അദ്ധ്യായം -19



                                                  സന്ദൂർ മമ്മി 💕




രസമുള്ള രസതന്ത്രത്തിൽ ബിരുദവും ബിരുാനന്തരബിരുദവും കരസ്ഥമാക്കി അധ്യാപനത്തിൻ്റെ രസമറിയാൻ MTC യുടെ ഫിസിക്കൽ സയൻസ് ബാച്ചിലേക്ക് കടന്നു വന്ന സന്ദൂർ മമ്മി - ജസ്‌ന ഫാത്തിമ



ഒരു ചെറു പുഞ്ചിരി എന്നും മുഖത്ത് ഒളിപ്പിച്ചു നടന്ന ഞങ്ങളുടെ ബാച്ചിലെ ആദ്യ NET Holder🔥🔥. ...... മധുരമൂറുന്നൊരു നാദവുമായി ഇടയ്ക്ക് ക്ലാസിൻ്റെ ഇടവേളകളിൽ ഞങ്ങളിൽ പാട്ടുമായി എത്തിയ ജെസ്നത്തയുടെ സംസാരം കേൾക്കാൻ ഒരു രസം തന്നെ 😍 രസതന്ത്രത്തിലെ രസങ്ങൾ പലതും കൈവശം ചേർത്ത് പിടിച്ചു നടന്നത് കൊണ്ട് തന്നെ ആവാം അന്നൊരു സയൻസ് ഡേ വെറൈറ്റി inauguration plan ചെയ്തതും പരിപാടി പൊടി പൊടിച്ചതും🥳ഒരുപാട് സ്വപ്നങ്ങൾ നെയ്തു വെച്ച മനസിൽ എന്നും എപ്പോളും സ്നേഹം മാത്രം കൂട്ടിച്ചേർത്ത പ്രിയപ്പെട്ടവൾ അവൾ ജെസ്നത്ത 🫂...Advaya college union ഉദ്ഘാടന ദിവസം കൂട്ടുകാർക്കൊപ്പം ചുവടുകൾ വച്ച് തന്നിലെ നൃത്തകാരിയെ MTC യിൽ തുറന്നുകാട്ടി പാട്ട് പോലെ ആട്ടവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കരുവണ്ണൂർകാരി 😎സ്വന്തമായി നോട്ടുകൾ തയ്യാറാക്കി കൊണ്ട് പഠനം മുന്നോട്ട് നയിച്ച matured girl 🔥 2  അനിയത്തിമാരുടെ ഇച്ചാച്ച അവൾ  ഷഫീഖയുടെ സ്വന്തം ഹൂറി💕 കോഴ്സിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ഒരു പാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടും തളരാതെ പതറാതെ മുന്നോട്ട് നടന്നു നീങ്ങിയ ജെസ്നത്ത തൻ്റെ സഹപാടികൾക്കായി ഹൃദയത്തിൽ ഒരു ഗോപുരം തന്നെ പണിതിട്ടുണ്ട്🔥 ആരെയും അകമഴിഞ്ഞ് സഹായിക്കാൻ ഒരിക്കലും ഒരു മടിയും കാണിക്കാത്ത തട്ടത്തിൻ മറയത്തെ പെൺകൊടി....വളരെ പെർഫെക്ട് ആയി വർക്കിംഗ് മോഡൽ പണിത ക്രിയേറ്റീവ് worker .....water purification .. aiwa👌🏻 ... ഏത് കലക്ക് വെള്ളവും ശുദ്ധീകരിക്കും മിനി purifier physical science നായി സമ്മാനിച്ച കൂട്ടുകാരി.🤩 Periodic table നോട് ഒരടുപ്പം കൂടുതൽ ഉണ്ടെന്ന് തന്നേ പറയേണ്ടിയിരിക്കുന്നു.. അതുകൊണ്ട് തന്നെ മൈക്രോ ടീച്ചിംഗ് ആദ്യ lesson periodic table il തുടങ്ങിയതും🙈. ആദ്യ ലെസ്സണിൽ ശബ്ദം കുറവ് ഒരു കെണി ആയി വന്നെങ്കിലും പിന്നീട് അങ്ങോട്ട് സ്വയം ഞെട്ടലോടെ തനിക്ക് ഇത്രയും ശബ്ദം ഉണ്ടായിരുന്നോ എന്ന് തിരിച്ച് അറിഞ്ഞവൾ...അധ്യാപനപരിശീലനത്തിൽ മായക്കണ്ണനൊപ്പം പതിനെട്ട് അടവും പയറ്റി കുഞ്ഞു വാവയെയും നെഞ്ചോട് ചേർത്ത് നടന്ന അമ്മക്കിളി 💕എല്ലാ മക്കളെയും സ്വന്തം മക്കളെ പോലെ സ്നേഹിച്ച പ്രിയ്യപ്പെട്ട അധ്യാപിക ...ക്ലാസ്സിൽ വികൃതി കളിക്കുന്ന മക്കളെ അടക്കി നിർത്താൻ ജസ്നത്തയ്ക് ഒരു പ്രത്യേക അടവ് അറിയാട്ടോ 🤗.... കണ്ണ് ഉരുട്ടൽ പ്രക്രിയ💪🏻🙈ആ ഒരൊറ്റ നോട്ടം മതി ...🔥മഴവില്ല് അഴകുള്ള കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിൽ ഞങ്ങൾക്ക് " mom to be " ആഘോഷിക്കാൻ അവസരം ഒരുക്കി തന്നവൾ അവൾ Commission day ചെയർമാൻ്റെ സ്പോട്ട് വൈവ attend ചെയ്ത ധീരപുത്രി 💪🏻🔥...4sem ലെ last EPC - understanding self ൽ ചെറിയൊരു പണികിട്ടിയവൾ  അവൾ Yara മോളുടെയും zahil മോൻ്റെയും സ്നേഹമയിയായ ഉമ്മ 😘


Most memorable day with jasnatha🫂


👉🏻 Watch karo  







   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...