അദ്ധ്യായം -16

 



                                               മൊഞ്ചത്തി 



കണക്ക് കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും കൈതക്കൽ കുന്ന് കേറിയ മൈലാഞ്ചി മൊഞ്ചുള്ളവൾ അവൾ - അബ്ഷാന ബക്കർ 😘 



     ഗാന്ധിക്കുന്നിൻ താഴ്‌വരയിലെ CKG യിൽ നിന്ന് ഗണിതത്തിൽ ബിരുദവും, മമ്പാട് നിന്ന് ഗണിതത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി ബാപ്പയുടെയും ഉമ്മയുടെയും പാത പിന്തുടർന്ന് അധ്യാപിക എന്ന സ്വപ്നവുമായി MTC യുടെ കളരി പുരയിൽ ചുവടുറപ്പിച്ചവൾ 🤍 ഇച്ചിരി പിടി വാശി കയ്യിലുള്ള കുസൃതിക്കുടുക്ക..😊 ... MTC യുടെ വേദിയിൽ അവതാരകയായി തിളങ്ങിയ അവളുടെ സംസാരം കേൾക്കാൻ ഒരു രസം കൂടുതൽ തന്നെ... മൈക്രോടീച്ചിംഗ് മുതൽ അധ്യാപന പരിശീലം വരെ മികച്ച ക്ലാസുകൾ കൈകാര്യം ചെയ്യാൻ അഹോ രാത്രം പരിശ്രമിച്ചവൾ 🔥അവളൊരു കുറുമ്പത്തി ....പഠിച്ച വിദ്യാലയത്തിൽ പഠിപ്പിക്കാൻ പടവുകൾ കയറിയവൾ അവൾ PHSS ലെ പ്രജുൽ മാഷിൻ്റെ ആദ്യ ട്രെയിനി 👩‍🏫 🔥... 9 A ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സ് ടീച്ചർ ആയി സ്നേഹം വാരി കൂട്ടി..കസിൻ സിസ്റ്ററുടെ കണക്ക് ടീച്ചർ ആയി വിലസി, ഒടുവിൽ പടിയിറങ്ങും നേരം സ്നേഹ സമ്മാനങ്ങളും നേടിയെടുത്തു ഈ മൊഞ്ചത്തി കുട്ടി. കൂട്ടുകൂടുന്നവരെ ഒരുപാട് ഇഷ്ടത്തോടെ ചേർത്തുനിർത്തുന്നവൾ അവൾ ഒല 🛵 യുടെ ഉടമസ്ഥ...😎😎..ഉറച്ച നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന അവൾ ഒരു tension girl🙈.ക്ലാസ്സിലെ കണ്ണടക്കാരിയിൽ ഒരുവൾ ആയ അവളുടെ ചിരിക്ക് അവളെക്കാൾ മൊഞ്ചാണ് 👌🏻...അന്ന് MTC യുടെ വേദിയിൽ അരങ്ങേറിയ ഒപ്പനയിലെ പർദ്ദ ക്കാരിൽ ഒരുവൾ അവളൊരു കുട്ടിത്തം കൂട്ടുള്ള തട്ടക്കാരി🥳....അവൾ റിസ്വാനിക്കയുടെ ഹൂറി 💕ഇരവയഞ്ഞി പുഴ അറബിക്കടലിന് സ്വന്തമെങ്കിൽ അബ്ഷു റിസ് വാനിക്കയ്ക്ക് സ്വന്തം🥳ദില്ലി യാത്രയിൽ ഫുഡ് ഐറ്റത്തിന്നായി 1 ബാഗും കവറും മാറ്റി വെച്ച്...യാത്രയിൽ ഉടനീളം വാങ്ങേണ്ട സാധനങ്ങളുടെ കണക്ക് കൂട്ടലുകൾ നടത്തി തൻ്റെ പ്രിയപ്പെട്ടവർക്ക് സ്നേഹസമ്മാനങ്ങൾ വാരിക്കൂട്ടിയ പ്രിയപ്പെട്ട കൂട്ടുകാരി😍കൂട്ടുകാർക്ക് ഒരു മടിയും കൂടാതെ തൻ്റെ. 🛵 ഒലയിൽ ലിഫ്റ് കൊടുക്കുന്നവൾ 🔥ചെറുപയറിനും കടലയ്ക്കും തൻ്റെ ഉച്ച ഭക്ഷണത്തിൽ സ്ഥാനം നൽകിയവൾ അവളൊരു ചിക്കനെ ഉപേക്ഷിച്ചവൾ 😉പുതിയ പുതിയ മോഡൽ ഡ്രസ്സ് പരീക്ഷിക്കുന്ന അബ്ശുവിന് സാരിയോടാണ് പിണക്കം🙈എഴുത്തിലും അവൾ തൻ്റെ കയ്യൊപ്പ് ചാർത്തി...വളർന്ന് വരുന്ന ഒളിഞ്ഞിരുന്ന കവയത്രി 🔥.....കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിൽ അന്നൊരാ പാർലിമെൻ്റിൽ ഇടത് പക്ഷത്ത് നിന്ന് കൊണ്ട് വാക്കുകൾ കൊണ്ട് പ്രതിപക്ഷത്തെ അമ്പ് എറിഞ്ഞ് കൊണ്ട് ഒരു കുത്തിയിരുപ്പ് സമരം വരെ എത്തിച്ച ധീര പുത്രി അവൾ ഏകപുത്രി😎ക്യാമ്പിൽ ഒരു ദിനം ബോധി പാർക്കിൽ തൂക്കിയ ടയറിൽ വെറുമൊരു നേരം പോക്കിന് കയറി കുടുങ്ങിയ വായാടി🙈അവൾ കമ്മീഷൻ ഒറ്റ ദിവസം കൊണ്ട് തീർത്ത ഗണിത കുടുംബത്തിലെ ചെയർമാൻ വൈവ യുടെ ചൂണ്ടയിൽ കുരുങ്ങിയ കൂട്ടുകാരി 🔥 🔥Pi day യിൽ ട്രഷർ ഹണ്ട് സംഘടിപ്പിച്ച് സഹപാഠികളെ വട്ടം കരക്കിയവൾ അവൾ understanding discipline EPC വർക്കിൽ മ്യൂസിക് ടീച്ചർ ഒരുക്കിയ ഹൈഡ് ആൻഡ് സീക്ക് കളിയിൽ ഒന്നാമത്തെ ക്ലൂ വിൽ നിന്നും ഡബിൾ ചാട്ടം ചാടി നാലാമത്തെ ക്ലൂ കണ്ടെത്തിയ വീരപുത്രി 😁

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...