അദ്ധ്യായം -36


APPLE OF EYE 😘
രക്തബന്ധത്തിനപ്പുറം വളർന്ന ആത്മബന്ധം


     

    "  അളവില്ലാ സ്നേഹം പകർന്ന് 
          വിജയങ്ങളിൽ അനുമോദനമായും
    പരാജയങ്ങളിൽ സ്വാന്തനമായും
         എനിക്ക് കൂട്ടായ എൻ്റെ സ്വന്തം കൂട്ടുകാരി🫂 "
- അനുശ്രീ . ആർ 

നിൻ സ്നേഹമാകുന്ന ചില്ലയിൽ ഞാനും ഒരു സ്നേഹകൂട് കൂട്ടി😘

           എൻ്റെ കലാലയ ജീവിതത്തിൽ ഉടനീളം എന്നെ ചേർത്ത് നിർത്തിയ പ്രിയങ്കരി .... ഗാന്ധിക്കുന്നിൻ താഴ്‌വരയിലെ Ckg യിൽ കണ്ടുമുട്ടിയവൾ... അന്ന് കൂട്ട് കൂടിയപ്പോൾ അറിഞ്ഞില്ല ഈ കൂട്ടുകാരി എനിക്ക് ഒപ്പം എന്നും ഉണ്ടാവുമെന്ന് ..കാലം എനിക്കായ് കാത്ത് വെച്ച നിധി 😘.. അന്ന് മുതൽ ഇന്ന് വരെ ഞങ്ങള് ഒപ്പം 🫂🫂ഒപ്പം തീർത്ത ഡിഗ്രി ലൈഫും..പിജി ലൈഫും ഞങ്ങൾക്ക് സ്വന്തം💕നീണ്ട 5 വർഷത്തെ ഒറ്റ ക്ലാസ്സ് പഠനത്തിന് ശേഷം...ദേ വന്നു ഞങ്ങടെ  2 വർഷത്തെ B.Ed ലൈഫും....
       ആദ്യ അലോട്ട്മെൻ്റിൽ തന്നെ MTC യുടെ അധ്യാപന കളരിയിൽ ചേക്കേറി ഫിസിക്കൽ സയൻസ് ബാച്ചിലെ 2 അനുശ്രി മാറിൽഒരാളായ അനുശ്രീ....അനുശ്രീക്ക് ഒപ്പം ഒരു അനുശ്രീ നിർബന്ധാ...( ഭാഗ്യം ഇവിടെ രണ്ടാളുടെയും ഇനീഷ്യൽ വ്യത്യാസം ഉണ്ട്‌ട്ടോ...പക്ഷെ അങ്ങ് ckg യിലും ഇതേ അവസ്ഥ ആയിരുന്നു..രണ്ട് അനുശ്രീമാർ ഒരേ ഇനീഷ്യലിൽ ...അങ്ങനെ അനു ഞങ്ങടെ പഠിപ്പി അനുശ്രീ ആയി 🔥 🔥
    Perfectionist എന്ന പദത്തെ അന്വർത്തമാക്കിയവൾ...കൃത്യ നിഷ്ഠത രക്തത്തിൽ അലിഞ്ഞവൾ...എന്ത് work ഉണ്ടേലും അത് തീർക്കാതെ കുട്ടിക്ക് വിശ്രമം ഇല്ലായിരുന്നു..പലപ്പോഴും ഞങ്ങൾക്ക് അസൈൻമെൻ്റ് വർക്കുകളുടെ മോഡൽ അനുവിൻ്റെ തന്നെയായിരുന്നു...🙈..മനോഹരമായ കൈപ്പട സ്വന്തമാക്കിയ ചിത്രകാരി...സ്വയം മറന്ന് MTC യിൽ ജീവിച്ച സഹപാഠി...pg വരെ പുറത്തെടുക്കാത്ത ഒരുപാട് കഴിവുകൾ തുറന്ന് കാട്ടാൻ അനുവിന് MTC വേദി ഒരിക്കികൊണ്ടേയിരുന്നു... 😊സ്റ്റേജിൽ കയറി ഡാൻസ്....അതും സാരിയുടുത്ത് ...choopper💃🏻💃🏻💃🏻..Dance master കാവൂട്ടിയുടെ ശിക്ഷണത്തിൽ വളർന്ന ഡാൻസുകാരി അവൾ ഫ്യൂഷൻ ഒപ്പനയിലെ കണ്ണടക്കാരി💃🏻💃🏻...അഭിനയിക്കാനും അനു ready ready...അഭിനയത്തിലെ മിന്നും പ്രകടനം കാണാൻ understanding self EPC drama വരെ കാത്തിരിക്കേണ്ടി വന്നു wait and see വഴിയെ വരും മക്കളെ 🔥 🔥...കല്യാണപ്രായമായ 2 പെൺമക്കളുടെ  അമ്മയായി എൻട്രി...ഒരു പെണ്ണ് കാണൽ മുതൽ കല്ല്യാണ പന്തൽ വരെ എത്തിയ നാടകത്തിലെ നിസ്സഹായയായ അമ്മ.....ആരെങ്കിലും അറിഞ്ഞോ മോൾ അമ്മയോട് ഈ ചതി ചെയ്യുമെന്ന്....അത് തന്നെ...🙈🙈...മുഹൂർത്തത്തിന് തൊട്ട് മുന്നെ ഒരു കത്തും എഴുതി വെച്ച് മകൾ കാമുകനൊപ്പം പോയി...😎...
     അധ്യാപനത്തിൻ്റെ മധുരം നുണയാൻ വല്യേട്ടൻ്റെ വടക്കുമ്പാട് സ്കൂളിലേക്ക് ചേക്കേറിയ ഫിസിക്സ് ടീച്ചറൂട്ടി🤞🏻👩‍🏫പഠനത്തിന് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് കൂട്ട് ചേർന്ന് കുന്നുമ്മൽ ശാസ്ത്രോത്സവത്തിൽ തൻ്റെ കുട്ടികൾക്ക് പ്രോജക്ട് വർക്കിൽ കട്ട സപ്പോർട്ട് നൽകി best teacher✌🏻🥳Nice ആയിട്ട് മക്കൾക്ക് ഒരു ഫീൽഡ് വിസിറ്റ് ഒരുക്കാൻ മുന്നിട്ടിറങ്ങിയവൾ 🤗🤗.. അങ്ങനെ കര മുതൽ കുളം വരെ ഒരു മിനി ട്രിപ്പും സ്വന്തമാക്കി 👌🏻
      രണ്ടാം വർഷം കോളേജ് യൂണിയൻ  ഇലക്ഷനിൽ മത്സരിച്ച് ഞങ്ങടെ  ജനറൽ സെക്രട്ടറിക്ക് കിട്ടിയ best കൂട്ട്   അവൾ ജോയിൻ്റ് സെക്രട്ടറി 😘🔥🔥🔥🤞🏻..തഗ് രാജൻ ബഹുമുഖ പ്രതിഭയെ വാക്കുകൾ കൊണ്ട് മുറിച്ച് തളർത്തിയ ആ അതുല്യ പ്രതിഭയെ കണ്ടെത്തിയിട്ടുണ്ട്... ലെവൾ ആൾ പുലി തന്നെ ആണ് മക്കളേ 🤗🤩...സത്യം പറഞ്ഞാല് വളരെ ചുരുങ്ങിയ കൂട്ടുകാർക്ക് മാത്രമേ ആ ഭാഗ്യം കിട്ടിയിട്ടുള്ളൂ...🤞🏻...ഏറ്റവും കൂടുതൽ ഭാഗ്യം കിട്ടിയവള് ഞാൻ തന്നെ🫂🫂.. അനു വേറെ ലെവൽ🔥🔥..കമൻ്റടി വീരൻ സുന്ദരനുമായി ഒരു മത്സരം വെച്ചാൽ അനു അതിൽ പുഷ്പം പോലെ ജയിക്കും...ഉറപ്പ്💪🏻💪🏻
                അനുവിൻ്റെ ചമ്മന്തി ഇല്ലാത്ത ചോറ്റും പാത്രം ശരിക്കും സാമ്പാർ ഇല്ലാത്ത സദ്യ പോലെ ആയിരുന്നു..😉..അമ്മിയിൽ അരച്ച ആ ചമ്മന്തിയുടെ രുചി ഇന്നും നാവിലുണ്ട്😋😋😋😋ചമ്മന്തി ഇല്ലേൽ അനുൻ്റെ ആ വഴുതന വഴറ്റിയത് മതിയായിരുന്നു ഞങ്ങൾക്ക്....👌🏻👌🏻👌🏻ചോറ്റും പാത്രത്തിൽ എന്നും ചോറ് കൊണ്ടൊരു വരബ്  നിർമ്മാണത്തിന് കോൺട്രാക്ട് എടുത്തവൾ  അവൾ ധാനശീല🙈😁അവൾക്ക് കാറ്റിനോടായിരുന്നു പ്രണയം...ഫുഡ് അടി കഴിഞ്ഞാ പിന്നെ അൽപ്പനേരം ബോധി പാർക്കിൽ ഇരുന്ന് കാറ്റ് കൊള്ളൽ അത് നിർബന്ധാ 😁... കാറ്റ് കൊള്ളൽ മാത്രല്ലട്ടോ.....കാറ്റും കൊണ്ട് ഇച്ചിരി സൊറ പറച്ചിലും  ✌🏻✌🏻✌🏻
       B.Ed ലൈഫിൽ കേട്ട year plan , unit plan പോലെ അതിലും power full ആയിട്ടുള്ള self plan എന്നും കൂടെ ചേർത്ത് പിടിച്ച smart worker of our batch🔥🔥🔥അനുവിന് ഒരു പ്രത്യേക കഴിവുണ്ട്...എന്താണെന്നോ ഒരു കളറിൽ തന്നെ പല കളർ കാട്ടി തരും..😊ആ കളർ ആണോ ഈ കളർ...ഫുൾ കൺഫ്യൂഷൻ..B.Ed ലൈഫിൽ ഏറ്റവും ടെൻഷൻ നിറഞ്ഞ കമ്മീഷൻ സർജറിയും കഴിഞ്ഞ് അങ്ങ് കോഴിക്കോട് സ്കൂളിൽ പൂർത്തിയാക്കി വിജയം കൊയ്ത് മുന്നേറിയ മിടുക്കി അവളൊരു hardworker🔥....🙈Farewell day പ്രിൻസിപ്പൽ സാറിൽ നിന്നും സത്യ സന്ധതയ്ക്ക് ഉള്ളൊരാ " honesty women of the batch " അവാർഡ് കരസ്ഥമാക്കിയ the real inspiring girl of our batch 🔥🔥


Watch and enjoy....golden performance of anu 💕 
                    
Part -1



Part -2




   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...