അദ്ധ്യായം -34

 

                                        Dear comrade 😘 





സമ്പന്നമായൊരു സാമ്പത്തിക ശാസ്ത്രത്തിൽ ഒരു വയനാടൻ പിജി യുമായി പാറി നടന്ന്   അധ്യാപിക എന്ന  തൻ്റെ മനസ്സിലെ സ്വപനസാക്ഷാൽക്കാരത്തിനായി  MTC യുടെ പാഠശാലയിൽ അങ്ങ് കുരിക്കിലാടിയിലെ മേഴ്സി കോളേജിൽ നിന്നും ട്രാൻസ്ഫർ പത്രം ഏറ്റുവാങ്ങി എത്തിയവൾ അവൾ - സ്നേഹ എസ്


             സോഷ്യൽ സയൻസ് ബാച്ചിലെ കുഞ്ഞി മിടുക്കി... ഹൈറ്റ് ഇച്ചിരി കൊറവാണേലും...പണ്ടെങാണ്ടോ കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ " പൊക്കമില്ലായ്മ ആണെൻ്റെ പൊക്കം " എന്ന് വിശ്വസിച്ചവൾ 🤩🤩 ഇടതൂർന്ന അവളുടെ മുടിയാണ് അവളുടെ ഹൈ ലൈറ്റ് ..അഴിച്ചിട്ടാലും പിരിച്ചിട്ടാലും ഭംഗിയോ ഭംഗി💕 ..പഠന കാലയളവിൽ ആരോഗ്യപ്രശ്നങ്ങൾ വില്ലനായി വന്നെങ്കിലും എല്ലാറ്റിനെയും അതിജീവിച്ച് മുന്നേറിയവൾ..." തീരുമ്പോ തീരുംബോ പണി തരാൻ ഞാൻ എന്താ കുപ്പീന്ന് വന്ന ഭൂതം ആണോ " എന്ന് അവള് ചോദിക്കാതിരുന്നിട്ടില്ല...ഒരു അസുഖം മാറി വരുമ്പോ മറ്റൊന്ന്...ആളൊരു കവയിത്രി കൂടിയാണ് ..തൻ്റെ അനുഭവങ്ങളെ വരികളിലൂടെ തുറന്ന് കാട്ടാൻ ഇടയ്ക്ക് ഒരു ശ്രമം നടത്തിയിട്ടുണ്ട്ട്ടോ..അസംബ്ലി ഗ്രൂപ്പ് ഗുൽമോഹറിൻ്റെ ലീഡർ സ്ഥാനം ഏറ്റെടുത്ത് പല തവണ കമാൻഡിങ് നടത്തിയവൾ അവള് ഒരു സഖാവ്🔥🔥🔥ബാലുശ്ശേരി കോളേജിൽ sfi പ്രവർത്തകയായും പിന്നീട് നാട്ടിലെ DYFI അംഗമായും ചെങ്കൊടി കൂടെ ചേർത്ത് പിടിച്ച കമ്യൂണിസ്റ്റുകാരി....വിളിച്ച മുദ്രാവാക്യത്തിൻ്റെ power അസംബ്ലിയുടെ കമാൻഡിങ്ങിൽ ഉയർത്തി പിടിച്ച് കൊണ്ടിരുന്നു...

                       ജീവിതത്തിലെ വസന്തമായിരുന്ന ഹൈസ്കൂൾ ഓർമ്മകൾ പൂവിട്ട പേരാമ്പ്ര ഹൈ സ്കൂളിലേക്ക് തൻ്റെ ഒന്നാം ഘട്ട അധ്യാപന പരിശീലനത്തിനായി പടി ചവിട്ടി കേറി...പഠിപ്പിച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ തന്നെ പരിശീലനം ആരംഭിച്ചവൾ ..ഒരു ടീച്ചർ പുസ്തകത്തിൽ നിന്നല്ലാതെ ഹൃദയത്തിൽ നിന്ന് പഠിപ്പിക്കുക എന്ന പോലെ വികൃതിക്കാരായ  8 L , 9 Jക്ലാസ്സിലെ മക്കളെ സ്നേഹം കൊണ്ട് തോൽപ്പിച്ച ടീച്ചർ കുട്ടി🥳🥳ടീച്ചർ തന്നെ മതി ഞങ്ങൾക്ക് ss എടുക്കാൻ എന്ന് എല്ലാരും ഒരേ സ്വരത്തിൽ പല തവണ പറഞ്ഞതിൻ്റെ പൊരുൾ അവള് അവളുടെ അധ്യാപനത്തിൽ നൽകിയ dedication ൻ്റെ Power ആണ് 🔥🔥🔥Observation സമയത്ത് mentor ടീച്ചർക്കും ഒരുപോലെ ഇഷ്ട്ടപ്പെട്ട ക്ലാസ്സ് കൈകാര്യം ചെയ്ത് psychologist എബ്രഹാം മാസ്‌ലോ യുടെ heirarchy le self actualization എത്തി പിടിച്ചവൾ അവളൊരു എരവട്ടൂർക്കാരി😉

               ക്രാഫ്റ്റ് വർക്കുകളോട് ഇച്ചിരി പ്രണയം ഉണ്ട്...പക്ഷെ അവൾക്ക് ഒത്തിരി പ്രണയം ഉള്ളത് തൻ്റെ പ്രാണനാഥൻ ശരത്തേട്ടനോടും 💕 👫Nss ക്യാമ്പിനിടയിൽ ഒരു മോതിര മാറ്റം കഴിഞ്ഞവൾ our next locked girl 🔒വരയിലും കഴിവ് തെളിയിച്ചിട്ടുണ്ട്...പക്ഷെ അത് വീട്ടിലെ ചുമരുകൾക്ക് മാത്രം സ്വന്തം🥳🥳🥳😎കൊച്ചു പെണ്ണൊരു നർത്തകി കൂടി ആണ് ട്ടോ🥳💃🏻💃🏻തിരുവാതിരയിലും ഗ്രൂപ്പ് ഡാൻസിലും പങ്ക് ചേർന്നു കൊണ്ട് MTC യുടെ വേദിയിൽ ആടി തിമിർത്ത് മുന്നേറി 🥳🥳🥳അഭിനയിക്കാനും ഞാൻ ഉണ്ടെന്ന് പറഞ്ഞ് അങ്ങ് 4sem understanding self related drama അവതരണത്തിൽ കൂട്ട് ചേർന്ന്..കള്ള് കുടിയനായ അച്ഛൻ അമ്മയോട് പിണങ്ങി വീട് വിട്ടിറങ്ങുമ്പോ " അയ്യോ അച്ഛാ പോകല്ലേ...അയ്യോ അച്ഛാ പോകല്ലേ ...പറഞ്ഞൊരു മക്കളിൽ ഒരുവൾ😎😎ഓർമ്മയുണ്ടോ ആ മുഖം ..👧🏼...ആ മകൾ ആണീ മകൾ അച്ചൻ്റെ സ്വന്തം ചിപ്പിമോൾ🥰

              മേഴ്സി കോളേജിൽ നിന്നും ആദ്യമായി പരിചയപ്പെട്ട എൻ്റെ B Ed life ലെ ആദ്യ കൂട്ടുകാരി ...അവിടം തുടങ്ങിയ ചങ്ങാത്തം ഇങ്ങ് ഇവിടെ MTC യുടെ കൂടെ എന്നും എനിക്ക് കൂട്ടായി  നിന്ന അവളൊരു നിഷ്ക്കളങ്ക ചിരിയുടെ ഉടമ🫂🫂രണ്ടാം വർഷം ഞങ്ങള് 52 എണ്ണത്തെയും നയിച്ച 2 year rep 🔥🔥MTC യുടെ പടി ഇറങ്ങും മുന്നെ farewell day interview attend ചെയ്ത് കൊണ്ട് കുറ്റ്യാടി കോളേജിൽ ക്ലാസ്സ് എടുക്കാൻ അവസരം നേടി എടുത്ത മിടുമിടുക്കി🔥🔥🔥



Most special moment of sneha teacher with her dear kiddoos 😘 





   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...