അദ്ധ്യായം -30

 

                       

                                         മെഹറുബ 🧕🏻


ചീറി പായുന്ന തിക്കും തിരക്കുമുള്ള കുറ്റ്യാടി  ലിമിറ്റഡ് ബസ്സിൽ കേറി ഒരു യുദ്ധം നേരിട്ട് കൊണ്ട് ഓടി കിതച്ച് കൈതക്കൽ കുന്നിലെ MTC യിൽ എത്തുന്ന കൂട്ടുകാരി അവൾ ഒരു ഗണിത ബിരുദാനന്തരബിരുദക്കാരി  -നാഫിയ ഫർസാന 💕 


    തൻ്റെ ഓമന പുത്രൻ്റെ കുരുത്തക്കേടുകൾ കുറയ്ക്കാൻ 18 അടവുകളും പയറ്റി തെളിയിച്ച് കൊണ്ട് പത്തൊമ്പതാം അടവ് തേടുന്ന  MTC യുടെ കണക്ക് കുടുംബത്തിലെ സ്നേഹ നിധിയായ ഉമ്മ😘 കൊറോണ വൈറസ് വന്നേ പിന്നെ ഏറ്റവും ഡിമാൻഡ് ഉണ്ടായിരുന്ന മാസ്ക്- നെ after COVID പിരീഡിൽ ഇത്രമേൽ ചേർത്തുനിർത്തിയ കോളജിൽ മറ്റൊരാളില്ല...🙈...മിക്കവാറും ക്ലാസ്സിലെ മാസ്ക് ധാരി അത് നാഫി തന്നെ..മാസ്ക് അണിഞ്ഞ തട്ടത്തിൻ മറയത്തെ കുട്ടി🤩കൈകൊട്ടി ആടിയൊരാ ഫ്യൂഷൻ ഒപ്പനയിൽ നിർത്താതെ ചിരിച്ച് കൊണ്ട് കൂട്ടുകാർക്കൊപ്പം ചുവട് വെച്ചും 😎MTC യുടെ വേദിയിൽ അന്നൊരു നാടക അവതരണ വേളയിൽ കണക്ക് പഠിച്ച , സൂത്ര ശാലി ആയൊരു കള്ളൻ്റെ വേഷത്തിൽ തന്നിലെ അഭിനയം പുറത്തെടുത്തവൾ 💃🏻💃🏻കണക്കായ കണക്കെല്ലാം അരിച്ചു കലക്കിയ കൊണ്ടാവാം എടുക്കുന്ന ക്ലാസ്സ് എല്ലാം അത്തരത്തിൽ നിലവാരം പുലർത്തി കൊണ്ടേയിരുന്നത്...🔥...വടക്കുമ്പാട് സ്കൂളിൽ അധ്യാപന പരിശീലനം അനിയൻകുട്ടിക്കൊപ്പം വിജയകരമായി പൂർത്തിയാക്കി mentor രെഹ്‌ന ടീച്ചർക്കും യുപി യിലെ ബിന്ദു ടീച്ചർക്കും പ്രിയമുള്ളൊരു ട്രെയിനിംഗ് ടീച്ചർ സ്ഥാനം നേടിയെടുത്ത chill student teacher🤩 

    അവളുടെ Text book നോക്കിയാൽ അറിയാം മൂപ്പത്തി മുക്കും മൂലയും അരിച്ചു പെറുക്കി വായിച്ചിട്ടുണ്ടെന്ന്...😎...അടിവരയിട്ട് അടിവരയിട്ട് imp വേറെ തന്നെ മാറ്റി വച്ചിട്ടുണ്ട് മിടുക്കി🔥...ഒപ്പം ചില extra പോയിൻ്റും കാണാം മക്കളെ🔥...ലെറ്റർ എഴുത്ത് നാഫിക്ക് നിസ്സാരം ആയിരിന്നു..love letter അല്ലട്ടോ 😆🙈കോളജിൽ നിന്ന് നേരത്തെ ഇറങ്ങാൻ വേണ്ടി ഉള്ള ലെറ്റർ ആണുട്ടോ😎 അവളുടെ മനം എപ്പോഴും തൻ്റെ മകനിൽ തന്നെ കേന്ദ്രീകരിച്ചിരുന്നു 🫶🏻 അതുകൊണ്ട് തന്നെ ആയിരുന്നു മകനും പഠിപ്പിനും ഒരേ പ്രാധാന്യം നൽകി hardwork ചെയ്ത് മുന്നേറിയത്🔥🔥ആദ്യ ശ്രമത്തിൽ k tet നേടിയെടുത്ത innocent girl of maths family🥳  K TET മാത്രല്ലട്ടോ SET and C-tet ഉണ്ട് കുട്ടിക്ക്...കണക്ക് കുടുംബത്തിലെ ചെറിയ വലിയ പഠിപ്പി 🔥🔥...real inspiring mom 😘 

    ഇടയ്ക്ക് ഇടയ്ക്ക് ഫോണിൽ വിളിച്ച് വാശി പിടിക്കുന്നൊരാ മോൻ്റെ കരച്ചിൽശമിപ്പിക്കാൻ വെറൈറ്റിആയുധംതെരഞ്ഞെടുത്തവൾ...എന്താണെന്നോ ആ ആയുധം "പോലീസ് "🙈അതായിരുന്നു നാഫിയുടെ പതിനെട്ടാം അടവ് 😁 

     ഒരു പെരുന്നാൾ ദിനം കൂട്ടുകാർക്ക് വീട്ടിൽ സൽക്കാരം ഒരുക്കിയ ഇത്താത്ത😍 കൂട്ടുകാർക്ക് എന്നും കൂട്ടായി നടന്നു നീങ്ങി മുടങ്ങാതെ MTC യിൽ നിസ്കാര കുപ്പായം അണിഞ്ഞ അവൾ ഒരു മെഹറുബ🧕🏻MTC യുടെ പടി ഇറങ്ങും മുന്നെ ചെറിയൊരു വാർപ്പിനായി പല്ലിൽ കമ്പി അണിഞ്ഞ് അഴിച്ചു വെച്ചൊരാ മാസ്ക് വീണ്ടും അണിഞ്ഞ് കോളജിൽ എത്തി ചേർന്ന മിടുക്കി കുട്ടി🙈🙈 ... ഇനി മാസ്ക് വിട്ട് കളി ഇല്ല മക്കളെ😎

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...