അദ്ധ്യായം -20


 


                        തഗ് റാണിയും തോഴിമാരും 😎



 MTC തറവാട്ടിൽ ആറാടിയ ചിരിക്കുടുക്കുകൾ അവർ ആറുപേർ-
Neethu,Anagha,Keerthana,Gopika, Aiswarya,Ajisha.



20.1.  തഗ്റാണി 


              

ഇച്ചിരി വൈകി കൈതക്കൽ കുന്ന് കേറി ആംഗലേയ ഭാഷാ കുടുംബത്തിൽ ചേക്കേറിയ കുസൃതികുടുക്ക അവൾ-Neethu V P. 
( V P for very special person😎)


 ഇംഗ്ലീഷിൽ ബിരുദം കൈമുതലാക്കി ആന്ത്രോപോളജിയിൽബിരുദാനന്തരബിരുദം തേടി കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് വരെ എത്തിയവൾ.
 ഞങ്ങളുടെ ബാച്ചിലെ ചോട്ടാ girl 💕. ഒരുപാട് കഴിവുകൾ ഉള്ളിലൊളിപ്പിച്ച നടന്നവൾ അവൾ ഡാൻസ് മാസ്റ്റർ വിക്രം സാറിന്റെ അസിസ്റ്റന്റ് തന്നെ.💃🏻
 അദ്വയ കോളേജ് യൂണിയന്റെ ഉദ്ഘാടന ദിവസം കൂട്ടുകാരെ ചേർത്ത് നിർത്തി ഡാൻസ് കൊറിയോഗ്രാഫി ചെയ്തുകൊണ്ട് വേദിയിൽ ആടി തകർത്ത ഡാൻസർ കുട്ടി നീതുട്ടി😎. ക്ലാസിന്റെ ഇടവേളകളിൽ ചിലപ്പോൾ ക്യൂലസ് കൊതുകായി മാറിയവൾ(safety pin ആണ് ആയുധം)

 വ്യത്യസ്തമായ പെരുമാറ്റ രീതി കൈവശം ഉള്ളതുകൊണ്ട് തന്നെയാവാം സംസാരം ഒന്നു തുടങ്ങിയാൽ തഗ് അടിയുടെ പൂരം ആയിരിക്കും(അതും തൃശൂർ പൂരത്തെ വെല്ലുന്ന പൂരം ).എന്തെങ്കിലും സങ്കടം ഉണ്ടേൽ കുറച്ചു നേരം നീതൂട്ടിയോട് ഇച്ചിരി നേരം സംസാരിച്ചാൽ മാത്രം മതി...നമ്മുടെ സങ്കടം പമ്പ കടക്കും ...ഉറപ്പ്🫂The real pain killer🔥 

തന്റെ അഞ്ചുതോഴിമാരെയും എപ്പോഴും ചേർത്തു നിർത്തുന്നവൾ.ഏറെ നേരത്തെ പേരാമ്പ്ര എത്തുന്നതും ഏറെ വൈകി return bus കിട്ടുന്നതും അവൾക്കു തന്നെ. റൈഡർ കണ്ണാപ്പിയെ പോലെ ഒരു നാൾ തൻ്റെ സഹോദരൻ്റെ സ്കൂട്ടിയും ഓടിച്ച് ഡ്രൈവിങ്ങിൽ താൻ ഒരു പുലി കുട്ടി ആണെന്ന് തെളിയിച്ച പള്ളിയത്തുകാരി....🔥 Craft work കൾ വളരെ മനോഹരമായ ചെയ്തുതീർക്കുന്ന നീതൂട്ടിക്ക് പുതിയ പുതിയ hairstyle ലുകൾ അറിയാട്ടോ....😊 പലപ്പോഴും തന്റെ സഹപാഠികൾക്ക് പുതിയ look ൽ തിളങ്ങാൻ അവസരം newgen English teacher. 🔥 
 അധ്യാപന പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാൻ പേരാമ്പ്ര hss ലേക്ക് 
കടന്നുവന്നവൾ.കുട്ടികളുടെ മനസ്സിൽ ഇടം നേടിയെടുത്ത കുട്ടിടീച്ചർ. സ്കൂളിൽ നടത്തിയ innovative programm "crafty pen " resource person ആയവൾ...വളരെ മനോഹരമായ കൈപ്പടയുടെ ഉടമ മാത്രമല്ല ചെറിയൊരു എഴുത്തുകാരിയുമാണ് അവൾ. മഞ്ഞിൽ വിരിഞ്ഞ അവളുടെ കവിതയ്ക്ക് സാക്ഷി ഞാൻ.
 അന്നൊരു  സപ്തദിന ക്യാമ്പിൽസബർമതി വേദിയിൽ valentines day special proposal അവതരിപ്പിക്കാൻ അവസരം ലഭിച്ച നാണക്കാരി. 😊 😊 



This is how we enjoy with neethootty 😘 

Watch and enjoy >>>>>>






                 20.2   തഗ് തോഴി 






ഗണിത കുടുംബത്തിലെ കുഞ്ഞനിയത്തി അവൾ ഒരു കാന്താരി പെണ്ണ് - കീർത്തനജയരാജ് 


   ഐസ് ബ്രേക്കിംഗ് ഡേയിൽ ഏറ്റവും കൂടുതൽ തവണ സ്റ്റേജിൽ കയറാൻ അവസരം ലഭിച്ച കുറുമ്പത്തി .ഗണിതത്തിൽ ന ബിരുദവും നേടി കൈതക്കൽ കുന്ന് കയറിയവൾ silent girl 😊 .പരിപാടികളിൽ നിന്നെല്ലാം പലപ്പോഴും ഒളിച്ചു നടന്ന അവളിൽ ഒരു അഭിനയത്രി ഒളിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കാൻ MTC യുടെ വേദി പിന്നീട് അവസരം ഒരുക്കി UNDERSTANDING SELFനോട് അനുബന്ധിച്ച് നടന്ന നാടകാവതരണത്തിൽ കല്യാണ പിറ്റേന്ന് ഒളിച്ചോടിയ പെണ്ണിൻറെ അനിയത്തിയായി വേദിയിൽ തിളങ്ങി മുന്നേറിയവൾ.എന്തും വളരെ കൂളായി കാണുന്ന ഒരു ക്യാരക്ടറിന് ഉടമ ഒരുപക്ഷേ കരിക്കിലെ ലോലൻ പറഞ്ഞതുപോലെ നിസ്സാരം... നിസ്സാരം എന്ന് സ്വയം പറഞ്ഞു എല്ലാം ചെയ്തുതീർക്കുന്നവൾ ....തഗ് ഒരു കഴിവ് ആക്കി കയ്യിൽ സൂക്ഷിക്കുന്നവൾ 😎😎 തഗ് റാണിയുടെ തഗ് തോഴി 💥💥ക്ലാസ്സിൽ സൈലൻറ് ആണെങ്കിലും ചങ്ക്സിനിടയിൽ വയലൻറ് ആണ് കീറൂ 🥳ഏത് കാര്യത്തിനും തന്റേതായ കാഴ്ചപ്പാടുകൾ കാത്തുസൂക്ഷിക്കുന്ന, ചെറിയ ചില അബദ്ധങ്ങൾ പറ്റിയവൾ ..😁eg. കോളേജിൽ സ്കൂട്ടിയെടുത്ത് വന്ന ദിവസം വണ്ടി എടുത്തത് ഓർക്കാതെ കൈതക്കൽ സ്റ്റോപ്പ് വരെ നടന്ന് ബസ് കാത്തിരുന്നവൾ 😆🤭... ദില്ലി യാത്രയിൽ കൂട്ടുകാർക്കൊപ്പം പുതിയ മോഡൽ ഡ്രസ്സ് ഇറക്കി തിളങ്ങി നിന്നു ..💃🏻ജൂനിയർ നൽകിയ ഫ്രഷേഴ്സ് ഡേ പാർട്ടിയിൽ പാവയ്ക്ക നൽകി ജൂനിയേസിനെ സ്വാഗതം ചെയ്തവരിൽ ഒരാൾ അവൾ പോലീസ് ജയരാജേട്ടൻ്റെ ഇളയ പുത്രി🔥🔥🔥




          20.3. വയനാടൻ അച്ഛായത്തി😍








പ്രകൃതിരമണീയമായ വയനാട്ടിൽ നിന്നും ഇങ്ങ് കോഴിക്കോട്ടെ പേരമ്പ്രയുടെ മണ്ണിൽ കൈതക്കൽ കുന്നിലെ MTC യിൽ ചുവടുറപ്പിച്ച ചുരുളൻ മുടിക്കാരി - അജിഷ ജോസഫ്

MTC യുടെ 2022-24 ബാച്ചിലെ Roll no: 1 ൻ്റെ ഉടമ അവളൊരു വയനാടൻ ക്രിസ്ത്യാനി പെണ്ണ് 😍...തുടക്കം മുതൽ തൻ്റെ കൂട്ടുകാർക്കൊപ്പം കൂൾ ആയി കൂട്ട് ചേർന്ന അവളുടെ സംസാര ശൈലി വളരെ ആകർഷണീയം തന്നേ...അതുകൊണ്ട് തന്നെ മികച്ച അവതാരകരുടെ പട്ടികയിൽ അവളും സ്ഥാനം നേടി🔥🔥..ക്ലാസ്സിലെ കണ്ണടക്കാരികളിൽ ഒരുവൾ പേരാമ്പ്ര ആൻ്റി വീട്ടിലെ അതിഥി കുട്ടി🥳🥳...ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിലെ പെർഫെക്ട് വർക്കേഴ്സ് ലിസ്റ്റിൽ പേര് ചാർത്തിയ അവൾ ഒരു എഴുത്തുകാരി കൂടിയാണ്..🤩...വടക്കുമ്പാട് സ്കൂളിൽ അധ്യാപനപരിശീലം തുടങ്ങി പേരാമ്പ്ര AUP യിൽ പൂർത്തിയാക്കിയ മിടുക്കി കുട്ടി... പഠിപ്പിച്ച സ്കൂളിൽ എല്ലാവരുമായും നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ചു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ബസ് കിട്ടാതെ കൈതക്കൽ സ്റ്റോപ്പിൽ പെട്ടുപോയ ഒരു ദിനം AUP school bus അജിയെ കണ്ടപ്പോൾ അവിടെ നിർത്തി ഞങ്ങൾക്ക് lift നൽകിയത്💪🏻🔥അനിയത്തിമാർ പൊതുവെ ചേച്ചിയുടെ പാത പിന്തുടരുന്നത് സ്വാഭാവികം എന്നാൽ ...ഇവിടെ ഒരു ട്വിസ്റ് ഉണ്ട്ട്ടോ 😊...B.Ed കഴിഞ്ഞ അനിയത്തിയുടെ പാതയിൽ B.Ed എടുത്ത ചേച്ചി കുട്ടി😍😍



            20.4 Silent hardworker🔥






കണക്കിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി പയറ്റി കണക്കിൽ പിജി യും കൈവശത്താക്കി MTC യുടെ കണക്ക് കുടുംബത്തിൽ കടന്നു വന്ന കരുവണ്ണൂർക്കാരി - ഐശ്വര്യ . എം. വി


  പേര് പോലെ ഐശ്വര്യമായി അധ്യാപികയെന്ന സ്വപ്നം പൂവണിയിക്കാൻ കൈതക്കൽ കുന്ന് കേറിയെത്തിയ കൂട്ടുകാരി😍...ആളൊരു സൈലൻ്റ് ആണ് but brilliant 🔥... മടി കുട്ടിയുടെ കയ്യിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്ട്ടോ, പക്ഷെ എന്തെങ്കിലും നേടാൻ ഉണ്ടെങ്കിൽ അതിൽ മുഴുകി അങ്ങ് പ്രവർത്തിക്കും അതാണ് ശീലം😎...കണക്ക് ക്ലാസ്സിലെ പല്ലിന് കമ്പിയിട്ട കുട്ടി ടീച്ചർ ...(ഇപ്പൊ ക്ലിപ്പ് അഴിച്ചുട്ടോ )...അഭിനയിക്കാൻ തനിക്കും കഴിവ് ഉണ്ടെന്ന് തെളിയിച്ചവൾ...understanding self drama അവതരണത്തിൽ കല്യാണ ചെക്കൻ്റെ കുടുംബക്കാരിയുടെ വേഷത്തിൽ എത്തിയവൾ 💃🏻🥳Verity bag അണിഞ്ഞ് ക്ലാസ്സിൽ എത്തുന്ന ഐശു തൻ്റെ സഹപാടികൾക്ക് എന്നും കൂട്ടായി തന്നെ നിന്നു...ബസ്സും കാത്ത് ഒരു നിൽപ്പുണ്ട് അവൾക്ക് അത് കാണാൻ ഒരു രസം ആണ് 🙈..with powerfull attittude💪🏻കാണാൻ ഒരു പൊലെ ഉള്ള അനിയത്തി കുട്ടിയുടെ ചങ്കത്തി ചേച്ചി💕




                   20.5.  മരുമകൾ 








    അധ്യാപകരായ അച്ഛൻ്റെയും അമ്മയുടെയും പാത പിന്തുടർന്ന് കൈതക്കൽ കുന്നിലെ MTC യിൽ ചേക്കേറിയ പേരാമ്പ്രയുടെ മരുമകൾ അവൾ ശ്രീരാജ് മാഷിൻ്റെ പ്രിയ പത്നി - ഗോപിക


    രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി ഇങ്ങ് പേരാമ്പ്രയുടെ MTC യുടെ ഫിസിക്കൽ സയൻസ് കുടുംബത്തിൽ ചേക്കേറിയ പ്രിയ്യപ്പെട്ടവൾ 😍😍ക്ലാസ്സിൽ സൈലൻ്റ് ആയ little matured girl of our batch...അവളുടെ ചുവടുകൾക്ക് MTC യുടെ വേദി സാക്ഷി💃🏻💃🏻...ലളിതമായ പെരുമാറ്റത്തിന് ഉടമ😘...അതുകൊണ്ട് തന്നെ ആവാം അവളോട് സംസാരിക്കാൻ കൂട്ടുകാർക്ക് എല്ലാം ഒരുപോലെ ഇഷ്ടവും🔥
എല്ലായ്പ്പോഴും ചിരി മുഖത്ത് കാത്ത് സൂക്ഷിച്ചു കൊണ്ട് കൂട്ടുകാർക്ക് കൂട്ട് നടന്ന ടീച്ചർ കുട്ടി 😎ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ഒരു പ്രത്യേക കഴിവ് കയ്യിൽ സൂക്ഷിച്ച് നടക്കുന്ന കെമിസ്ട്രി ടീച്ചർ..വളരെ മനോഹരമായ learning aid കൾ നിർമ്മിച്ച് കൊണ്ട് ക്ലാസുകൾ കൈകാര്യം ചെയ്ത് കൊണ്ട് attittude അച്ചായന് കൂട്ടായി വടക്കുമ്പാടും കൂത്താളിയിലും അധ്യാപന പരിശീലനം പൂർത്തിയാക്കിയ മലപ്പുറത്തുകാരി💕കുഞ്ഞു വാവയെ കാത്തിരിക്കുന്ന ഞങ്ങളുടെ കുഞ്ഞു പെങ്ങൾ🫂...ഞങ്ങളുടെ ബാച്ചിലെ ന്യൂ mom 💕








               20.6.     പ്രിയ എഴുത്തുകാരി




    സിൽവർ കോളേജിൽ നിന്നും സിൽവർ ആയി ഇംഗ്ലീഷിൽ ബിരുദവും കരസ്ഥമാക്കി MTC യുടെ ഇംഗ്ലീഷ് കുടുംബത്തിലേക്ക് കടന്നുവന്ന പേരാമ്പ്രകാരി അവൾ- അനഘ 
     

      ഉള്ളിൽ ഇച്ചിരി ഇച്ചിരി ടെൻഷൻ ചേർത്ത് നിർത്തിയ അവളുടെ സംസാരം
 കേൾക്കാൻ ഒത്തിരി രസമാണ് 😘.ഒരാളെ അങ്ങ് ഇഷ്ടപ്പെട്ടാൽ പിന്നെ അവൾ ആ bond കോവാലന്റ് bond ആയി   നിലനിർത്തും എന്നതാണ് സത്യം.🔥 സംസാരിച്ചു തുടങ്ങിയാൽ പിന്നെ ആ സംസാരം ഒരു അരുവിയായി ഒഴുകി പുഴയിൽ എത്തുന്നത് വരെ തുടരും💕 ക്ലാസിലെ മൂക്കുത്തികാരിൽ ഒരാൾ. അവൾ ഒരു എഴുത്തുകാരി. എഴുതുന്ന ഓരോ വരിയും ലളിതം സുന്ദരം.
 ആളൊരു മടിച്ചി പാത്തുമ്മയാണ്. അതുകൊണ്ടുതന്നെ ആവാം മടിച്ചിരുന്ന് തന്റെ തൂലിക ചലിപ്പിക്കാതിരിക്കുന്നതും.MTC യുടെ ആംഗലേയ ഭാഷയുടെ എല്ലാമെല്ലാമായ ഗ്രേസ്‌ലിൻ സിസ്റ്ററുടെ പ്രിയപ്പെട്ട student- സ്ഥാനം നേടിയെടുത്ത അവൾ തന്റെ ഹൃദയത്തിൽ സിസ്റ്റർ കായി ഒരു സ്നേഹ കൊട്ടാരം പണിതു.
 വല്യേട്ടനുമായി അടികൂടുക ഒരു ഹോബി തന്നെയായിരുന്നു. ഇടയ്ക്കിടെ ചന്ദനക്കുറി തൊട്ട് ക്ലാസ്സിൽ എത്തുന്ന അവൾ ഒരു അഭിനേത്രി കൂടിയാണ്.Understating Self EPC യുടെ ഭാഗമായി നടന്ന നാടക അവതരണത്തിൽ അമ്മവേഷം തെരഞ്ഞെടുത്ത് അഭിനയിച് പാത്രം കഴുകി തളർന്നവൾ.
Photo എടുക്കൽ മറ്റൊരു ഹോബിയായി കൂടെ ചേർത്തവൾ.
 ഒരാളെപ്പോലെ 7 പേരുണ്ടാകുമെന്ന് പണ്ടാരോ പറഞ്ഞപോലെ എവിടെയോ എന്റെ ഛായ ഉള്ളവൾ അവൾ..മറ്റുള്ളവരെ നിരീക്ഷിച്ച് അവരെ കുറിച്ച് എഴുതാൻ ഒരു പ്രത്യേക കഴിവ് തന്നെ ആണ് അനഘയ്ക്ക്🫂🔥


Powerful words from  cute writer 🔥 




   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...