അദ്ധ്യായം - 18

 


                      തട്ടത്തിൻമറയത്തെ പെണ്ണെ


       

"തട്ടത്തിൻ മറയത്തെ പെണ്ണെ 

നിൻ കണ്ണിൽ എന്നെ ഞാൻ കണ്ടെ "


  ദൂരെ ദൂരെയാ തലയാട് നാട്ടിൽ നിന്ന് ഇങ്ങ് ഇവിടെ പേരാമ്പ്രയ്ക്ക് അടുത്ത് കൈതക്കൽ കുന്നിലെ കളരി പുരയിൽ പാറി വന്ന കുട്ടി ശലഭം - റിയ ഉസ്മാൻ


ആദ്യമായി MTC യുടെ വേദിയിൽ കയറിയത് മുതൽ സഹപാഠികളിൽ ചിരിയുടെ അമിട്ട് പൊട്ടിച്ചവൾ 😊 മുകേഷ് " ഒരു ആന കുത്താൻ വന്നാൽ " എങ്ങനെ നേരിടും എന്ന് പഴയൊരു സിനിമയിൽ പഠിപ്പിച്ചത് ആരും മറക്കാനിടയില്ല....അതു പോലൊരു സാഹചര്യം ice breaking ദിവസം നേരിട്ട ധീര 🙈...ഒറ്റയ്ക്ക് ഒരു കാട്ടിൽ അകപ്പെട്ടു പെട്ടന്ന് ഒരു പുലി വന്നു. എങ്കിൽ ആ അവസരത്തിൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് സിംപിൾ ആയി ഉത്തരം കാട്ടിയ കുസൃതി കുട്ടി...എങ്ങനെ ആണെന്ന് അറിയണ്ടേ....അത് പറഞ്ഞ ശേഷം സ്റ്റേജിൻ്റെ ഒരു മറവിൽ ഒളിച്ചിരുന്നവൾ 😄സോഷ്യൽ സയൻസ് ക്ലാസ്സിലേക്ക് കടന്നു വന്ന ലുക്കിൽ matured അല്ലാത്ത പക്ഷെ ക്ലാസ്സ് എടുക്കാൻ കേറിയാൽ ഒരു ലോഡ് maturity ഉള്ളവൾ...അവളൊരു ഡിസൈനർ🔥തട്ടത്തിനുള്ളിൽ ഒളിപ്പിച്ച നീളമുള്ള അഴകാന കാർകൂന്തലിന് അവള് സ്വന്തക്കാരി🥳നിഷ്കളങ്കമായ ചിരിക്കുടമയായ അവളുടെ ഉള്ളിൽ ഉറങ്ങി കിടന്ന കഴിവ് കാണാൻ അങ്ങ് understanding discipline EPC വരെ കാത്തിരിക്കേണ്ടി വന്നൂ...ഹൃദയ സ്പർശിയായ രംഗം കൊണ്ട് കാണികളിൽ കണ്ണുനീർ പൊടിപ്പിച്ചു മുന്നോട്ട് നടന്നു നീങ്ങിയ മികച്ച അഭിനേത്രി🔥🔥🔥വിശന്ന് വലഞ്ഞ് തെരുവിൽ അലയുന്ന ഒരു അച്ഛനും മകളും ഒരു ഹോട്ടലിന് മുന്നിൽ....പറയാതിരിക്കാൻ വയ്യ ഒരു അവാർഡ് സ്വന്തമാകേണ്ടിരുന്ന അഭിനയം തന്നെയായിരുന്നു...അവള് അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു 💕ഇടവേളകളിൽ സ്നാക്സ് കൊറിക്കുക ഒരു ഹോബി ആക്കി...ക്ലാസ്സിലെ ഇമിലി മിഠായിയുടെ കൂട്ടുകാരി....പെയിൻ്റ് അടിക്കാൻ താൻ expert ആണെന്ന് സപ്ത ദിന ക്യാമ്പിൽ സബർമതിയുടെ മതിലുകളിൽ അടിച്ച് അടിച്ച് തെളിയിച്ചു...വീട്ടിൽ ഇടയ്ക്ക് ഇടയ്ക്ക് ബാപ്പയ്ക്ക് ഒപ്പം പെയിൻ്റ് അടി ശീലമാക്കിയ കുട്ടി കുറുമ്പി 😎ഒരു കൈ കൊടുത്താൽ മതി അതിൽ മൈലാഞ്ചി വിസ്മയം തീർക്കാൻ അവൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ..ഒറ്റ ക്ലിക്കിൽ മനോഹരമായ ചിത്രം പകർത്തുന്ന അവൾ എടുത്ത എല്ലാ ഫോട്ടോയ്ക്കും ഒരു മൊഞ്ച് കൂടുതൽ ആയിരുന്നു...ആളൊരു പുലി കുട്ടി ...gk യിൽ താൻ ഒട്ടും പിറകിൽ അല്ലെന്ന് കോളേജിൽ ക്വിസ് മത്സരത്തിൽ first 🥇 അടിച്ച് കാണിച്ചു.

അധ്യാപന പരിശീലനത്തിൽ ഏറെ സ്നേഹത്തോടെ തൻ്റെ കുട്ടികളെ ചേർത്തുനിർത്തി...ക്ലാസിനെ മൊത്തം അടക്കി നിർത്തിയ ടീച്ചറൂട്ടി 😍

നേരം പുലരും മുന്നെ വീട്ടിൽ നിന്നിറങ്ങി ഇരുടാവും മുന്നെ വീടണയുന്ന കെഎസ്ആർടിസി യാത്രക്കാരി😎ചെറിയൊരു വീഴ്ചയിൽ കാലിന് ചെറിയൊരു പണി കിട്ടിയിട്ടും തളരതെ പതറാതെ മുന്നോട്ട് നടന്ന് നീങ്ങിയ. പ്രിയ്യപ്പെട്ടവൾ 💕ഞങ്ങളുടെ അടുത്ത bride to be പട്ടികയിൽ ഇടം നേടിയ അവൾ മുത്തു ക്കയുടെ മൊഞ്ചത്തി പെണ്ണ് 🫶🏻

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...