മലയാളി മങ്ക 😘
" ചിന്നി ചിന്നി മിന്നി തിളങ്ങുന്ന വാലൊളി കണ്ണെനിക്ക് 👁️
പൂവരശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനിക്ക്
നട നട അന്നനട കണ്ട തെയ്യമ്മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല് "
കൈതക്കൽ കുന്നിലെ അധ്യാപന കളരിപ്പുരയിൽ കൂട്ട് കൂടാനെത്തിയ കല്ലോട് കാരി അവളൊരു നാടൻ സുന്ദരി - ആദിത്യ ടി എം 😎
സോഷ്യൽ സയൻസിലെ വ്യത്യസ്ത വഴികളിലൂടെ നടന്നു കൊണ്ട് പൊളിറ്റിക്സിൽ distance ആയി ഡിഗ്രി നേടിയെടുത്ത് കൊണ്ട് ഇങ്ങ് പേരാമ്പ്ര മണ്ണിലെ വിഷൻ ട്രെസ്റ് കണ്ണാശുപത്രിയില് ഫ്രണ്ട് ഓഫീസ് ജോലിയിലും തൻ്റെ കയ്യൊപ്പ് ചാർത്തിയ ശേഷം അധ്യാപനത്തിൻ്റെ മധുരം നുണയാൻ എത്തിയ മിടുക്കി അവൾ അച്ഛൻ്റെ പുന്നാര മകൾ🫂പേരാമ്പ്ര മാർക്കറ്റ് സ്റ്റോപ്പിൽ നിന്നും തിരക്കുള്ളൊരാ ലിമിറ്റഡ് ബസ്സിൽ കേറി കൂട്ടുകാരിക്കൊപ്പം സൊറ പറഞ്ഞ് കൈതക്കൽ നട വഴിയിലൂടെ നടന്ന് വന്നവൾ അവൾ സംസാരപ്രിയ✌🏻🥳വ്യത്യസ്തമായ സംസാര ശൈലി കൊണ്ടാവാം അവളോട് സംസാരിക്കാൻ നല്ല ചേലാണ് 😎..ആരെ വിളിക്കുമ്പോഴും അവരുടെ പേര് നീട്ടിവിളിക്കൽ ശീലമാക്കി മാറ്റി മുന്നേറി..... കേരള പിറവി ദിനം ഒരുക്കിയ തിരുവാതിരക്കളിയിൽ കൂട്ടുകാർക്കൊപ്പം കൂട്ട് ചേർന്ന ഡാൻസർ കുട്ടി 💃🏻💃🏻💃🏻....പിന്നീട് ഞങ്ങടെ ഫ്യൂഷൻ ഓപ്പനയിൽ പർദ്ദ അണിഞ്ഞ് സ്റ്റേജ് ഇളക്കി മറിക്കാനും വനിതാ ദിനത്തിൽ ടാബ്ലോ ടീമിൽ പ്രധിഷേധക്കാരിയായും മുന്നോട്ട് വന്നു🤞🏻സോഷ്യൽ സയൻസ് ടീം അവതരിപ്പിച്ച മാസ്റ്റർ പീസ് നാടകത്തിൽ മകളായും അങ്ങനെ അങ്ങനെ MTC യുടെ വേദിയിൽ തൻ്റെ കഴിവ് തുറന്ന് കാട്ടിയ family girl of MTC🤩
ഏതൊരു പെൺകുട്ടിയുടെയും അഹങ്കാരമാണ് ഒരു ബ്രദർ ..അങ്ങനൊരു ഭാഗ്യം ലഭിച്ച അവൾ ഏട്ടൻ്റെ സ്വന്തം കുഞ്ഞനിയത്തി🥳🥳Boldness കയ്യിലുണ്ടെങ്കിലൂം അടുത്തറിയുന്നവർക്കെ അറിയൂ അവളിലെ ലെവൽ ഓഫ് ഇമോഷണൽ stability..🙈അധ്യാപിക എന്ന ലക്ഷ്യ പാതയിൽ സഞ്ചരിക്കുമ്പോഴും distance ആയി പിജി ഫൈനൽ എക്സാം എഴുതി കൊണ്ട് ബിരുദാന്തരബിരുദവും സ്വന്തമാക്കിയ മിടുക്കി അവൾ ഞങ്ങടെ വല്യേട്ടൻ്റെ മോളൂട്ടി 🥰🥰വിശന്ന് വലയുന്ന നേരത്ത് ക്യാൻ്റീനിൽ ഒരു മിനി ചോമ്പാല ആയിരുന്നു ആദിയുടെ ചോറ്റുംപാത്രം🙈😄..കാരണം മീൻ ഇല്ലാത്ത ദിവസം വിരളമായിനും...പൊരിച്ചതും വഴറ്റിയതും എല്ലാം കൊണ്ടും കേമം😋😋😋അങ്ങ് ദില്ലിയാത്രയിൽ ട്രെയിനിൽ നിന്നും കഴിക്കാൻ രുചികരമായൊരു കൂന്തൽ ഫ്രൈ കൊണ്ട് വന്ന് കൊതിപ്പിച്ചവൾ 😋😋..ഏതാ ഫ്രൈ വേറെ ലെവൽ.👌🏻👌🏻താജ്മഹലിൽ നിന്നും തൻ്റെ ആഗ്രഹം പോലെ വെറൈറ്റി ഫോട്ടോ എടുത്ത് സ്വയം സന്തോഷിച്ച പ്രിയ കൂട്ടുകാരി🫂
പേരാമ്പ്ര hss ൽ പഠിപ്പിച്ച അധ്യാപകരുടെ ശിക്ഷണത്തിൽ തന്നെ പരിശീലനം തുടങ്ങി...ഒന്നാം ഘട്ടം പൂർത്തിയാക്കി കൊണ്ട് രണ്ടാം ഘട്ടത്തിനായി AUP യിലേക്ക് ചേക്കേറി കുട്ടികൾക്ക് കൂട്ടായി നടന്ന ടീച്ചർ കുട്ടി 🤩
തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിമണിയും ഞാൻ പെറുക്കി എടുക്കും എന്ന് പണ്ടാരോ പറഞ്ഞ പോലെ ഒരാളെ പരിചയപ്പെട്ടാൽ അല്ലെങ്കിൽ അവരുടെ വീട്ടിൽ പോയാൽ എല്ലാ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കുന്ന ഒരു character ഇവൾക്ക് സ്വന്തം...🔥🔥ഓരോ ഞായറാഴ്ചയും നമ്മൾക്ക് ഹോളിഡേ ആണെങ്കിലും ആദിക്ക് അതൊരു പെണ്ണുകാണൽ ഡേ ആയിരുന്നു🙈🤗ടെൻഷൻ ഉണ്ടേല്ലും എക്സാം ടൈം ആവുമ്പോ മൂപ്പത്തിയുടെ ടെൻഷൻ ലെവൽ ഇച്ചിരി കൂടുന്നത് പതിവായിരുന്നു...🙈... അണ്ണാറ കണ്ണനും തന്നാലായത് പോലെ എല്ലാ പരീക്ഷകളിലും തന്നലാവുന്നത് പോലെ എഴുതി മുന്നേറിയവൾ അവൾ സോഷ്യൽ ബാച്ചിലെ വർക്കുകൾ പക്ക ചെയ്തവരിൽ ഒരാൾ🔥🔥ഉന്നത്തിൻ്റെ കാര്യത്തിൽ ഇവൾ ബഹുകേമി✌🏻🥰ഒറ്റ ഏറിൽ 2 മാങ്ങ വീഴ്ത്തിയ ചരിത്രം ഉണ്ട്ട്ടോ...🙈✌🏻ഒരു പേരയ്ക്ക പാറയ്ക്കൽ പ്രയത്നത്തിൽ തൻ്റെ കുടയുടെ കാലിൻ്റെ ഒരു കഷ്ണം പൊട്ടിയിട്ടും പിൻമാറാതെ പൊരുതി പേരയ്ക്ക പറിച്ച ധീരപുത്രി 🥳🥳🫂