അദ്ധ്യായം -24

                           

                       ഫോട്ടോ പ്രേമി 



ബിരുദവും ബിരുദാനന്തരബിരുദവും കൈമുതലാക്കി അങ്ങ് കുറ്റിക്കാട്ടൂരിൽ നിന്നും ഇങ്ങ് കൈതക്കൽ കുന്നിലെ MTC യുടെ സോഷ്യൽ സയൻസ് കുടുംബത്തിൽ കൂട്ട് ചേർന്നവൾ - മേഘ പി



കോഴി കൂവും മുന്നെ വീട്ടിൽ നിന്നും ഇറങ്ങി ദൂര യാത്ര ചെയ്ത് MTC യിൽ എത്തുന്നവൾ,നേരം ഇരുട്ടി വീട്ടിൽ എത്തി ചേരുന്നവൾ 🙈 അവളൊരു നർത്തകി...💃🏻💃🏻💃🏻...വൈകി എത്തിയതിനാൽ ice breaking നായി ഒരുങ്ങിയ വേദിയിൽ കർട്ടൻ താഴ്ന്നിരുന്നതിനാൽ അവളിലെ നർത്തകിയെ തിരിച്ചറിയാൻ വുമൺസ് ഡേ പ്രോഗ്രാം വരെ കാത്തിരിക്കേണ്ടി വന്നു 🥳..ആർക്കും അങ്ങനെ പിടി കൊടുക്കാത്ത character അവൾക്ക് സ്വന്തം 😎..എപ്പോഴും ചിരി തൂകി MTC യിൽ പാറി നടന്നു...ഞങ്ങളുടെ ബാച്ചിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ ഇത്രയും ഇഷ്ടമുള്ള മറ്റൊരാൾ ഇല്ലട്ടോ 🤩..... എത്ര എടുത്താലും അവസാനം വെറൈറ്റി ആവും🔥.... ഏത് ക്യാമറ ആയാലും അത് i phone 📸 ആയാലും തൻ്റെ വക ഒരു spcl filter add ചെയ്ത് മാത്രം status, story ഇടുന്ന കൂട്ടുകാരി😎😎ഇച്ചിരി അധികം maturity കൂടിയ സംസാരത്തിന് ഉടമ...🔥...മലയാളം വിട്ട് കളിയില്ല ...പരീക്ഷകൾ മലയാളത്തിൽ എഴുതി  മാർക്ക് വാരി കൂട്ടിയ ക്ലാസ്സിലെ മൂക്ക് കുത്തിക്കാരി😍...ഡൻസിനൊപ്പം അഭിനയവും അവൾക്ക് പരിചിതം...understanding self related drama അവതരണത്തിൽ കല്യാണ ചെക്കൻ്റെ കണ്ണും വെട്ടിച്ച് കാമുകനൊപ്പം കടന്ന കല്യാണപെണ്ണ് 🙈🙈 പാവം ചെക്കൻ നെഞ്ച് പൊട്ടി തകർന്നു 😁😁😁.... " എന്ത് വിധിയിത് വല്ലാത്ത ചതിയിത് 😆 "..കാണികൾ ഏറെ ആസ്വദിച്ച നാടകം 🥳🥳ദില്ലി യാത്രയിൽ 100 അധികം ഫോട്ടോ എടുത്ത ഫോട്ടോ പ്രേമി...🤩കൂട്ട് കൂടിയാൽ നെഞ്ചോട് ചേർത്ത് നിർത്തുന്ന അവളൊരു supportive girl🔥കൊയിലാണ്ടി ബോയ്സ് സ്കൂളിൽ തൻ്റെ അധ്യാപന പരിശീലനം വളരെ മനോഹരമായി പൂർത്തിയാക്കി കുട്ടികളിൽ നിന്നും സ്നേഹം പിടിച്ചെടുത്ത് മുന്നോട്ട് നടന്നു നീങ്ങിയ കുട്ടി ടീച്ചർ😎ഇച്ചിരി കൂടുതൽ നീട്ടം കൂടിയ അക്ഷരങ്ങൾ ചേർത്ത കൈയക്ഷരതിന് കൂട്ട് ചേർന്ന കൂട്ടുകാരി🥳...ഒരു എഴുത്ത് കാരി കൂടിയാണ് മേഘൂസ്🔥..അവളുടെ തൂലിക വ്യത്യസ്ത കാഴ്ചപ്പാടുകളെ തേടുകയാണ്...എന്നും എപ്പോഴും തൻ്റേതായ ഒരു നിലപാട് ചേർത്ത് നടന്ന് കിട്ടുന്ന അവസരത്തിൽ തൻ്റെ നിലപാട് തുറന്ന് പറയുന്ന പ്രകൃതക്കാരി🔥അവളുടെ സ്നേഹത്തിനാഴം kuttaa വിളിയിൽ അറിയാം🫂

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...