അദ്ധ്യായം -10

      


                               LEAP YEAR BOY 


                           

പഞ്ചുള്ള പഞ്ചാബിയൻ പിജി യുമായ് പഞ്ചവർണ്ണ തത്തയെ പോൽ  mtc യിൽ പാറിയെത്തിയ  കൂട്ടുകാരൻ - അതുൽ കൃഷ്ണ 😎 



    വിവര വിനിമയ സാങ്കേതിക വിദ്യയിൽ വിവരം കൂടിയ  ഫിസിക്കൽ സയൻസിലെ വിദ്യാർത്ഥി അവൻ  ഒരു പഞ്ചാര പുഞ്ചിരിക്കാരൻ 😊 മൈക്രോ  ടീച്ചിങ്ങിൽ  സ്കില്ലുകളോട്  പട പൊരുതിയ പടയാളി...😎....തികച്ചും വ്യത്യസ്തമായ   personality കാത്തുസൂക്ഷിക്കും അവനൊരു ഫ്രീക്കൻ പയ്യൻ... ഏതൊരു പരിപാടിയിലും മൈക്ക് സെറ്റിങ്സിൽ മുന്നിൽ നടന്ന അവൻ്റെ കഴിവുകൾ ചില്ലറ അല്ലാട്ടോ....മികച്ച ചെസ്സ് പ്ലെയർ  താരം🔥..എതിരാളിയെ തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ പയറ്റി പയറ്റി തയമ്പിച്ച തലച്ചോറിന് ഉടമ...പെട്ടന്ന് ദേഷ്യം പിടിക്കുന്നവൻ..റോക്കറ്റ് സ്പീഡിൽ reaction ... ഏത് സാഹചര്യം ആയാലും തനിക്ക് പറയാനുള്ളത് വെട്ടി തുറന്ന് പറയുന്ന പ്രകൃതക്കാരൻ അവൻ നിഷ്‌ക്കു 😊... LEAP YEAR day യിൽ പിറന്നാൾ സ്നേഹം ഒരു മിഠായിയിൽ ഒതുക്കിയ കുട്ടി...🤭 ചങ്ക് ഫ്രണ്ട്സുകൾക്ക് ഒരു പാട് കെയർ നൽകുന്ന scootty man 🤩

    ആളൊരു പൂച്ച സ്നേഹി കൂടിയാണ്...😉ശാസ്ത്രത്തിൽ പുതിയ കണ്ടെത്തലുകൾ നടത്താനൊരുങ്ങുന്ന പുതിയ ഗവേഷകൻ🔥 അന്ന് തിയറ്റർ ഇൻ ക്ലാസ്‌റൂം ദിനം  തൻ്റെ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകത്തിൽ കാമുക വേഷം ചോദിച്ചു വാങ്ങിയ വളർന്നു വരുന്ന ഒരു അഭിനേതാവ്🕵️....എന്ത് സഹായം ചോദിച്ചാലും സ്വന്തം ചെയ്തു തരാതെ അത് ചെയ്യാനുള്ള മാർഗം തുറന്നു കാട്ടുന്ന പ്രിയങ്കരൻ🤗...അവൻ MTC യുടെ സ്വന്തം ടെക്കി 🔥

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...