അദ്ധ്യായം -22


                                    കട്ടകമ്പനി


ഇരു വഴി താണ്ടി ഒരു വഴി എത്തിയവർ അവർ ചങ്ക് ഫ്രണ്ട്സ് - സ്നേഹ കെ & റിയ രമേശ്



                                  22.1       സ്നേഹമുഖി 




    വിടർന്ന പുഞ്ചിരിയുമായി കൈതക്കൽ കുന്നിലെ MTC യുടെ ആംഗലേയ ഭാഷാകുടുംബത്തിൽ അംഗത്വം നേടിയെടുത്ത സംസാരപ്രിയ - സ്നേഹ . കെ



      സംസാരിച്ച് സംസാരിച്ച് കൂട്ട് കൂടുന്നവരെ തന്നിലേക്ക് ചേർത്ത് നിർത്തുന്ന കൂട്ടുകാരി...ബെല്ലും ബ്രേക്കും ഇല്ലാതെ പോകുന്ന അവളുടെ സംസാരം കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ 😎😎...നേരെ വാ നേരെ പോ എന്നപോലെ എന്തും ഒരു മടിയും കൂടാതെ തുറന്ന് പറയുന്ന കുട്ടി..അവളൊരു bold girl🔥... എന്ത് തീരുമാനം എടുത്താലും അത് എടുത്തത് തന്നെ ആണ് മക്കളെ അതുകൊണ്ട് തന്നെ ആവാം ഇംഗ്ലീഷ് വിഭാഗത്തിലെ അവളൊരു പുലി കുട്ടി ആയതും💪🏻...ഇച്ചിരി ഇച്ചിരി ഉടായിപ്പ് കയ്യിൽ ഇല്ലാതില്ല🙈🙈 ...അന്നൊരു freshers day seniors നൽകിയ task ലെ വെറൈറ്റി സാധനം വെറൈറ്റി ആയി മാർക്കറ്റിംഗ് ചെയ്തത് ആരും മറക്കാനിടയില്ല😊.....women's day പ്രോഗ്രാമിൽ പോലീസ് women & strong protester വേഷത്തിലും തിളങ്ങി നിന്ന് കൊണ്ട് MTC യുടെ വേദിയിൽ തൻ്റെ സാന്നിദ്ധ്യം ഉറപ്പിച്ചു..🔥....ആർട്സ് മാത്രമല്ല സ്പോർട്സ് ഉം കയ്യിൽ ഉണ്ട്ട്ടോ.... പ്രവേഗ 2K23 - ആദ്യ ഔട്ട്ഡോർ ഗെയിം നടത്ത മത്സരത്തിലൂടെ തൻ്റെ കായിക ശക്തി MTC യുടെ ഗ്രൗണ്ടിൽ തെളിയിച്ച് മുന്നേറി മുന്നേറി ... overall champion ship just miss ആയി രണ്ടാം സ്ഥാനം നേടിയെടുത്ത മിടുക്കത്തി👌🏻ഓൺലൈൻ ക്ലാസുകളിൽ അധ്യാപകരുടെ വഴികാട്ടി .. എപ്പൊ റേഞ്ച് കട്ടായാലും സിസ്റ്ററെ ആദ്യം വിവരം അറിയിക്കുന്നവൾ 👍🏻സ്നേഹത്തോടെ ഭക്ഷണ പൊതികൾ ക്ലാസിൽ കൊണ്ട് വരികയും അതെ സ്നേഹത്തോടെ കൂട്ടുകാർക്ക് പങ്ക് വെക്കുകയും ചെയ്യുന്ന അന്നദാതാവ്😍എടുക്കുന്ന എല്ലാ ഫോട്ടോയിലും തൻ്റേതായ ഒരു കയ്യൊപ്പ് ചാർത്തിയ newgen ഫോട്ടോഗ്രാഫർ കുട്ടി💕ഇടയ്ക്ക് സ്‌കൂട്ടിയൂം എടുത്തൊരു വരവുണ്ട് കുട്ടിക്ക്...superfast ബസ്സിനെ വെല്ലുന്ന സ്പീഡിൽ🙈Understanding self related drama അവതരണത്തിൽ old generation പരിഷ്‌ക്കാരി പെൺകുട്ടി യായി വന്ന് കാണികളിൽ ചിരി പടർത്തിയവൾ 🥳🥳🥳തൻ്റെ wavelength നു ചേർന്നവരെ ഒരുപാട് ഇഷ്ടത്തോടെ ചേർത്ത് പിടിച്ച് caring വാരി വിതറിയ കൂട്ടുകാരി🤩





                                           22.2. खूबसूरत




ക്രിസ്ത്യൻ കോളേജിൽ നിന്നും പവർ ഉള്ളൊരു ഭൗതികശാസ്ത്ര പിജി യുമായി കൈതക്കൽ കുന്നിലെ അധ്യാപന പരിശീലന കളരിപ്പുരയിൽ ചേക്കേറിയ ചുന്ദരിക്കുട്ടി - റിയ രമേശ്



കൊയിലാണ്ടി നിന്ന് ഇങ്ങ് പേരാമ്പ്രയുടെ മരുമകൾ ആയി ഫിസിക്കൽ സയൻസ് കുടുംബത്തിൽ മുൻ നിരയിൽ നടന്ന് നീങ്ങിയ ടീച്ചറൂട്ടി 🥳..തുടക്കം മുതൽ ചെയ്യുന്ന ഓരോ വർക്കും മികച്ചതാക്കാൻ ശ്രമിച്ച് നടന്നു നീങ്ങിയ double bold girl of MTC 🔥അപ്പോഴും ഇപ്പോഴും എപ്പോഴും തൻ്റേതായ ഒരു സ്പേസ് കാത്തുസൂക്ഷിക്കുന്ന new gen teacher 💪🏻Microteaching 5 സ്‌കിലും re teach അടുപ്പിക്കാതെ തകർത്തെടുത്ത മിടുക്കി കുട്ടി🔥🔥...വളരെ ലളിതമായി ആശയങ്ങൾ അവതരിപ്പിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ ആണ് ചേച്ചിക്കുട്ടിക് 🥳MTC യുടെ വേദിയിൽ ഇടയ്ക്ക് അവതാരിക സ്ഥാനം ഭംഗിയായി അലങ്കരിച്ചവൾ  .. അന്ന് 🎭 തീയേറ്റർ in classroom  day രസതന്ത്രത്തിൽ Neutralization reaction അവതരിപ്പിച്ച നാടകത്തിലെ കഥാപാത്രം ആയി...പൊതുവെ സൈലൻ്റ് bird 🕊️ ആണെങ്കിലും ദേഷ്യം പിടിച്ചാൽ ഒരു പൊട്ടിത്തെറി ഉറപ്പാണ്.PERAMBRA hss , perambra AUP യിലും തൻ്റെ അധ്യാപന പരിശീലനം പൂർത്തിയാക്കി കണ്ണിന് ഇമ്പം പകർത്തുന്ന ലേണിംഗ് എയിഡുകൾ നിർമ്മിച്ച് തിളങ്ങിയവൾ 🔥🔥ക്ലാസിലെ മൂക്കൂത്തി ക്കാരി( 2മൂക്കും കുത്തിയ ബ്യൂട്ടി queen 👑)ഞങ്ങളുടെ ആഘോഷങ്ങൾക്ക് മധുരം പകരുന്ന ശ്രീലക്ഷ്മി bakes ൻ്റെ സ്വന്താക്കാരി..ക്ലാസ്സിലെ സ്നാക്സ് സെർവർ ഓഫ് ഔർ ബാച്ച്....ക്ലാസിൻ്റെ ഇടവേളകളിൽ അത് കൊറിച്ചില്ലെങ്കിൽ പലർക്കും ഒരു രസം ഇല്ലാത്തത് പോലെ ആണ്😎യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന റിയേച്ചിക്ക് കുക്കിയോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്ത വിധം ആണ്..( cute pet 🐕 of riya cookie💕)ആരും കൊതിക്കുന്ന അഴകാന കാർകൂന്തലിന് ഉടമ അവൾ  അപ്പു ഏട്ടൻ്റെ പ്രിയ പത്നി 😍

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...