അദ്ധ്യായം - 2

 

  പുള്ളിക്കാരൻ സ്റ്റാറാ 😎



    പഞ്ചപാണ്ഡവരിൽ  മൊഞ്ചനവൻ അർജുനൻ, അതുപോലൊരുവൻ അവൻ MTC യുടെ മായക്കണ്ണൻ-  അർജുൻ .ആർ 


      ഒരേസമയം സീനിയർ ബാച്ചിനും സ്വന്തം ബാച്ചിനും crush ആയി മാറിയവൻ ഇപ്പോൾ ഇതാ ജൂനിയർ ബാച്ചിനും. ഞങ്ങളുടെ  ബാച്ചിലെ Mr. Perfect എന്നുതന്നെ പറയാം,  Mr.perfect ആയിരുന്ന അല്ലു അർജുവിനെ പോലെ അല്ല😁.


   കെമിസ്ട്രിയിൽ ബിരുദവും നേടി രക്തത്തിൽ അലിഞ്ഞ അധ്യാപന കഴിവ് പുറത്തെടുക്കാൻ അധ്യാപകരായ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി തന്റെ മാമൻ സുരേന്ദ്രൻ- ലൈബ്രറിയൻ ആയ കൈതക്കൽ കുന്നിലെ MTC യുടെ കളരിപ്പുരയിലേക്ക് കടന്നു വന്നവൻ അവൻ .കോളേജ് തുറന്ന് ആദ്യമായി ഒരു birthday കേക്ക് തിന്നാൻ ഞങ്ങൾക്ക് അവസരം ഉണ്ടാക്കിയവൻ. Micro teaching ൽ എല്ലാ skill കളും ഇംഗ്ലീഷിൽ ക്ലാസ് എടുത്ത് സ്റ്റാർ ആയി .പറയാതെ വയ്യ ഇംഗ്ലീഷിൽ വളരെ സിംപിൾ ആയിട്ട് ക്ലാസ് കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക കഴിവ് തന്നെ ആണ് അവന്.


          ഒരു അഭിനേതാവാണ് താനെന്ന്  അന്ന് women's day യുടെ ഭാഗമായി നടന്ന പരിപാടിയിലൂടെ തെളിയിച്ച് തന്നു. അതും സ്വന്തം സംവിധാനത്തിൽ കൂട്ടുകാരെയും ചേർത്ത് നിർത്തി സ്റ്റേജിൽ കയറി കാണികളുടെ കയ്യടി വാരി കൂട്ടിയ പ്രിയങ്കരൻ.അഭിനയ കലയിലുള്ള കഴിവിനൊപ്പം ഒരു സൂപ്പർ ഡാൻസർ കൂടിയാണ് അർജുൻ.college day  യിൽ  സ്റ്റേജിനെ ഇളക്കിമറിച്ച് ഡാൻസ് കളിച്ചവൻ,  അതെ ഊർജ്ജവുമായി science day ൽ variety പരിപാടി അവതരിപ്പിച്ചുകൊണ്ട് ഒരുകൂട്ടം fans നെ സമ്പാദിച്ചു.അതും സീനിയേഴ്സ് ബാച്ചിൽ നിന്ന്😎. പിന്നീട് സപ്‌ത ദിന ക്യാമ്പിൽ സബർമതി സ്റ്റേജിലും തൻ്റെ കഴിവ് തുറന്ന്കാട്ടി. ഒപ്പം  അവൻ്റെ സംവിധാനത്തിൽ  ഒരു തെരുവ് നാടകവും പിറന്നു. അതിന്  ചെറുവണ്ണൂർ ഗ്രാമവാസികൾ സാക്ഷിയായി.

      തനിച്ച് ഒരു വീട്ടിൽ കഴിയുന്നതുകൊണ്ടാണ് അവനു ഏകാന്തതയാണ് കൂടുതൽ ഇഷ്ടം.വീട്ടിൽ ഒറ്റക്കായത്കൊണ്ടുതന്നെസുഹൃത്തുക്കൾക്ക് ഒത്തുചേരാൻ ഒരിടം അവന്റെ വീടിന് സ്വന്തമായിരുന്നു. അവൻ വീട്ടിലെ ചെറിയൊരു കാര്യസ്ഥൻ തന്നെ ആണ്. സ്വന്തമായി കുക്കിംഗ് കൈകാര്യം ചെയ്യുന്ന അവൻ്റെ മെയിൻ ഐറ്റം മാഗി ആണെന്നതാണ് സത്യം 🙈. ഏറ്റവും കൂടുതൽ അവൻ പാചകം ചെയ്തതും അതുതന്നെ.


         യാത്രകളെ സ്നേഹിക്കുന്ന ബൈക്ക് യാത്രികൻ. Gizzer ബൈക്കിൻ്റെ ഉടമസ്ഥൻ. തൻ്റെ അമ്മാവനിൽ നിന്നും ഭക്ഷണ പൊതിയുമായി കടന്നു വരുന്ന അവനെ പലപ്പോഴും കൂട്ടുകാർ കാത്തിരിക്കാറ് വൈകാതെ ഞങ്ങൾ പലരുടെയും ശീലമായിമാറി എന്നതാണ് സത്യം.കാരണം അതിലെ മെയിൻ item ആയ സാമ്പാർ ആയിരുന്നു.  കാന്റീനിലേക്ക് കടന്നുവരുന്ന അവൻ എല്ലാവർക്കും തന്റെ കറി സ്നേഹത്തോടെ ദാനം ചെയ്യും. ഒപ്പം മറ്റുള്ളവരിൽ നിന്നും special   items സ്വീകരിക്കുകയും ചെയ്യും.


          കടുകുമണി പോലെ തോന്നുന്ന അവന്റെ കൈപ്പടക്ക് ഒരു പ്രത്യേക രസം തന്നെയാണ്. പെറുക്കി പെറുക്കി വായിച്ചെടുക്കാൻ ഇത്തിരി പണിപ്പെടും 😊.


                  വ്യത്യസ്തമായ സംസാരരീതിക്ക് ഉടമയാണ് അവൻ. അളവും തൂക്കവും നോക്കി മിതമായിട്ടാണ് പൊതുവേ but കൂട്ടുകൂടിയാൽ അവന്റെ സംസാരം കടൽ കടക്കും. ചങ്ക് ഫ്രണ്ട്സിന് മാത്രം അറിയുന്ന സത്യം. ഒപ്പം നിഷ്കളങ്കമായ ചിരിയും കളികളും കൂടെ കൂട്ടിയവൻ. നല്ലൊരു നിരീക്ഷകൻ കൂടിയാണ് അർജു.

      പലകോണിൽ നിന്നും പല   രീതികളിൽ ഫോട്ടോ എടുക്കാൻ പ്രത്യേക കഴിവാണ് അർജുന്. അതുകൊണ്ട് തന്നെ ഭൂരിഭാഗം പരിപാടികളിലും photographer സ്ഥാനം അലങ്കരിച്ചവൻ അവൻ ആയിരുന്നു.

    NSS ക്യാമ്പ് ദിനങ്ങളിലെ പല രാത്രികളിലും കഥകൾ പറഞ്ഞു കൊണ്ട് ഹോജോബോർഡ് വരെ എത്തിച്ച വീരൻ അന്ന് പലരുടെയും പേടിയുടെ കെട്ടയിപ്പിച്ചു.

ഡൽഹി യാത്രയിൽ മിനി തിയേറ്റർ ഒരുക്കി യാത്ര സുഖകരമാക്കി.അതും ഇംഗ്ലീഷ്  സിനിമ 🙃.

          മടക്കയാത്രയിൽ വാക്കുകളിലൂടെ എൻ്റെയും മറ്റു ചില ചങ്ങായികളുടെയും ചിന്തയുടെ തീ ആളികത്തിച്ചവൻ. അവനോട് സംസാരിച്ച് നേരം പോയതു  അറിഞ്ഞില്ല  ഞങൾ ചിലർ. മനുഷ്യരെയാണ്  അവന് ലോകത്ത് എറ്റവും പേടി എന്നത് മറ്റൊരു സത്യം. അവൻ ചെറിയ മാന്ത്രികൻ തന്നെയെന്ന് പറയാം.അതുകൊണ്ട് തന്നെ അവൻ്റെ teaching പ്രാക്റ്റീസിൽ ചെറിയ ചില മായജാലങ്ങൾ കടന്നു വന്നതിൽ അതിശയം ഏതും ഇല്ലാട്ടോ.

      അവൻ ഒരാളെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ പലപ്പോഴും ശ്രദ്ധിച്ച വാക്ക് 'പുള്ളി' എന്നാണ്.  ഈ അദ്ധ്യായം അങ്ങനെ ഇന്നിതാ " പുള്ളിക്കാരൻ സ്റ്റാർ ആയി. 

   last seat ൽ ഇരുന്ന് ക്ലാസ്സിന്റെ ഇടവേളകളിൽ dark psychology വായിച്ച വീരൻ. വെറുതെ ഇരുത്തം ശീലം ഇല്ലെന്നർത്ഥം..C-Tet ആദ്യ attempt ൽ നേടിയെടുത്ത് കോളേജിൻ്റെ അഭിമാനമായി മാറിയവൻ അവൻ, കൂട്ടുകാരുടെ പ്രിയ്യപ്പെട്ടവൻ  ഫിസിക്കൽ സയൻസിൻ്റെ  ഓമനപുത്രൻ 🔥



   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...