അദ്ധ്യായം - 3

 


   നവരസങ്ങളുടെ രാജ്ഞി 🔥



          മാച്ചിനാരിയിൽ നിന്നും ആംഗലേയ ഭാഷയിൽ ബിരുദവും നേടി കൈതക്കൽ കുന്നിലെ MTC ലേക്ക് ചേക്കേറിയ പ്രിയ നർത്തകി - അലീന പി. ആർ 


      Ice breaking മുതൽ ഇന്ന് വരെ MTC യുടെ സ്റ്റേജിൽ നിറഞ്ഞാടിയ നർത്തകി. First year rep ന്റെ സ്‌ഥാനത്തേക്ക് ഞങ്ങൾ സ്നേഹപൂർവ്വം തെരഞ്ഞെടുത്തവൾ. അവൾക്ക് ഏറ്റവും ഉചിതമായ സ്ഥാനവും അത് തന്നെയായിരുന്നു. കാരണം അവളിൽ മികച്ച ഒരു ലീഡറിൻ്റെ കഴിവുകൾഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഒന്നാം വർഷത്തെ എല്ലാ പ്രവർത്തനത്തിലും അവളുടെ കൈ പതിഞ്ഞിരുന്നു , അതുകൊണ്ട് തന്നെ Rep ന്റെ സ്ഥാനം സുതാര്യമായി തന്നെകടന്നുപോയി. 52പേരുടെ നാഥയായി എന്നുതന്നെ പറയാം.

   Perfect girl of our batch എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം അത് അലീന ആയിരുന്നു..😎ഏത് കാര്യവും ചിട്ടയോടെ ചെയ്യാൻ താല്പര്യം കൂടുതൽ തന്നെയായിരുന്നു അവൾക്ക്. Sr. Graceline teacher ഏല്പിച്ച English magazine ന്റെ editor -പണി വളരെ മനോഹരമായി ചെയ്തുതീർത്ത്‌  സമയ ബന്ധിതമായി release ചെയ്ത വീരപുത്രി🔥.

       MTC യുടെ കണി പലപ്പോഴും അവൾ ആയിരുന്നെന്നു തന്നെ പറയാം കൊയിലാണ്ടിയിൽ നിന്നും മൂന്ന് ബസ്സുകൾ കയറി ഏറ്റവും നേരത്തേ കോളേജിലെ ബാക്ക് ഗേറ്റിൽ പൂട്ട് തുറക്കാനായി ചന്ദ്രേട്ടനെയും വെയിറ്റ് ചെയ്തിരിക്കും. ബാഗിൽ പലപ്പോഴും അവൾക്കൊപ്പം ബിസ്കറ്റ് പാക്കുകളും കൂട്ടിനയിട്ടുണ്ടവരുണ്ടായിരുന്നു. 

     ക്ലാസിൽ lecture നോട്ട് എഴുതിയാലും എല്ലാ ടോപ്പിക്കിലും സ്വന്തം നോട്ട് ഉണ്ടാക്കി പഠിക്കുന്നതായിരുന്നു അവളുടെ മെയിൻ ശീലം അതുതന്നെയായിരുന്നു അലിയുടെ വിജയരഹസ്യവും... പരീക്ഷയിൽ മാർക്കുകൾ വാരിക്കൂട്ടിയ ചങ്ങായി. കോളജിലെ മികച്ച അവതാരികയിൽ ഒരാൾ അവളായിരുന്നു.

      ഡാൻസ് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഒരു സൈക്കോളജി ക്ലാസ്സിൽ വെച്ചാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്, മരണ മാസ്സ് പെർഫോമൻസ്. Women's day യുടെ ഭാഗമായി അവതരിപ്പിച്ച ഡാൻസ് MTC യുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട് ഒപ്പം അലിയുടെ യൂട്യൂബ് ചാനലിലും.അലിയുടെ താണ്ഡവം ആയിരുന്നു സ്റ്റേജിൽ... കൈ അടിച്ച് അടിച്ച് ഞങൾ കാണികൾ തളർന്നു 😊. ഊർജ്ജസ്വലമായ നൃത്ത ചുവടുകൾക്ക് MTCയുടെ വേദി മുൻപ് സാക്ഷിയായിട്ടുണ്ടോ എന്നുതന്നെ സംശയമാണ് .ശേഷം ബഷീറിന്റെ ഭാര്യയായി ഹുന്ത്രാപ്പി ബുസാട്ടോ പരിപാടിയിലും , പിന്നെ സബർമതിയുടെ വേദിയിലും , തെരുവ് നടകത്തിലും തിളങ്ങിനിന്നു മിന്നും നക്ഷത്ര മായി അവൾ. മോശമല്ലാത്ത എണ്ണം Subscribers ഉള്ള ഒരു youtube ചാനലിന്റെ ഉടമ കൂടിയാണ് അവൾ. കഥപറച്ചിൽ യൂട്യൂബ് ചാനലിലെ മെയിൻ ഐറ്റം.

           കണ്ടാൽ ഭയങ്കര ബോൾഡ് ആണ് അവൾ. പക്ഷേ അടുത്തറിയുന്നവർക്കല്ലേ അറിയൂ ആളൊരു തൊട്ടാവാടി ആണെന്ന സത്യം.സങ്കടം വന്നാൽ മാത്രമല്ല കൂടുതൽ സന്തോഷം വന്നാലും ആളുടെ കണ്ണിൽ നിന്നും അശ്രു പൊഴിയും.വളരെ loud സൗണ്ട് നു ഉടമയായതുകൊണ്ടുതന്നെ അവളുടെ ക്ലാസുകൾ ഏറെ ആകർഷനീയമാണ്. ടീച്ചിംഗ് പ്രാക്ടീസിൽ mentor teacher ഇൽ നിന്നും ചുരിദാർ സ്നേഹ സമ്മാനമായി നേടിയെടുതവൾ .

  NSS ക്യാമ്പിൽ finance വിഭാഗത്തിൽ perfect bill സൂക്ഷിപ്പുകാരിയായതുകൊണ്ട് തന്നെയാണ് ഓരോ bill ഉം അതിലെ കണക്കും അവൾക് മനപാഠമായി മാറിയത്. Aleena എവിടെയുണ്ടോ അവിടെയെല്ലാം ബില്ലും കണക്കും സൂക്ഷിച്ച bag കാണുമായിരുന്നു പച്ചക്കുതിരയിലെ ദിലീപിനെ പോലെ🙈. അലിയുടെ പ്രധാന ശത്രു അന്നും ഇന്നും കണക്കായിരുന്നെന്നത് മറ്റൊരു സത്യം... ഭാവിയിലെ ഒരു ഡോക്ടറെ ആണീ കണക്ക് വിഷയം നഷ്ടപ്പെടുത്തിയത്.

   ഡൽഹി യാത്രയിൽ North India യിലെ ഒട്ടുമിക്ക ടോയ്‌ലെറ്റും സന്ദർശിക്കേണ്ടി വന്നവൾ. ക്ഷീണത്തിന് കീഴടങ്ങേണ്ടി വരുമെന്ന് വന്നപ്പോൾ മനസ്സില്ല മനസ്സോടെ ORS ലായനിയിൽ അഭയം തേടിയവൾ. അവൾ ധീര- ഞങ്ങളുടെ അലീന പൂവ്. എൻ്റെ പ്രിയ്യപ്പെട്ട അലി.


Women's day programm - Ali and team 🔥 🔥 





   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...