അദ്ധ്യായം - 1


 വല്യേട്ടൻ 🔥 



  മാഷായ കുട്ടി....പാലോറ വീടിന്റെ ഐശ്വര്യം,വടക്കുമ്പാട് വിദ്യാലയത്തിലെ ഇംഗ്ലീഷ്  അദ്ധ്യാപകൻ,പാലേരിയുടെ പ്രിയ സഖാവ് അതിനേക്കാൾ ഉപരി ഞങ്ങൾ 52 പേരുടെ വല്യേട്ടൻ - പ്രഭീഷ് കുമാർ പി. 


             നാഥനില്ല കളരി ആവേണ്ടിയിരുന്ന 2022-24 Mother Teresa B. Ed ബാച്ചിനെ നേരോടെ നിർഭയം നിരന്തരം മുന്നോട്ടു നയിച്ച പടനായകൻ. ഒരു അധ്യാപകൻ വിദ്യാർത്ഥിയായി ഞങ്ങൾക്കിടയിൽ കടന്നുവന്നപ്പോൾ ആദ്യമൊക്കെ ചെറിയതായ ഒരു പേടി ഇല്ലാതിരുന്നില്ല. സത്യം പറഞ്ഞാൽ ആദ്യ നാളുകളിൽ ഒരു ഡയറിയും കയ്യിലേന്തി ക്ലാസിലേക്ക് കടന്നുവരുന്ന പ്രബീഷ് മാഷിന് ഒരു ഗൗരവക്കാരന്റെ മുഖപടം ആയിരുന്നു .വളരെ ചുരുങ്ങിയ സമയപരിതിക്കുള്ളിൽ 12 ആൺ തരികളെയും പ്രബീഷ് മാഷും, അവർ മാഷേയും പരസ്പരം ചേർത്ത് നിർത്തി കൂട്ടുകൂടി. പ്രായത്തിനെ വെല്ലുന്ന ഊർജ്ജസ്വലത. അന്ന് ഒരു നാൾ NSS ന്റെ ഭാഗമായി ആദ്യമായി കോളേജിൽ നടന്ന ക്ലീനിങ്ങിൽ കാട് വെട്ടാനും,കൊത്താനും താൻ വിദഗ്ധൻ ആണെന്ന് തെളിയിച്ചു. ഒപ്പം കൂടെയുള്ളവരെ പണി പഠിപ്പിച്ച് മേസ്തിരി പട്ടം ചൂടി.

             കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കാൻ കിട്ടിയ അവസരം മാഷ് കൈമുതലാക്കി എന്ന് തന്നെ പറയാം. അറിവിന്റെ സാഗരത്തിൽ മുങ്ങി നീരാടിയ വാക്കുകൾ ശ്രോതാക്കളുടെ കാതിൽ ഇടിമുഴക്കം പോൽ കയറിയിറങ്ങി... ഒരു പെരുമഴ തോർന്ന അനുഭവം ആയിരുന്നു മാഷ്പ്രസംഗം അവസാനിച്ചപ്പോൾ.

                എതിരാളിയില്ലാതെ കോളേജ് യൂണിയന്റെ ചെയർമാൻ സ്ഥാനത്തേക്ക് ഞങ്ങൾ തെരഞ്ഞെടുത്ത പ്രിയപ്പെട്ട സഖാവ്. ഇത്രയും തിരക്കുപിടിച്ച ഒരാൾ കോളേജിൽ വേറെ ഇല്ല. ഒരു ദിവസം മാഷിന്റെ ഫോണിൽ വരുന്ന കോളുകൾ എണ്ണിയാൽ സെഞ്ച്വറി ഉറപ്പായിരുന്നു.

             അദ്വയ കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ മുണ്ടുടുത്തുവന്ന് സ്റ്റാറായി മാഷ്, അന്ന് തൻറെ പാന്റുകൾക്ക് ഒരു വിശ്രമം നൽകി. ആദ്യമൊക്കെ മൈക്ക് കിട്ടിയാൽ കുന്നോളം കാര്യങ്ങൾ പറയുന്ന മാഷിന് പിന്നീട് ഒരു ടൈം ലിമിറ്റ് നൽകാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധ ചെലുത്തി എന്ന് തന്നെ പറയാം. സ്പോർട്സിൽ താൻ ഒട്ടും പിറകിൽ അല്ലെന്ന് തെളിയിക്കാൻ pravega 2k23 സ്പോർട്സ് മീറ്റ് വരെ കാത്തു നിൽക്കേണ്ടി വന്നു. ബാഡ്മിന്റണിൽ ഇഞ്ചോടിഞ്ച് പോരാട്ടം പിന്നെ ഓട്ടം, ചാട്ടം, എറിയൽ അങ്ങനെ വേദിയിലും അണിയറയിലും എല്ലാ പ്രവർത്തനത്തിലും ഞങ്ങൾ 52 എണ്ണത്തിനും ഉത്തമനായ നേതാവ്. വളരെ ചുരുങ്ങിയ സമയപരിധിയിൽ task and assignments സബ്മിറ്റ് ചെയ്യാൻ മാഷിന് ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു. വ്യത്യസ്ത കൈപ്പടകൾ സ്വന്തമായി വിരൽത്തുമ്പിൽ ഒളിപ്പിച്ച പ്രതിഭ 😎.

                 മാഷ് കോളേജിൽ യുദ്ധം ചെയ്യുന്ന ഒരു ഇടമുണ്ട് കോളേജ് കാന്റീൻ. പലപ്പോഴും ടിവിയിലെ snikers ന്റെ ഒരു പരസ്യം ഓർമ്മ വരാറുണ്ട് 'വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതായി മാറും' എന്നത്. വയറ്റിൽ കോഴിക്കുട്ടി ഉണ്ടോ മാഷേ എന്തൊരു വിശപ്പാണ് 😀 ഏതു ഭക്ഷണവും ഏറെ സ്നേഹത്തോടെ ഞങ്ങളിൽ നിന്നും സ്വീകരിച്ച് എല്ലാവരിലൂടെയും സഞ്ചരിച്ച് കുശലം പറഞ്ഞ് ഫുഡ് അടി അങ്ങനെ കുശാൽ ആക്കും.Non- veg ആണ് മെയിൻ നോട്ട പുള്ളി. പാചകത്തിൽ ഡിഗ്രി ഇല്ലെന്നിരുന്നാലും ചെറിയ ചില നുറുക്ക് വിദ്യ ഉപയോഗിച്ച് കൊണ്ട് tasty 😋 iteam ഉണ്ടാക്കാൻ താൻ ഒട്ടും പിറകിലല്ലെന്നു തെളിയിക്കാൻ എൻ.എസ്.എസ് ൻ്റെ സപ്ത് ദിന ക്യാമ്പ് വഴിയൊരുക്കി...കോളേജിലെ പേരയ്ക്ക, മാങ്ങ, ചാമ്പക്ക കള്ളന്മാരിൽ ഒരാൾ. വൈകുന്നേരങ്ങളിൽ കൂട്ടുകാരെയും കൂട്ടി ചായ കുടി വൈകാതെ ഒരു ശീലമാക്കി എന്ന് തന്നെ പറയാം.വടക്കുമ്പാട് സ്കൂളിനരികിലെ ഒരു ചായ പീടികയിൽ പ്രഭയുടെ പറ്റ്ബുക്ക് ഇപ്പോഴും എപ്പോഴും ഉണർന്നിരിപ്പുണ്ട്🤗.

             മാഷിന് നുള്ളാൻ ഒരു പ്രത്യേക skill തന്നെയാണ്. ഒന്ന് തൊട്ടാൽ മതി നുള്ളിയ ഇടം ചോര പൊടിയും ഉറപ്പ്. ഒപ്പം അടിയും ഉണ്ട്. അതുകൊണ്ട് തന്നെയാണ് വടക്കുമ്പാട് സ്കൂളിലെ പല കുട്ടോൾക്കും പ്രഭീഷ് മാഷ് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക വിറയൽ... ശാസിക്കുന്നതിനേക്കാൾ കൂടുതൽ ചേർത്തുനിർത്തി സ്നേഹം പകരുന്നത് കൊണ്ട് തന്നെ മാഷിൻ്റെ നുള്ളലും, അടിയും കുട്ടികൾക്ക് ഒരു ഹരമായി മാറിയത്.

                       ഒന്നാം വർഷം ഞങ്ങൾ നടത്തിയ Iftar meet വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ മാഷിന്റെ പങ്ക് വിലപ്പെട്ടത് ആയിരുന്നു. പന്തൽ ഇടൽ , ലൈറ്റ് സെറ്റ് ആക്കൽ,പാത്രം കഴുകൽ,പാചകപ്പുര ഒരുക്കൽ , പാചകക്കാരനെ കണ്ടുപിടിത്തം അങ്ങനെ അങ്ങനെ എല്ലാം പെർഫെക്ട് ആയി.

                     കമ്മ്യൂണിറ്റി ലീവിങ് ക്യാമ്പ് -മഴവില്ലിന്റെ രണ്ടാം ദിനം രാത്രി ആ നാടൻ പാട്ടുകാർക്കൊപ്പം ഇത്രയും ചുവടുകൾ പങ്കുവെച്ച മറ്റൊരു അധ്യാപക വിദ്യാർത്ഥിയില്ല .പിന്നീട് അരങ്ങിലും ആ കലാകാരൻ വിടർന്ന് നിന്നു. നീല വെളിച്ചത്തിലെ നായകനായി കാവേരികൊപ്പവും , സ്വാതന്ത്ര്യസമര ചരിത്ര അവതരണത്തിൽ ഗാന്ധിയായും, പിന്നീട് NSS ക്യാമ്പിന്റെ ഭാഗമായി ചെറുവണ്ണൂർ ടൗണിൽ നടന്ന തെരുവ് നാടകത്തിൽ അച്ഛൻവേഷത്തിലും .അനുകരണകലയും തന്നിൽ ഒതുക്കിക്കൊണ്ട് MTC യുടെ സ്വന്തം ചന്ദ്രേട്ടനെ അവതരിപ്പിച്ചത് ആർക്കും മറക്കാനാകാത്ത ഒരു ഒരേട് തന്നെയായിരുന്നു.

                        Theatre in classroom workshop ൽ English team അവതരിപ്പിച്ച നാടകത്തിൽ      മനുഷ്യാവതരണത്തിനെക്കാൾ തനിക്ക് വേറിട്ട കഥാപാത്രമായി മാറാനും കഴിയും എന്ന് ഒരു Tiger ന്റെ രൂപത്തിൽ പ്രബീഷ് മാഷ് അന്ന് തെളിയിച്ചു. കൈ നോക്കി ഭൂതം,ഭാവി,വർത്തമാനം പറയാൻ മിടുക്കൻ എന്ന് തന്നെ പറയാം. 

                      കോളേജിലെ last comers ൽ ഒന്നാമൻ.'Late ആ വന്താലും latest ആ വരും ' എന്ന് രജനികാന്ത് ഡയലോഗിനെ ഓർമ്മപ്പെടുത്തും വിധം entry. ഒരു English അധ്യാപകന് ഉണ്ടായിരിക്കേണ്ട എല്ലാ skill ഉം കയ്യിൽ കരുതി വെച്ചിട്ടുണ്ട് ഈ വിദ്യാർത്ഥി. കേൾവിക്കാരെ പിടിച്ചിരുത്തുന്ന ശബ്ദതിനുടമ.  താൻ ഇടുന്ന status, message ആരൊക്കെ കണ്ടിട്ടുണ്ടെന്ന് ഇടയ്ക്കിടയ്ക്ക് നോക്കുന്നതും ഒരു ഹോബിയാണ്.. ഒരു insta account ൻ്റെ ഉടമ കൂടിയാണ് ഇന്ന് മാഷ്.

      ഉടായിപ്പ് കഥകൾ ഉണ്ടാക്കാൻ പ്രത്യേക കഴിവാണെന്ന് കമ്മ്യൂണിറ്റി ലീവിങ് ക്യാമ്പിലെ പാർലമെന്റ് തെളിയിച്ചു തന്നു. ഒരേസമയം സ്പീക്കറെയും പ്രതിപക്ഷത്തെയും വെള്ളം കുടിപ്പിച്ചത് ആരും മറക്കാൻ ഇടയില്ല....മാഷ് ഒരു വക്കീൽ ആയിരുന്നെങ്കിൽ എല്ലാ കേസുകളും ജയച്ചതുതന്നെ... കാരണം തെളിവുകൾ സൃഷ്ടിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ ആണ്..ബുദ്ധിയും കുബുദ്ധിയും ചേർന്ന തലച്ചോറിന് ഉടമയാണ് ഈ വീരനായ വല്യേട്ടൻ 🥳


    അധ്യാപകർക്കായാലും ഓഫീസ് സ്റ്റാഫുകൾക്കായാലും സഹപാഠികൾക്കായാലും ഒപ്പം നാട്ടുകാർക്കും വീട്ടുകാർക്കും വിളിച്ചാൽ വിളിപ്പുറത്തെ സഹായവുമായി എത്തുന്ന മനുഷ്യൻ . ഒരുനാൾ കൈതക്കൽ ബസ് സ്റ്റോപ്പിൽ ബസ് നിർത്താതെ തൻ്റെ സഹപാഠികൾ വലഞ്ഞപ്പോൾ ആർടിഒ ക്ക് പരാതി നൽകാൻ മുന്നിട്ടിറങ്ങിയതും,പവർ ഫുൾ ആയി വന്ന് ബസ് നിർത്തിച്ചതും ഈ വല്യേട്ടൻ തന്നെ ആയിരുന്നു.സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു മനസ്സിന്റെ ഉടമ എന്ന് തന്നെ പറയാം. കാരണം പ്രബീഷ് മാഷ് എന്ന വിളിയിൽ നിന്ന് സഹപാഠികളായ ഞങ്ങൾ സ്നേഹത്തോടെ പ്രഭ എന്ന് വിളിച്ചത് മാഷ് നൽകിയ സ്നേഹത്തിന്റെ അടയാളം തന്നെയാണ്.


വയനാട് യാത്രയിലും,ഡൽഹി യാത്രയിലും ഒരു പാട് സ്നേഹത്തോടെ ഞങ്ങളെ ചേർത്തുപിടിച്ച് കൂട്ടുചേർന്ന് യാത്ര മനോഹരമാക്കി തന്ന മനുഷ്യൻ.

   ജീവിതാനുഭവങ്ങൾ കൊണ്ട് സമ്പന്നനായ മനുഷ്യനാണ് മാഷ്. കളരിയിൽ കേമൻ ആണെന്ന് ഈയിടെയാണ് ഞങ്ങൾ അറിഞ്ഞത് പുതിയ അടവുകൾ കൈവശമാക്കി പയറ്റാൻ ഒരുങ്ങി ഇരിപ്പാണ് മാഷ്. ഏറെ സന്തോഷിക്കുമ്പോൾ മാഷിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ട് അത് കാണാൻ നല്ല ശേല കേട്ടോ. 😊


 " അമ്പിളി അമ്മാവനെ പിടിച്ചു തരണം എന്നു പറഞ്ഞാൽ അതിനെന്താ ഇപ്പോൾ കൊണ്ട് തരാം എന്നു പറയുന്ന ആൾ "

..... വല്യേട്ടൻ പ്രഭ 🔥

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...