ഇത്താത്ത
പഠനത്തിലെ ചെറിയ വലിയ ഇടവേളയ്ക്ക് ശേഷം അധ്യാപിക എന്ന സ്വപ്നം പൂവണിയാൻ MTC യുടെ കളരിപ്പുരയിൽ കടന്ന് വന്നവൾ അവൾ MTC യുടെ ഇത്താത്ത - സജ്ന
അന്ന് MTC യുടെ വേദിയിൽ ice breaking നടക്കുന്ന വേളയിൽ കിട്ടിയ ടാസ്ക് - ഇല്ലാത്ത പ്ലാവിൽ നിന്ന് കൊക്ക കൊണ്ട് ചക്ക പറിച്ച് രണ്ട് കഷ്ണം മുറിച്ച് , വെളിഞ്ഞീർ തുടച്ച് പോക്കി നിന്നൊരു നിൽപ്പുണ്ട് ... Aiwa poli👌🏻... ശരിക്കും natural അവതരണം ആയിരുന്നു ആ നേരം അത്രയും സജ്നത്തയ്ക്ക് 🤩സോഷ്യൽ സയൻസ് കുടുംബത്തിലെ മൂത്ത കുട്ടി🥳🥳... ആളൊരു silent താത്ത ആണെങ്കിലും പ്രതികരിക്കേണ്ട ഇടങ്ങളിൽ ചിലപ്പോഴൊക്കെ പ്രതികരിക്കുന്നവൾ..." Cooking rani of our batch " സജ്നത്തയ്ക്കു സ്വന്തം💪🏻...ഒന്നാം വർഷം കോളജിൽ ഒരുക്കിയ ഇഫ്താർ മീറ്റിൽ വലിയ രീതിയിൽ സപ്പോർട്ട് ചെയ്ത് മുന്നോട്ട് നടന്ന് നീങ്ങി അങ്ങ് സപ്ത ദിന എൻഎസ്എസ് ക്യാമ്പ് സബർമതി യിൽ തൻ്റെ ഗ്രൂപ്പിന് കുക്കിംഗ് ഡ്യൂട്ടി കിട്ടിയപ്പോൾ പൂർണ്ണ പിന്തുണയുമായി രുചികരമായ ആഹാരം പാചകം ചെയ്ത കുക്ക്🔥ഇച്ചിരി അധികം പൊടി കൈകൾ അറിയാം കേട്ടോ...രാവിലെ ബാക്കി വന്ന ചെറുപയർ കറി പാഴാക്കാതെ രാത്രിയിലെ പൂളയ്‌ക്ക് കൂട്ട് ചേർത്ത് അടിപൊളി പൂളപുഴുക്ക് ഉണ്ടാക്കി തന്നവൾ...😋😋... അന്ന് കണ്ട കാലി വട്ട കണ്ടാലറിയാം പൂളപുഴുക്ക് പൊളിച്ചെന്ന്😎Food fest ലും തൻ്റെ കയ്യൊപ്പ് ചാർത്തി🥳🥳എന്നും ഉമ്മയുടെ സ്നേഹം കൂടെ ചേർത്ത് നടന്ന് നീങ്ങിയ ഉത്തരവാദിത്തങ്ങൾ ഏറെ ഉള്ള ഞങ്ങളുടെ ബാച്ചിലെ ഉമ്മകുട്ടി🥰....സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഒരു മനസ്സിന് ഉടമ....ആദ്യ ശ്രമത്തിലൂടെ k tet ( category 2 & category 3) നേടിയെടുക്കുകയും പഠനം പൂർത്തിയാക്കി പടി ഇറങ്ങും മുന്നെ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്ത് സ്വന്തം ബാച്ചിന് മാതൃക ആയി മാറിയ ഇത്താത്ത🔥🔥🔥... 🔔 ബെല്ലടിച്ചാൽ പിന്നെ MTC യിൽ നിന്നും ഒരു റോക്കറ്റ് പോലെ വീട്ടിലേക്ക് മടക്കം..അധ്യാപന പരിശീലനം അങ്ങ് വടക്കുമ്പാട് സ്കൂളിൽ....ഓടി പാഞ്ഞ് ക്ലാസ്സ് എടുക്കൽ ആണ് സജ്നത്തയുടെ പ്രധാന പണി😎😎...ഇത്രേം ഓടിയ മറ്റൊരു ട്രെയിനി ഇല്ലാട്ടൊ 🙈😁..Fussion ഒപ്പനയിൽ തകർത്താടാൻ കൂട്ടുകാർക്കൊപ്പം കൂട്ട് ചേർന്ന് , നാടകത്തിൽ അമ്മ വേഷം ഏറ്റെടുത്ത സജ്നത്തയും "ഒരു മിനിട്ടും " തമ്മിൽ വലിയൊരു ബന്ധം ഉണ്ട്ട്ടോ😁...എപ്പൊഴും bold look ഉള്ളൊരുവൾ അവർ ക്യാമറയ്ക്ക് പിടി തരാതെ പോയവൾ 🙈