അദ്ധ്യായം -33

 

                        

                                      സകല കലാ വല്ലഭൻ 😎





രക്തത്തിൽ അലിഞ്ഞു ചേർന്ന അധ്യാപന കഴിവ് ചിറക് വീശി പറത്താനായി കൈതക്കൽ കുന്ന് കേറി വന്ന ബഹുമുഖ പ്രതിഭ അവൻ ഒരു കരുവണ്ണൂർക്കാരൻ - കിരൺ രമേശ് 🔥 

      
      
      കോഴിക്കോടൻ മണ്ണിലെ ആർട്സ് കോളേജിൽ പാറി നടന്ന് ആംഗലേയ ഭാഷയിൽ ബിരുദവും അങ്ങ് ബഡേരയിലേ മാചിനാരിയൻ കലാലയത്തിൽ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി കൊണ്ടായിരുന്നു അധ്യാപകനായ അച്ഛൻ പകർന്ന ഗുണ പാഠങ്ങളും നെഞ്ചോട് ചേർത്ത് MTC യുടെ താളിൽ തൻ്റെ സ്ഥാനം പിടിച്ചെടുക്കാൻ കിരണിൻ്റെ പവർ ഫുൾ എൻട്രി 😎😎( സത്യം പറഞ്ഞാല് ഞാനും അവനും മാച്ചിനാരിയിൽ ഒരേ വർഷം വ്യത്യസ്ത ഗ്രൂപ്പിൽ പഠിച്ചത് ആണേലും ഒരു വട്ടം പോലും തമ്മിൽ കണ്ടിട്ടില്ലായിരുന്നു....😊🙈... പിജി ഇംഗ്ലീഷ് ക്ലാസിലെ ഒരേ ഒരു boy..അതോണ്ട് തന്നെ ഒരു കൃഷ്ണൻ ആയിരുന്നു ഈ കലാകാരൻ അതോണ്ട് ആവും തമ്മിൽ കാണാതെ പോയത്...🙈🙈)
        മുങ്ങൽ വിദഗ്ദ്ധരെ പറ്റി കേൾക്കാത്തവർ വളരെ വിരളം ആവും... എന്നാല് നിങ്ങൾ ഈ ഊക്കൽ വിദഗ്ദ്ധൻ എന്ന് കേട്ടിട്ടുണ്ടോ...ഇല്ലെങ്കിൽ ഇതാ കണ്ടോളൂ...ഞങ്ങടെ സ്വന്തം ഊക്കൽ വിദഗ്ദ്ധൻ വേറെ ആരുമല്ല കിരൺ തന്നെ 🤗😇പേര് പോലെ കിരണമായി MTC യുടെ കളരിപ്പുരയിൽ പ്രകാശം പരത്തിയവൻ🥳🥳ഒരു ഇടി മുഴക്കമായി MTC യുടെ വേദിയിൽ പലപ്പോഴും വെടിക്കെട്ട് പ്രസംഗം സമ്മാനിച്ച മികച്ച പ്രാസംഗികൻ🔥🔥... ഏതാ പവർ സംസാരം... അടുക്കും ചിട്ടയും ഒത്തു ചേർന്നു കിടക്കുന്ന സംസാര ശൈലി 🔥🔥...അതോണ്ട് തന്നെ കോളേജിലെ ഒട്ടുമിക്ക പരിപാടിയിലും ആ ശബ്ദം നിർബന്ധായിരുന്നു🤩🤩തൻ്റെ അച്ഛൻ പൊന്നു പോലെ നോക്കുന്ന കാറും എടുത്ത് ഒരു വരുത്തുണ്ട് ഇടയ്ക്ക് ഇടയ്ക്ക് കോളേജിൽ ഈ മിടുക്കന്...വന്നാൽ പിന്നെ കൂട്ടർക്ക് lift കൊടുക്കൽ ഒരു ഹോബി ആണുട്ടോ 😁...ഒരു നാൾ ക്ലാസ്സിലെ ഒരു ഇടവേളയിൽ ഞങ്ങള് 52 എണ്ണത്തിനും ഒരു കഥ പറഞ്ഞ് ശ്രദ്ധകൈവരിച്ച്മുന്നേറി....അദ്വയ കോളേജ് യൂണിയൻ്റെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് പ്രവർത്തിച്ച പോരാളി 💪🏻😎ഏറ്റെടുത്ത ദൗത്യം പൂർത്തീകരിച്ചത് കൊണ്ട് അന്ന് കോളേജ് ഡേ ക്ക് ശ്വാസം വിടാതെ യൂണിയൻ റിപ്പോർട്ട് അവതരിപ്പിച്ചത് ആരും മറക്കില്ലല്ലോ ല്ലെ 😊😊

        സൈക്കോളജിയിലെ Howard Gardner ൻ്റെ multiple intelligence ന് ഒരു ഉദാഹരണം പറയാൻ പറ്റിയ കുട്ടി ടീച്ചർ...കാരണംപലകഴിവുകളുടെകേന്ദ്രമായിരുന്നവൻ... 🔥.ചെക്കൻമാർക്കിടയിൽ ഹീറോ ആയി തിളങ്ങി കൂട്ട് ചേർന്ന്..പലപ്പോഴും തമാശകൾ പറഞ്ഞ് ചിരിപ്പിച്ചവൻ🤞🏻അധ്യാപകർക്കും പ്രിയ്യപ്പെട്ട വിദ്യാർത്ഥി🤗കൂട്ടുകാർക്കൊപ്പം നടത്തുന്ന എല്ലാ യാത്രകളിലും നല്ലൊരു വൈബ് ഉണ്ടാക്കുന്ന വൈബ് മനുഷ്യൻ🔥🔥തഗ് hero of MTC 😎👌🏻🤞🏻🤞🏻Sisse എന്ന ഒറ്റവിളിയിൽ ഒരുകൂട്ടം പെങ്ങമ്മാരെ വാർത്തെടുത്ത അവൻ കാവ്യയുടെ big brother 🤩 ...കമൻ്റഡി വീരനെ പോലും മുറിച്ച് അടുക്കിയവൻ...പക്ഷെ ഒരാളെ മുന്നിൽ മാത്രം മുട്ട് മടക്കേണ്ടി വന്നിട്ടുണ്ട്😁 

       ഞങ്ങടെ മിക്ക പരിപാടികളുടെയും പേരുകൾ MTC യുടെ വേദിയിൽ നിർപ്പകിട്ടാർന്ന് തെളിഞ്ഞ് നിന്നത് അവൻ്റെ ഭാവനയുടെ ഫലം തന്നെ ആയിരുന്നു...🔥 അതുകൊണ്ട് വെറുമൊരു തെർമോക്കോളുകളെ അത്രമേൽ മനോഹരമായി കാണികൾ കണ്ട് കൊണ്ടെയിരുന്നു ..🥳🥳എന്നാ പിന്നെ ഒരു കൈ നോക്കിയാല്ലോ എന്ന് പറയാതെ പറഞ്ഞു കൊണ്ട് MTC യുടെ വേദിയിൽ അരങ്ങേറിയ നാടകങ്ങളിൽ അഭിനയിച്ച് തന്നിലെ അഭിനേതാവിനെയും പുറത്തെടുത്തു🕺🕺🥳പൊതുവെ എന്ത് പറഞ്ഞാലും no പറയാതെ ഏറ്റെടുത്ത് നടത്തുന്നത് കൊണ്ട് അവൻ ഫുൾ ബിസി മോഡിൽ ആവും....കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് ഒരുക്കം നടക്കുന്ന ദിനങ്ങളിൽ ഊണും ഉറക്കവും വെടിഞ്ഞ് പ്രയത്നിച്ച ധീരൻ...( ഊൺ ഒരു പഞ്ചിനു പറഞ്ഞതാട്ടോ.😄😄)ആളൊരു കുക്കിംഗ് ബോയ് ആണ്...അർജുവിൻ്റെ വീട്ടിലെ അടുക്കള പാത്രങ്ങൾക്കെല്ലാം അവനെ അറിയാട്ടോ😁😁...പാട്ടും ഡാൻസും ഒപ്പം അവരുടെ നൃത്തച്ചുവടുകളും എല്ലാം ചേർന്ന കുക്കിംഗ് .....ബഹു കേമം തന്നെ🕺ഒളിഞ്ഞിരിക്കുന്ന ഒരു ഷെഫ് ഇവിടെ തന്നെ ഉണ്ട് ✌🏻..നോൺ വെജ് ആണ് മെയിൻ നോട്ടപുള്ളി😋😋😋.
     
            MTC യിലൊരു ചങ്ങമ്പുഴ ഉണ്ടായിരുന്നെങ്കിൽ രമണൻ ഇവൻ കിരൺ തന്നെ...🙈🙈...രമണൻ്റെ ചന്ദ്രികയും ഇവിടെ തന്നെ ഉണ്ടുട്ടോ 👧🏼."..കാനന ചായയിൽ ആട് മേയ്ക്കാൻ ഞാനും വരട്ടയോ നിൻ്റെ കൂടെ..." രമണൻ ചന്ദ്രികയോട് ഇതേ പറഞ്ഞുള്ളു...😊😁 ഞങ്ങടെ ചന്ദ്രികയ്‌ക്ക് ഇതിലും മികച്ച രമണൻ ആരുണ്ട്🤷🏻‍♀️..ചക്കിക്ക് ഒത്ത ചങ്കരൻ👫

        തൊട്ടതെല്ലാം പൊന്നാക്കുക എന്ന് കേട്ടിട്ടില്ലേ ... ദ അങ്ങനൊരുവൻ ഇവൻ... b- zone കാർട്ടൂൺ , പോസ്റ്റർ മത്സരത്തിന് ആർട്സ് കോളേജ് വരെ ഒന്നു പോയി .. തിരിച്ച് വന്നതോ രണ്ടിനത്തിലും first 🥇 അടിച്ചിട്ട്🔥🔥🔥🔥 ...പിന്നീട് c- zone അതിലും മിന്നും വിജയം ...ശേഷം interzone മത്സരത്തിന്  അങ്ങ് ആൻഡ്രയിലേക്കൊരു ട്രെയിൻ 🚆 യാത്രയും ...🤩🤩🤩... ഏത് ഭാഷയിലും സംസാരിച്ച് പിടിച്ച് നിൽക്കാൻ ഒരു പ്രത്യേക കഴിവ് ഉള്ളോണ്ട് തന്നെ Cool aayi ആന്ധ്രയിൽ പോയി മത്സരത്തിൽ പങ്കെടുത്ത് ഒരു കൂട്ടം ഫാൻസിനെ നേടിയെടുത്തുട്ടോ🥳ദില്ലി യാത്രയിൽ ഹിന്ദി കാച്ചി കൊണ്ട് പർച്ചേസിംഗ് പൊളിച്ച് മുന്നോട്ട് നീങ്ങിയവൻ അവൻ ഒരു tension boy🙈😎Nss ക്യാമ്പ് അവസാനിക്കുന്ന വേളയിൽ നൽകിയ എല്ലാ portraittum കിരണിൻ്റെ വരയിൽ തെളിഞ്ഞത് തന്നെ ആയിരുന്നു ..പ്രതീക്ഷിക്കാതെ കിട്ടിയ ആ സമ്മാനം എല്ലാവരും നെഞ്ചോട്ചേർത്തുവച്ചു...അതായിരുന്നു ആ കലാകാരൻ്റെ മികവ് 🔥🔥🔥അവൻ്റെ വരയിൽ പിറന്ന എല്ലാ ചിത്രങ്ങളും ഒന്നിലൊന്ന് മികച്ച് നിന്നു🤞🏻🤞🏻🤞🏻
       ആരാധകരെ ശാന്തരാകുവിൻ എന്ന് പറയാതെ പറഞ്ഞ് ജൂനിയർ പിള്ളേർക്ക് demo class എടുത്ത സീനിയർ ചേട്ടൻ🤗🙈🙈 അധ്യാപന പരിശീലനം ഒക്കെ പൂർത്തിയാക്കി പലരും tuition ക്ലാസ്സിൽ ക്ലാസ്സ് എടുക്കാൻ അവസരം കിട്ടുമോ എന്ന് അന്വേഷിച്ച് നടക്കുന്നൊരു വേളയിൽ...tuition ക്ലാസ്സിലെ മാഷ് അന്വേഷിച്ച് അങ്ങോട്ട് പോയി അവസരം നൽകിയ ഞങ്ങടെ ബാച്ചിൻ്റെ സ്വത്ത്🤩🤩പിന്നെ അങ്ങോട്ട് കിരൺ സാറിന് നിൽക്കാനും ഇരിക്കാനും നേരമില്ലയിനും😆ക്ലാസ്സോ ക്ലാസ്സ്😆...ഇടയ്ക്ക് ഊക്കിയും ശകാരിച്ചും കൊണ്ട് കുട്ടികൾക്ക് പ്രിയ്യപ്പെട്ട ന്യൂ ജെൻ ഇംഗ്ലീഷ് അധ്യാപകൻ ആയി മാറിയവൻ🧑‍🏫......താൻ ഒരു aesthetic ഫോട്ടോഗ്രാഫർ ആണെന്ന് തെളിയിക്കാൻ അങ്ങ് ഡൽഹി വരെ ഒരു യാത്ര പോകേണ്ടി വന്നൂ 😄😄കള്ളം അല്ലാട്ടോ...എടുത്ത ഫോട്ടോസ് ഒക്കെ പൊളി ആണ് 👌🏻👌🏻..തെളിവ് insta post il കാണാം 😎😎കൂട്ടുകാർ അവരുടെ ട്രെയിനിംഗ് സ്കൂളിൽ നടത്തിയ innovative പ്രോഗ്രാമിൻ്റെ ചീഫ് guest ആരാണെന്നോ ...ഞെട്ടരുത്...😃...വേറെ ആരും അല്ല കിരൺ രമേശ് തന്നെ 🔥🔥🔥...ഭാഗ്യവാൻ...ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ ചൊല്ല്...അതോണ്ട് തന്നെ ആവാം ചെറുപ്പം മുതലേ ഇംഗ്ലീഷ് പറഞ്ഞ് പറഞ്ഞ് ഈ ഇംഗ്ലീഷിനോട് ഇത്ര അടുപ്പം... One Of The cbse boy of our batch🥳🥳🥳
        വെളിച്ചം കാണാതെ ഇരുട്ടിൽ മറയേണ്ടി ഇരുന്ന 22-24 മാഗസിൻ വെളിച്ചം കാണിച്ച അതുല്യ പ്രതിഭ...💪🏻💪🏻💪🏻 മൊത്തം മാഗസിൻ ഡിസൈൻ വർക്കുകളും ചെയ്ത് തീർത്ത് ചരിത്രം സൃഷ്ട്ടിച്ചവൻ...അവൻ MTC മറന്നാലും MTC ഒരിക്കലും കിരൺ എന്ന അധ്യാപക വിദ്യാർത്ഥിയെ മറക്കില്ല🌸 സത്യം 🔥


ഒളിഞ്ഞിരുന്ന ഗായകൻ.... 😁 
ആരാധകരെ വീണ്ടും ശാന്തരാകുവിൻ




   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...