അദ്ധ്യായം -25

 


                                      സഹയാത്രികർ

                

പറക്കും തളിക ചലച്ചിത്രത്തിലെ ഉണ്ണികൃഷ്ണനെയും സുന്ദരനെയും പോലെ തൻ്റെ പറ പറക്കും 'പറക്കും തളിക ' സ്കൂട്ടിയിൽ MTC യിൽ പറന്നെത്തുന്ന ഉമ്മച്ചി കുട്ടികൾ ,Late ആയി വന്താലും latest ആയി വരുന്ന അവർ പ്രിയ ചങ്ങാതിമാർ 

   -മുബീന മൊയ്തു & ഡാന കെ എം


                             25.1.     Gifted child 


ഗാന്ധികുന്നിൻ താഴ്‌വരയിലെ CKG യിൽ നിന്ന് ഫിസിക്സിൽ ബിരുദവും അങ്ങ് ദൂരെ ദൂരെ ജാമിയയിൽ നിന്ന് power full pg യും കരസ്ഥമാക്കി ഇങ്ങ് അടുത്ത് നാട്ടിൽ അധ്യാപന പരിശീലനം പൂർത്തിയാക്കാൻ MTC യൻ ചുവട് ചവിട്ടി കേറിയ gifted child - മുബീന മൊയ്തു

  
  ആദ്യ സംസാരത്തിലൂടെ തന്നെ പലരുടെയും മനസിൽ ഇടം നേടി എടുത്ത മിടുക്കത്തി....ice breaking ലെ ഓരോ അവതരണവും ഏറെ രസകരം ആയിരുന്നു ..പാട്ട് പാടാനും ഡാൻസ് കളിക്കാനും അവൾ ready ready🥳🥳🥳🥳.....കൂട്ടുകൂടുന്നവരെ ചങ്ക് ആക്കാൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് മുബിക്ക് അതുകൊണ്ട് തന്നെ ആവാം സന്ദൂർ മമ്മിയുടെ വലം കൈ ആയതും 😘...ഒരാളെ ചിരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല....പക്ഷെ പലപ്പോഴും തൻ്റെ സംസാരത്തിലൂടെ സഹപാഠികളെ ചിരിപ്പിച്ച് ചിരിപ്പിച്ച് സന്തോഷത്തിൽ ആഴ്‌ത്തിയ കൂട്ടുകാരി🥰....ക്ലാസ്സിൽ പലപ്പോഴും സംശയങ്ങൾ ഉന്നയിച്ച് അധ്യാപകരെ വട്ടം കറക്കിച്ചവൾ 🙈...ചോദിക്കൽ മാത്രമല്ലട്ടോ...അധ്യാപകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് spot answer sponser ചെയ്യുന്ന ക്ലാസ്സിലെ bright girl ..അത്രയൊന്നും ചിന്തിച്ചില്ലെങ്കിലും പറയുന്ന ഉത്തരം പക്ക കറ കറക്ട് ആവും😎😎😎😎മൈക്രോടീച്ചിംഗ് ദിനങ്ങളിൽ വ്യത്യസ്തമാം ക്ലാസുകൾ കൈകാര്യം ചെയ്തത് ആരും മറക്കാനിടയില്ല...... കാതിൽ ഒരിടി മുഴക്കം പോലെ അവളുടെ ശബ്ദം തുളച്ചു കയറുന്നത് കൊണ്ട് തന്നെ ക്ലാസ് എടുക്കുന്ന ആശയങ്ങൾ മനസിലാക്കാൻ എളുപ്പം തന്നെ 🔥🔥Learning ഒപ്പം ഏണിംഗ് കൂടെ ചേർത്ത് നിർത്തുകൊണ്ട് ഓൺലൈൻ ക്ലാസ്സ് കൈകാര്യം ചെയ്ത മിടുക്കി 💕2 വർഷത്തെ ഡൽഹി ജീവിതം നൽകിയ അനുഭവ സമ്പത്ത് എന്നും അവൾക്കൊപ്പം കൂട്ട് ചേർന്നിരുന്നു..💪🏻..താൻ എത്തിച്ചേർന്ന പ്രൊഫഷനെ കുറിച്ച് കൃത്യവും വ്യക്തവും ശക്തവുമായ അറിവുകൾ നേടി എടുത്തവൾ 🔥🔥സാഹസികമായ ഒരു ദില്ലി ട്രെയിൻ യാത്ര പിജി ലൈഫ് നൽകിയത് കൊണ്ട് തന്നെ തനിച്ച് ഇങ്ങ് കോഴിക്കോട്ടെ കേരളത്തിൽ നിന്ന് അങ്ങ് ഇന്ത്യയുടെ തലസ്ഥാന നഗരം ഡൽഹി വരെ ഒറ്റയ്ക്ക് യാത്ര നടത്താൻ ധീരത നേടിയവൾ 🔥🔥🔥🔥MTC യുടെ വേദിയിൽ അരങ്ങേറിയ Fusion oppana പ്രധാന പർദ്ദക്കാരി😎😎പഠിച്ച ഡാൻസ് മുഴുവൻ കളിച്ച് തീർക്കാതെ വീഴില്ലെന്ന് മനസ്സിലുറപ്പിച്ചു കൊണ്ട് അന്നൊരു കോളജ് ഡേ അടിപൊളി ഡാൻസ് അവതരിപ്പിച്ച ഡൻസറൂട്ടി💃🏻💃🏻💃🏻തന്നെ പോലെ തൻ്റെ അയൽക്കാരനെയും സ്നേഹിക്കുന്ന ശീലം പണ്ടേ കൈമുതലാക്കിയത് കൊണ്ടാവാം തൻ്റെ സഹപാഠികളുടെ വിഷമങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നതും , ചില പരിഹാരമാർഗ്ഗങ്ങൾ പറയുന്നതും🫂🫂പരീക്ഷാഹാളിൽ തക്കുടുവിൻ്റെ അവസാന ഘട്ട സംശയ നിവാരക....🙈The one and only left hander of our batch 🥳🥳... ഇടം കയ്യാൽ വിരിയുന്ന അക്ഷരങ്ങൾക്ക് നല്ല മൊഞ്ചുണ്ട് 🤩🤩മുബിയുടെ എഴുത്തിലെ സ്പീഡ് പറയാതിരിക്കാൻ വയ്യ...ഒരു മിനി റോക്കറ്റ് ആയി റെക്കോർഡുകളിൽ അവളുടെ കൈ പതിഞ്ഞു തന്നെയിരുന്നു...😎😎😎പഠിച്ച വിദ്യാലയത്തിൽ പഠിപ്പിക്കാൻ അധ്യാപന പരിശീലനം - phase 1 perambara തെരഞ്ഞെടുത്ത് കൊണ്ട് മുന്നേറിയ കുട്ടികളുടെ മുബീന ടീച്ചർ.... മുബി അവർക്ക് നൽകിയ സ്നേഹത്തിൻ്റെ യഥാർത്ഥ അടയാളം ആയിരുന്നു ഒൻപതാം ക്ലാസ്സിലെ സ്പെഷ്യൽ ചൈൽഡ് ഉല്ലാസിൻ്റെ favourite teacher ആയി മാറിയത്...🔥🔥 പരിശീലനം പൂർത്തിയാക്കി കുറെ നാൾ കഴിഞ്ഞിട്ടും ഒരൊറ്റ നോട്ടത്തിൽ തൻ്റെ മുബീന ടീച്ചറെ കണ്ടപ്പോൾ ചിരിച്ച് കൊണ്ട് അടുത്ത് വന്ന് കുശലം ചോദിച്ചത് ഇന്നും ഓർക്കപ്പെടുന്നു🤍🤍രണ്ടാം ഘട്ടം അത് യുപി ...GUP യിൽൽ ഫിസിക്കൽ സയൻസിലെ ഒറ്റയാൾ പട്ടാളമായി പട പൊരുതി ജയിച്ചവൾ 🥳🥳കണ്ടാൽ ബോൾഡ് ആണെങ്കിലും അടുത്ത് അറിയുന്നവർക്കെ അറിയൂ ആ മനസ്സൊരു പഞ്ഞി പോലെ അലിയുന്നതാണെന്ന്🫂..ആദ്യ ശ്രമത്തിൽ k tet, set സ്വന്തമാക്കിയ മൊഞ്ചത്തി🤩



          25.2.    Cool girl 😎 



കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പാറി പറന്ന കുട്ടി ശലഭം അവൾ അധ്യാപകരായ ഉമ്മയുടെയും ബാപ്പയുടേയും ഓമന പുത്രി - ഡാന കെ എം


കൈതക്കൽ കുന്നിലെ അധ്യാപന കളരിപ്പുരയിൽ NSS student coordinator ആരാവും എന്ന ചോദ്യത്തിന് കിട്ടിയ ഉത്തമ മറുപടി🥳🥳...തന്നിലെ leadership quality മികച്ച രീതിയിൽ തന്നെ ചിലവഴിച്ച് കൊണ്ട് 2 വർഷക്കാലം കൂട്ടുകാർക്ക് കൂട്ട് ചേർന്ന് നടന്ന അവൾ ഒരു വൈബ് മനുഷ്യത്തി 😎🤩
ആദ്യമായി ക്ലാസ്സിലെ 21 കുട്ടികളുടെ പേര് ഓർത്തുപറഞ്ഞ് കൊണ്ട് തൻ്റെ മെമ്മറി പവർ വെളിപ്പെടുത്തിയ പ്രതിഭാശാലി 🔥🔥സംസാരിക്കുന്നവരോടൊക്കെ പെട്ടന്ന് കൂട്ടാവുന്ന പ്രകൃതക്കാരി🥳🥳കോളജിൽ ക്ലാസ്സ് തുടങ്ങിയ നാൾ മുതൽ കല്യാണ ക്ഷണം ആരംഭിക്കുകയും ഒപ്പം തൻ്റെ പ്രണയകഥ  രസകരമായി അവതരിപ്പിക്കുകയും ചെയ്ത കൂൾ ഗേൾ 🙈ഞങ്ങളുടെ സ്വന്തം i phone കാരി....തുടക്കം മുതൽ ഒടുക്കം വരെ MTC യുടെ മണ്ണിൽ നടന്ന എല്ലാ പരിപാടികളുടെയും ഏക ദൃക്സാക്ഷി അവളുടെ i phone ആയിരുന്നു...ടെക്കി അതുലും അവളും എപ്പോഴൊക്കെ അടുത്തിരുന്നോ അപ്പോഴൊക്കെ അവിടെ സംസാരത്തിൻ്റെ കെട്ട് അഴിയുമായിരുന്നു...തുടങ്ങിയാൽ പിന്നെ നിർത്താൻ ഇച്ചിരി പാടാ🙈🙈ആ കഥപറച്ചിൽ അങ്ങനെ ഒരു കടലോളം നീളും...മൈക്രോ ടീച്ചിംഗിൽ ഫിസിക്കൽ സയൻസ് അധ്യാപകൻ അർജുനോട് partiality ഉണ്ടെന്ന് പറഞ്ഞ് പിണങ്ങിയ കുറുമ്പത്തി🤭ആളൊരു ഡാൻസർ കുട്ടി തന്നെ...കോളജ് ഡേ അടിപൊളി ഗ്രൂപ്പ് ഡാൻസിൽ കൂട്ടുചേർന്ന് നടന്ന അവളുടെ ചിരി ഒരു പ്രത്യേക cooller തന്നെ.. ഹ ഹ ഹ യോ ഹി ഹി ഹി യൊ അല്ല ആ ചിരി ഒരു വെറൈറ്റി ഐറ്റം തന്നെ😁😁😁എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോ യിൽ ഒരൊറ്റ ചിരി കൊണ്ട് എല്ലാരേയും ചിരിയിൽ വീഴ്ത്തുന്ന വിദഗ്ദ്ധ🤣🤣തൊട്ടതെല്ലാം പൊന്നാക്കി മാത്രം ശീലം ...ആദ്യ ശ്രമത്തിൽ k tet ( category 2&3) , SET, C tet....🔥🔥🔥പ്ലസ് ടൂ വിനു ശേഷം inspire scholarship സ്വന്തമാക്കിയ അതുല്യ പ്രതിഭ💪🏻💪🏻💪🏻സബർമതിയിലെ എൻഎസ്എസ് ക്യാമ്പ് അത്രമേൽ മനോഹരമാക്കാൻ മുൻ കൈ എടുത്ത മിടുമിടുക്കി😎😎Exam ഹാളിൽ അവസാന സെക്കൻഡിൽ superfast bus പോലെ പെന്നിനെ ആയുധമാക്കി മാർക്ക് വാരി കൂട്ടി🥳ഏത് എക്സാം ആയാലും എല്ലാ ടെക്സ്ട്‌ബുക്കുകളും റെഫർ ചെയ്തില്ലെങ്കിൽ കുട്ടിക്ക് ഉറക്കം വരില്ല🥳ദില്ലി യാത്രയിൽ റീൽ എടുക്കൽ ആഘോഷമാക്കിയ ഫോട്ടോഗ്രാഫർ 🔥കൊച്ചരി പല്ല് കാട്ടി ചിരിക്കുന്ന അവൾ ഷമലിൻ്റെ പിയ്യോട്ടി കുട്ടി🤍വാവക്കയുടെ കുഞ്ഞുപെങ്ങൾ 💕 എൻ്റെ അധ്യാപന പരിശീലനം അത്രമേൽ സുന്ദരമാക്കിയ പ്രിയ സുഹൃത്ത്🫂🫂


  

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...