അദ്ധ്യായം - 14

              

    

                                      ചിരിക്കുടുക്ക



ചിരിയുടെമാല പടക്കമായി MTC യുടെ കളരിപ്പുരയിൽ അങ്കം പയറ്റാൻ എത്തിയ എട്ടൻമാരുടെ കുഞ്ഞു പെങ്ങൾ - ആര്യ . എസ് 



ഒരൊറ്റ ചിരി കൊണ്ട് സഹപാഠികളുടെ മനസിൽ ഇടം നേടിയെടുത്ത എരവട്ടൂർ ക്കാരി അവളൊരു സോഷ്യൽ സയൻസിലെ  ബിരുദക്കാരി 🥳.....


' ഒരു ചിരി കേട്ടാൽ മൊഴി കേട്ടാൽ അത് മതി ' -   


അതെ അവളുടെ ചിരിയിൽ അലിഞ്ഞാ പിന്നെ നമ്മുടെ സങ്കടം പമ്പ കടക്കും . ചെറിയൊരു യക്ഷി ചിരി🙈തീ പടരും പോലെ ക്ലാസ്സ് മൊത്തം പടരും......chill chill girl 🔥എന്ത് ടെൻഷൻ ഉണ്ടേല്ലും മൂപ്പത്തി അങ്ങനെ പുറത്ത് കാണിക്കാറില്ലാട്ടോ  . കൂട്ടുകൂടുന്നവരെ തൻ്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന കൂട്ടുകാരി.......ഇടവേളകളിൽ ഉറ്റ ചങ്ങായിക്കൊപ്പം ചില ചെറിയ വലിയ കളികൾ മാത്രം( for eg: പേര്, സ്ഥലം, സാധനം.....🙈).ക്ലാസ്സിലെ മുടിയത്തി 👌🏻...നീളമുള്ള അവളുടെ മുടിക്ക് ഒരു പ്രത്യേക ഭംഗിയാണ് 💕 

                " അഴകാന കൂന്തൽ "

ആളൊരു കവയിത്രി കൂടി ആണുട്ടോ.... ആ തൂലികയിൽ വിരിഞ്ഞ വരികൾക്ക് ഞാൻ ഒരു സാക്ഷി 😊...അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന പോൽ ക്ലാസ്സ് മുറിയിൽ നിന്നും അരങ്ങത്തേക്ക് എത്തിയ കലാകാരി...അവളുടെ ഉള്ളിലെ കലാകാരിയെ തിരിച്ചറിയാൻ അന്ന് തിയറ്റർ ഇൻ ക്ലാസ്‌റൂം വേദിവരെ കാത്തിരിക്കേണ്ടി വന്നു... രജനി കാന്ത് പറഞ്ഞത് ഓർമ്മയില്ലേ ' ലേറ്റ് ആ വന്താലും ലേറ്റസ്റ്റ് ആ വരും എന്ന് '... അതെ ഇതിലും നല്ലൊരു അമ്മായി അമ്മയെ നമുക്ക് വേറെ എവടെ കാണാൻ കിട്ടുമെന്നറയില്ല ... കണ്ട് നിന്നവർ മൊത്തം ' അടിപൊളി 🔥' എന്ന് പറഞ്ഞ് കൊണ്ട് നിറഞ്ഞ മനസോടെ കൈ അടിച്ച് അവളെ ചേർത്ത് നിർത്തി... അന്നൊരു അവാർഡ് ദാനം സംഘടിപ്പിച്ചിരുന്നെങ്കിൽ മികച്ച അഭിനയത്രി അവാർഡ് അവൾക്ക് സ്വന്തം💃🏻.പഠിച്ച വിദ്യാലയത്തിൽ തൻ്റെ അധ്യാപന പരിശീനത്തിൻ്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ പേരാമ്പ്ര h s s ലെ പൂർവ്വ വിദ്യാർത്ഥിനി 😎കമ്യൂണിറ്റി ലിവിംഗ് ക്യാമ്പിൽ പാചക പുരയിൽ പച്ചക്കറി അരിയലിൽ മുന്നിൽ നിന്നവൾ,അരിയൽ മാത്രം🙈 കഴിക്കാൻ എന്നെ കിട്ടില്ല പച്ചക്കറി എന്ന് പറയാതെ പറഞ്ഞവൾ...നോൺ വെജ് ആണ് അവളുടെ മെയിൻ ആഴ്ചയിൽ ഒരു മന്തി അത് നിർബന്ധാണുട്ടോ 😊. പിന്നെ ഷവർമ ... അത്ര മാത്രം... അവൾ എടുക്കുന്ന ഫോട്ടോകളിൽ ഒരു ചെരിവ് പതിവാക്കിയ മൂക്കൂത്തിക്കാരി MTC യുടെ സ്വന്തം  ജിമ്മിൽ പോകും ജിമ്മത്തി 💪🏻

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...