ത്രികങ്ങൾ
മൂവഴി വന്നിവർ ഒരു വഴിയെ നടന്നവർ . കൈതക്കൽ കുന്നിലെ കളരിപുരയിൽ ചിരിച്ചും കളിച്ചും അവർ ത്രിമൂർത്തിനികൾ - ശ്രീ , അമ്പു , അനു 🥳
13.1 - അഴകി🫶🏻
മലപ്പുറത്തു നിന്നും കോഴിക്കോട്ടേക്ക് ചേക്കേറിയ വെള്ളരി പ്രാവ് അവൾ സാഗർ ഏലിയാസ് ജാക്കി പോലൊരു പേരിനുടമ - അമ്പിളി എലിസബത്ത് ജോൺ
MTC യുടെ വേദിയിൽ അന്നാദ്യമായി ഐസ്ബ്രേക്കിംങ്ങിൽ പാട്ട് പാടിയും , പാട്ടുകൾക്ക് ചുവട് വച്ചും, പ്രസംഗിച്ചും സഹപാടികൾക്കിടയിൽ താരമായി മറിയവൾ അവൾ മലപ്പുറം അച്ചായത്തി 💃🏻...കലാലയത്തിൻ്റെ പല വേദികളിലും അമ്പിളിമാമനെ പോലെ തിളങ്ങിയവൾ അമ്പിളി🔥🔥..... ഇൻ്റർനാഷണൽ കോൺഫറൻസിലെ മോഹിനിയാട്ടക്കാരികളിൽ ഒരുവൾ അവൾ' അമ്പു ' എന്ന ഓമനപ്പേരിനുടമ 😍..ഫിസിക്കൽ സയൻസിലെ ഓമനപുത്രി 😎...കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം എന്നു പറഞ്ഞൊരാ നിറം സിനിമയിലെ നായിക സോന എന്ന കഥാപാത്രമായിരുന്നുന്നെങ്കിൽ വർഷങ്ങൾക്കു ശേഷം ഈ നൂറ്റാണ്ടിലെ ഞങ്ങളുടെ സോന അത് അമ്പു ... സാമ്യം യാദൃശ്ചികം മാത്രം🙈 .....ആളൊരു വായാടി തന്നെ , ചിരിച്ചും കളിച്ചും കൂട്ടുകാർക്കൊപ്പം കോളജിൽ പാറി നടത്തം... Chill girl🥳🥳...." ക്രഷ് ഓഫ് MTC" പട്ടം ചൂടിയ ചുന്ദരി 😎... എപ്പോഴും വളരെ enegetic ആയി , സഹപാഠികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂട്ടുകൂടാൻ അമ്പുവിന് ഒരു പ്രത്യേക കഴിവ് തന്നെ... ഏത് സമയത്തും തൻ്റെ പ്രിയപ്പെട്ടവരേ സഹായിക്കാൻ കരങ്ങൾ കൈചേർത്ത് വച്ചവൾ ... കുട്ടിത്തവും ഗൗരവവും ലയിച്ച സംസാര ശൈലിക്ക് ഉടമസ്ഥാ അവകാശം നേടിയെടുത്തവൾ...ഒരു പാട് സംസാരിക്കാൻ ഇഷ്ടമുള്ളവൾ അമ്പു ..സൈക്കോളജി യിൽ 'sociometry ' യിലേ MTC ക്ലിക്ക് ആരെന്ന ചോദ്യത്തിനു ഒരുത്തരം അമ്പു and team തന്നെ ആയിരുന്നു...കാരണം അത്രമേൽ അവർ മൂവർ പ്രിയപ്പെട്ടവർ ആയിരുന്നു.... അദ്വയ കോളേജ് യൂണിയൻ്റെ ജോയിൻ്റ് സെക്രട്ടറി സ്ഥാനം അലങ്കരിച്ച മികച്ച നേതാവൂട്ടി😎😎പ്രവേഗ 2K23- indoor ഗെയിമിൽ സീനിയർ ചേട്ടനൊപ്പം carroms തന്ത്രപരമായി ചൊട്ടി ജയിച്ചവൾ...എടുക്കുന്ന ഫോട്ടോകളിൽ പുതിയ പുതിയ പോസുകൾ പരീക്ഷിക്കുന്ന ബിരുദക്കാരി 😊 വളരെ ലളിതമായ രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു കൊണ്ട് ടീച്ചിംഗ് പ്രാക്ടീസ് പൂർത്തിയാക്കുകയും ... അവസാനം കമ്മീഷനിൽ ചെയർമാൻ വൈവ ഇച്ചിരി ടെൻഷനോടെ ഒത്തിരി കൂൾ ആക്കിയവൾ അവൾ സകലകളാവല്ലഭി..അഭിനയം തനിക്ക് വയക്കം ഉള്ളതെന്ന് അന്നൊരാ തിയറ്റർ ഇൻ ക്ലാസ്റൂം ഡേയിൽ അമ്പു തെളിയിച്ചു. ബസ്സിലെ പൂവാലനെ നേരിട്ട ആ നാടക രംഗം ആരും മറക്കാനിടയില്ല🙈.....തൻ്റെ അഴകേറിയ നീണ്ട കാർകൂന്തൽ കാൻസർ രോഗികൾക്ക് ദാനം ചെയ്ത് കൊണ്ട് short hair beauty 👑 ആയവൾ അവൾ റീൽ റാണി 💃🏻... സപ്ത ദിന ക്യാമ്പിൽ സബർമതി വേദിയിൽ ചുവട് ഉറപ്പിച്ചവൾ 🥳🥳..മികച്ച അവതാരിക ...freshers day യിൽ junior കൂട്ടർക്ക് വഴികാട്ടി ...ഒത്തിരി സ്നേഹത്തോടെ ഇത്തിരി പണികൾ മാത്രം🙈പടക്കം പൊട്ടിയ പോലുള്ള അവളുടെ ചില മറുപടികൾ കേൾക്കാൻ ഏറെ രസകരം തന്നെ 😉 വാട്സാപ്പിൽ സ്വന്തം ഫോട്ടോ സ്റ്റിക്കർ കൈവശമുള്ള വായാടി 💪🏻 എൻഎസ്എസ് ക്യാമ്പിലെ ഇടവേളകളിൽ കണ്ടീത്താഴ റോഡിലെ ഒളിച്ചുകളിയിൽ ഒരു വഴുതി വീഴലിൽ വീണവൾ അവൾ ധീര പുത്രി 🔥ക്ലാസ്സിലെ വണ്ടി ഓട്ടക്കാരി, സ്ക്കൂട്ടി മാത്രമല്ലാട്ടോ .. കാർ ഓട്ടവും അവളുടെ കയ്യിൽ ഭദ്രം.. പേരാമ്പ്ര വനിതാ ഹോസ്റ്റലിൽ കൂട് കൂട്ടിയ കിളികുഞ്ഞിൽ ഒരുവൾ അവൾ ഒരു കെഎസ്ആർടിസി യാത്രക്കാരി 😍.
13.2. - ചിരിമണി മുല്ല
ഭൂഗോളത്തിൻ്റെ സ്പന്ദനമാണ് കണക്ക് അന്ന് ചാക്കോ മാഷ് പറഞ്ഞത് ഓർമ്മയില്ലേ .. ആ കണക്കിനെ കൂടെ ചേർത്തുപിടിച്ച് കൈതക്കൽ കുന്നിലെ MTC യുടെ ഗണിത ഭവനത്തിൽ ചേക്കേറിയ ഓർക്കാട്ടേരിക്കാരി കുട്ടി - ശ്രീലക്ഷ്മി . എസ്. എം
3 വർഷത്തെ മാച്ചിനാരിയൻ വാസത്തിന് ശേഷം പേരാമ്പ്ര മണ്ണിൽ എത്തിയ ബഡേരയുടെ സ്വന്തക്കാരി ഐസ് ബ്രേക്കിംഗിൽ പാട്ടിനൊപ്പം ചുവട് വെച്ച് സഹപാടികൾക്കിടയിൽ ഡാൻസ് സ്റ്റാർ ആയവൾ അവൾ കട്ടപല്ലി😎..... മുല്ല പൂപോലെ തിളങ്ങുന്ന അവളുടെ പല്ല് കാട്ടിയുള്ള ആ ചിരി പൊളി 👌🏻 സംസാരിച്ച് സംസാരിച്ച് ഓളം ഉണ്ടാക്കൽ അവളുടെ ഒരു പ്രത്യേക കഴിവുകളിൽ ഒന്ന് തന്നെ 🔥....ഞങ്ങളുടെ ബാച്ചിലെ craft worker മാരിൽ പ്രമുഖി അവളൊരു കുറുമ്പ് കാട്ടും പ്രിയങ്കരി..ഇച്ചിരി ടെൻഷൻ ഉണ്ടേൽ ആളുടെ മുഖം കണ്ടാൽ അറിയാം എന്തോ കാര്യം ഉണ്ടെന്ന് .....തനിനാടൻ വർത്താനക്കാരി🔥 ഓറ് ... ഓറ്...അവള് അങ്ങനെ ഒരാളെ സംബോധന ചെയ്ത് പറയുന്നത് കേൾക്കാൻ ഒരു സുഖം വേറെ തന്നെ ആണ്...😍.....സപ്ത ദിന ക്യാമ്പിൽ കൃഷ്ണൻ്റെ രാധയായി സബർമതി വേദിയിൽ നിറഞ്ഞാടിയ പ്രിയ നർത്തകി🥳.. അവൾ റീൽ റാണി യുടെ വലംകൈ......അധ്യാപന പരിശീലനത്തിൽ തൻ്റേതായ പൊടി കൈകൾ പയറ്റിയവൾ.ക്ലാസ്സിലെ ചന്ദനക്കുറിക്കാരി കളിൽ ഒരുവൾ അവൾ അച്ഛൻ്റെയും അമ്മയുടെയും ഓമന പുത്രി
13.3. - നിഷ്ക്കു
പി കെ രമേശൻ്റെ മാചിനാരിയൻ കലാലയത്തിൽ നിന്നും ഫിസിക്സിൽ ബിരുദം കൈക്കലാക്കി ഇക്കരെ കൈതക്കൽ കുന്നിൽ തൻ്റെ ഉള്ളിലെ അധ്യാപികയെന്ന സ്വപ്നത്തിന് ചിറകുവിരിച്ച് പറക്കാൻ എത്തിച്ചേർന്ന കൂട്ടുകാരി - അനുശ്രീ . എം
Innocent girl of MTC അവൾ ഫിസിക്കൽ സയൻസിലെ കുഞ്ഞനിയത്തി കുട്ടി... ഏറെ സ്നേഹത്തോടെ വളരെ ലളിതമായി സംസാരിക്കുന്ന അവളുടെ ചുവടുകൾ അന്ന് കോളേജ് ഡേ യിൽ കൂട്ടുകാർക്കൊപ്പം ഉറച്ചു നിന്നു....സപ്ത ദിന ക്യാമ്പിൽ ഒരു കൃഷ്ണൻ്റെ രാധയായും പ്രിയ്യപ്പെട്ടവൾ ചുവട് വെച്ചു തെളിഞ്ഞു നിന്നു....ലോല ഹൃദയത്തിന് ഉടമ😍...ഇച്ചിരി സങ്കടം മതി കുട്ടീടെ കണ്ണിൽ നിന്നും അശ്രു പൊഴിയാൻ......തൻ്റെ സഹോദരൻ്റെ പാത പിൻ തുടർന്ന് കൊണ്ട് അധ്യാപികയായി നൊച്ചാടും,പേരാമ്പ്ര എ. യു. പി യിലും മക്കളുടെ പ്രിയ്യപ്പെട്ട അനുശ്രീ ടീച്ചർ ആയവൾ അവളൊരു ചിത്രകാരി.....SUPW WORKSHOPIL - തുണി ബാഗിൽ തൻ്റെ മികച്ച കലാവിരുത് തുറന്ന് കാട്ടി... 👌🏻..എപ്പോളും തൻ്റെ ഇടവും വലവും പ്രിയപ്പെട്ടവർക്ക് സ്ഥാനം നൽകുന്നവൾ 😍.....കുട്ടിക്ക് എന്തെങ്കിലും പുതിയ കാര്യം അറിയാനുണ്ടെങ്കിൽ അത് കണ്ടെത്താൻ വല്ലാത്തൊരു ആവേശമാണുട്ടോ...( ഒരു മ്യൂസിക് കേട്ടാൽ അത് ഏത് പാട്ടാണെന്ന് അറിയുന്നത് വരെ ആൾക്ക് തൃപ്തി വരില്ല🙈)...ദിവസവും നടത്തം ശീലമാക്കിയ വനിതാ ഹോസ്റ്റൽ അന്തേവാസി അവൾ ഒരു കുററ്യാടിക്കാരി..MTC യുടെ സ്വന്തം നിഷ്‌ക്കൂ 💕