അദ്ധ്യായം -37



     soulmates ❣️     


     
കാണാകോണിൽ നിന്നെത്തി കൈതക്കൽ കുന്നിലെ 
അധ്യാപനകളരിയിൽകൂട്ട്കൂടി ചിരിച്ചും കളിച്ചും രസിച്ചും 
തോളോട്തോൾ ചേർന്ന് നടന്നവർ 
അവർ 
പരസ്പരം നിഴലായി മാറിയവർ -
അക്ഷര മരിയ വിൽസൺ & കൃഷ്ണപ്രിയ എ പി

                                                

                                                 

                    37.1.   GENIUS   GIRL 🔥                            


             "" जान मेरी जान

                 तू मेरी जान "" 😘 


നീണ്ട അഞ്ചു വർഷത്തെ പോണ്ടിച്ചേരിയൻ ഗാഥ സ്വന്തമാക്കി സ്വപ്നങ്ങളെ ചിറക് വീശി പറത്താൻ MTC യാവുന്ന പൂന്തോട്ടത്തിൽ പറന്നെത്തിയ ചിത്രശലഭം അവൾ മുള്ളങ്കുന്ന് ഗ്രാമത്തിലെ പൊങ്ങൻപാറ വീട്ടിൽ വിൽസൺ മകൾ - അക്ഷര മരിയ വിൽസൺ 💙


    ആനയും പുലിയും സവാരിക്കിറങ്ങുന്നൊരാ വഴിയിലൂടെ സ്കൂട്ടി ഓടിച്ച് കടന്ന് വന്ന അവൾ ഞങ്ങടെ ബാച്ചിൻ്റെ സ്വന്തം ബഹുമുഖ പ്രതിഭ🔥അത്രമേൽ MTC യാവുന്ന കലാലയത്തെ നെഞ്ചോട് ചേർത്ത് പിടിച്ച മറ്റൊരാൾ ഉണ്ടോ എന്ന് സംശയം തന്നെ... ✌🏻 അതെ അവളുടെ ഹൃദയത്തില് ഒരിടം MTC ക്ക് മാത്രം അവകാശപ്പെട്ടത്🔥തുടക്കം മുതൽ ഒടുക്കം വരെ എല്ലാ കാര്യങ്ങൾക്കും കൂട്ട് ചേർന്ന് നടന്ന് നീങ്ങിയ കൂട്ടുകാരി🥳🥳അദ്വയ കോളേജ് യൂണിയൻ ഉദ്ഘാടന ദിവസം MTC യുടെ വേദിയിൽ ചുവടുകളുടെ പെരുമഴ പെയ്യിച്ച് ഒരുകൂട്ടം ഫാൻസിനെ സ്വരൂപിച്ച കലാകാരി💃🏻💃🏻💃🏻മൈക്കിൾ ജാക്സി ഓഫ് ഔർ ബാച്ച് 🤞🏻🔥.     അക്ഷരങ്ങൾ അക്ഷര സ്പുടതയോടെ കോർത്ത് വെച്ച അക്ഷരയുടെ സംസാരം കേൾക്കാൻ നല്ല ചേലാണ്👌🏻😇അതുകൊണ്ട് തന്നെ പലപ്പോഴും ഒരു മടിയും കൂടാതെ അവതാരകയുമായി തിളങ്ങി ഈ മിടുക്കി കുട്ടി🥰

   Women's day പരിപാടിയുടെ കാതലായഡാൻസിൻ്റെകോറിയോഗ്രാഫി നിർവ്വഹിച്ച ഞങ്ങടെ സ്വന്തം ഡാൻസ് മാസ്റ്റർ👌🏻😎😎😎ശരിക്കും ഒരുപാട് ആശയങ്ങളുടെ കലവറ ആയിരുന്നു അക്ഷര... 😇😇സീനിയർ ചേട്ടൻമാർക്കും ചേച്ചിമാർക്കും നൽകിയ farewell day പരിപാടി കളറാക്കാൻ മുന്നിട്ടിറങ്ങിയ ചങ്ക്🫂ഒരാളെ ഇഷ്ടപ്പെട്ടാൽ പിന്നെ അവരെ എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന പ്രിയങ്കരി 🫂🫂...The real source of pure love🤍🤍

    രണ്ടാം സെമസ്റ്റർ അവസാന പരീക്ഷാദിനം MTC യെ ഒന്നാകെ സങ്കടക്കടലിൽ ആഴ്‌ത്തിയ ഒരു വാഹനാപകടം ഏറ്റുവാങ്ങേണ്ടി വന്നവൾ😌..എന്നിട്ടും തളരാതെ വേദനയുടെ മുന്നിൽ തല താഴ്ത്തി നിൽക്കാതെ പരീക്ഷ എഴുതി ജയിച്ച ധീര🔥🔥🔥🔥🔥പിന്നീട് ഉള്ള ദിനങ്ങൾ കയ്പ്പ് പടർത്തിയെങ്കിലും...ഒടുവിൽ ഉയിർത്തെയുന്നേറ്റ് വന്ന് ഞങ്ങള് 52 എണ്ണത്തിനും മാതൃകയായി മാറിയ വീരപുത്രി😎അപകടത്തിൽ കാലിന് വൻ പരിക്ക് ഏറ്റിട്ടും...അതിൽ നിന്നും പതിയെ പതിയെ മോചിതയായി... ദ്യുതി കോളേജ് യൂണിയൻ ഡേ കസേരയിൽ ഇരുന്ന് തകർപ്പൻ ഡാൻസ് കളിച്ചവൾ 🤞🏻🤞🏻..ഏതാ പെർഫോമൻസ്...😎😎..കണ്ട് നിന്നവർ എല്ലാം മനസ്സറിഞ്ഞ് സന്തോഷിച്ച സമയം🥳🥳..സത്യം പറഞ്ഞാൽ രോമാഞ്ചം ഉണ്ടായി മക്കളെ💃🏻💃🏻🥳കാലുകളുടെ ചുവട് മാത്രമല്ല ...കൈ കൊണ്ട് പാട്ടിനൊപ്പം ചുവട് കോർക്കാനും കേമത്തി 😎

   ഒരുനാൾ MTC യുടെ ഓഡിറ്റോറിയത്തിൽ വെച്ച് ബോറടി മാറ്റാൻ ആരുണ്ടെന്ന ചോദ്യത്തിന് ഉത്തരമായി അക്ഷര ഇറങ്ങി...വന്നത് വെറും കയ്യോടെ അല്ലട്ടോ...😉...ഒരു ചെറിയ കഥയിലൂടെ വലിയ പാഠം പകർന്ന് തരാനായിരുന്നു ആ വരവ്..✌🏻✌🏻

       

  ആർട്‌സിൽ മാത്രല്ല സ്‌പോർട്ടിലും പുലി തന്നെ ഇവൾ...ഒന്നാം വർഷം ഓവറോൾ ചാമ്പ്യൻ 🏆 പട്ടം ചൂടിയവൾ....disc, javelin, shot put...തൊട്ടതെല്ലാം പൊന്നാക്കി മാറ്റി 🔥യോഗാസനകൾ ഹൃതിസ്‌ഥമാക്കിയ അവളൊരു bold girl 💪🏻🔥അനുകരണ കലയിലും തൻ്റെ കയ്യൊപ്പ് പതിച്ച് അധ്യാപകരെ എല്ലാവരെയും അനുകരിച്ച സൂക്ഷ്മ നിരീക്ഷക💪🏻💪🏻Mass performance 👌🏻

      വലിഞ്ഞ സ്പ്രിങ് പോലത്തെ വെറൈറ്റി കൈപ്പട സ്വന്തമാക്കിയവൾ അവളൊരു എഴുത്തുകാരി ..✒️✒️✒️ തൻ്റെ കാഴ്ചപാടുകളെയും അനുഭവങ്ങളെയും തൂലികയിൽ ചേർത്ത് നിർത്തികൊണ്ടേയിരുന്നു🤩

ഞങ്ങടെ കൻ്റീനിലെ മോര് കറി സ്‌പെഷ്യലിസ്റ് 😋😋😋..


    പരിക്കേറ്റ കാലുകളെ കൂട്ട് നിർത്തി അധ്യാപന പരിശീലനതിനായി ഒരുങ്ങി മുന്നേറിയ സോഷ്യൽ ടീച്ചർ 👩‍🏫👩‍🏫രണ്ടാം ഘട്ടം മാലാഖയ്ക്ക് ഒപ്പം കൂട്ട് നടന്ന്  St Joseph's ചെമ്പനോട സ്കൂളിൽ അധ്യാപന പരിശീലനം... സ്നേഹം മനസ്സറിഞ്ഞ് കൊടുത്താൽ അതിൻ്റെ ഇരട്ടി തിരിച്ച് കിട്ടുമെന്ന് കാണിച്ച് തന്നവൾ...കാരണം അക്ഷര ടീച്ചറെ കുട്ടികൾ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു ...ഒരു ദിവസം കാണാതെ ആവുമ്പോൾ " അക്ഷര ടീച്ചർ എവടെ, കാൽ സുഖമില്ലെ... എന്ത് പറ്റി" എന്നൊക്കെ അന്വേഷിച്ച് കുട്ടികൾ വന്നതിനു കാരണം അവിടെ വളർന്ന സ്നേഹബന്ധം തന്നെ💙കുട്ടികൾക്ക് ഏറ്റവും മികച്ചത് നൽകുക എന്ന ലക്ഷ്യത്തെ എന്നും ഓർത്തുകൊണ്ടിരുന്ന് പ്രവർത്തിച്ച ടീച്ചർ👩‍🏫🔥അതുകൊണ്ട് ശ്രീനാരായണ ഗുരുവിനെ ഓർക്കാൻ ഒരു പാട്ട് ചിട്ടപ്പെടുത്തി..ചലച്ചിത്ര ഗാനത്തിൻ്റെ താളത്തിൽ പാടി ജയിച്ചു😘😘😘..🎶 🎵 Music related EPC work day അവളുടെ ആ കഴിവിനെ ഞങ്ങളും ആസ്വദിച്ചു🥰

തൻ്റെ നിഴൽ kp യുടെ ഒരൊറ്റ നിർബന്ധത്താൽ ദില്ലി യാത്രയിൽ കൂട്ട് ചേർന്ന് സന്തോഷിച്ച പ്രിയങ്കരി ... ❣️കാലത്തിൻ്റെ പുസ്തകത്തിൽ കോർക്കാൻ ഞാൻ നെയ്ത എൻ്റെ തെരേസിയൻ ചരിതത്തിന് എനിക്ക് കൂട്ടായ അവൾ എൻ്റെ സ്‌നേഹനിധി🫂🫂



SHE INSPIRED US....



.....The special performance of akshara 😘 






37.2.    കുറത്തി 2.O 😎


j


   ചരിത്രത്തിൽ ബിരുദ പഠനവും ബിരുദാനന്തബിരുദ പഠനവും പൂർത്തിയാക്കി പിജി യിൽ ഒന്നാം റാങ്ക് നേടി CKG കോളേജിൻ്റെ ചരിത്ര താളിൽ തൻ്റെ പേര് കോർത്ത് ചേർത്ത് കൈതക്കൽ കുന്നിലെMTC യിൽ പുതു ചരിത്രം സൃഷ്ടിക്കാൻ കടന്നു വന്നവൾ അവൾ - കൃഷ്ണ പ്രിയ എ പി


           മുഖം നോക്കി ലക്ഷണം പറയുന്ന കുറത്തി മാരെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടെങ്കിലും അതുക്കും മുകളിൽ കഴിവുള്ള MTC യുടെ സ്വത്ത്...ഇവൾ കൃഷ്ണ പ്രിയ നാമത്തിൽ കൂട്ടുകാരുടെ സ്വന്തം കെപി🔥ഒറ്റ നോട്ടത്തിൽ ചില വലിയ കാര്യങ്ങൾ കണ്ടെത്തും ഈ മിടുക്കി അഥവാ ന്യൂജെൻ കുറത്തി 🤗🔥അവളിലെ ആ കഴിവ് പുറം ലോകം അറിയാൻ ദില്ലി യാത്ര വഴി വെട്ടി തന്നു എന്ന് തന്നെ പറയാം😊... അവൾ വേറെ ലെവൽ🔥🔥Double meaning rani of our batch🥳🥳🙈🔥ദില്ലി യാത്രയിൽ ഉടനീളം അന്നദാതാവായി വിശക്കുന്നവൻ്റെ മനസ്സറിഞ്ഞ് ഊട്ടിയ ഞങ്ങടെ ഫുഡ് കമ്മിറ്റി ഹെഡ്🔥🔥...ട്രെയിനിലെ ഫുഡ് വിൽപ്പനക്കാർക്ക് അവളോട് ഇത്തിരി കുശുമ്പ് തോന്നാതിരുന്നിട്ടില്ല.. 😊 എന്തെന്നാൽ അവരെ ആരെയും ഞങ്ങളോട് അടുപ്പിക്കാതെ അന്നം അവളും പരിചാരകരും എത്തിച്ചു കൊണ്ടെയിരുന്നു🫂

                   WOMENS DAY പരിപാടിയിൽ MTC യുടെ വേദിയിലൂടെ ഗർഭിണി വേഷത്തിൽ മന്ദം മന്ദം നടന്നു നീങ്ങിയ അവളൊരു അഭിനയത്രി 😎😎 ഒളിപ്പിച്ച് കൊണ്ട് നടന്ന അഭിനയ കഴിവിൻ്റെ തീ ആളികത്തിയത് പക്ഷെ തീയേറ്റർ ഇൻ classroom ലെ ഡ്രാമയിൽ ആയിരുന്നു..." അഖിലിൻ്റെ പെണ്ണ് കാണൽ" എന്ന് തിരശ്ശീലക്ക് അപ്പുറം നിന്ന് kp യുടെ ശബ്ദം കേട്ടപ്പോൾ അഭിനയിക്കാതെ back ground പണി ഏറ്റെടുത്തെന്ന ഞങ്ങടെ കണക്ക് കൂട്ടലുകൾ പാടെ തെറ്റിച്ച് കൊണ്ട് mentor ശ്രീജേഷ് സാറടക്കം MTC ഒന്നാകെ ഏറ്റെടുത്ത നാടകത്തിലെ മികച്ച നടി ആയവൾ....ഇതൊക്കെ എങ്ങനെ സാധിക്കുന്നു ആവോ...🙈അമ്മായി അമ്മ മരുമകൾ പോരിന് എരിവ് കൂട്ടുന്ന ഇതിലും മികച്ച അയൽക്കാരി സ്വപ്നങ്ങളിൽ മാത്രം 🥳🥳🥳 നുണയത്തി കമല 5 മിനിറ്റ് കൊണ്ട് 0 ഡിഗ്രിയിൽ നിലകൊണ്ടിരുന്ന അമ്മായി അമ്മയെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൻ്റെ സ്പീഡിൽ 100 ഡിഗ്രിയിൽ വരെ ചൂടാക്കിയത് ആരും മറക്കില്ല🔥✌🏻..what a timing... മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി യിൽ പോയിരുന്നെങ്കിൽ ബംബർ ഉറപ്പായിരുന്നു👌🏻🤩 

      സ്വാതന്ത്ര്യ ദിനാഘോഷവുമായി അങ്ങ് പേരാമ്പ്ര ടൗണിൽ അരങ്ങേറിയോരാ ഫ്ലാഷ് മോബിൻ്റെ രചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഒരു തല അവളുടേതായിരുന്നു... കുട്ടിക്ക് ഭാവി ഉണ്ട് 🔥🔥🔥 അങ്ങിനെ എഴുത്തിലും തൻ്റെ കയ്യൊപ്പ് ചാർത്തി💪🏻

       അധ്യാപന പരിശീലന കാലത്തിൽ ഒരു കുഞ്ഞു പെൺകൊടിയുടെ ക്രഷ് ആയി മാറിയ ടീച്ചർ 🥳🥳...കയ്യിൽ ഇച്ചിരി ഉടായിപ്പ് ഇല്ലാതില്ലട്ടോ 🙈🙈🙈ക്ലാസ് എടുപ്പിനിടയിൽ ചെറിയൊരു കഴുത്ത് ആട്ടം ഇത്തിരി കൂടുതൽ ആയിരുന്നു kp ക്ക്...ആ ആട്ടത്തിന് കെപി ക്ക് കുട്ടികൾ ഫ്രീ ആയി ഒരു പേരും ചാർത്തി കൊടുത്തു🙈🙈....ഏത് topic select ചെയ്ത് എടുത്താലും low level to high level എത്തിക്കുന്നത് കേൾക്കാൻ നല്ല രസാ.. 👌🏻😎.....ബുക്കിനപ്പുറം കര്യങ്ങൾ തിരഞ്ഞ് തിരഞ്ഞ് ഒരു പൊക്കുണ്ട് കുട്ടിക്ക്...അതോണ്ട് തന്നെ ക്ലാസ്സ് ഒരിക്കലും മടുപ്പിച്ചിരുന്നില്ല🤞🏻കുച്ച് കുച്ച് സ്പീഡ് ഉള്ള അവളുടെ സംസാരവും പിന്നെ ആ ചിരിയും ചേർന്നാൽ പിന്നെ കേട്ടങ്ങ് ഇരിക്കാ🤗🫂🤞🏻😎

                  💕ഉറ്റ ചങ്ങായിമാരെ എന്നും നെഞ്ചോട് ചേർത്തു വെച്ച പ്രിയ്യപ്പെട്ട കൂട്ടുകാരി അവളൊരു side ബാഗ് കാരി 🫂💕തൻ്റെ കൂട്ടുകാരിയെ എന്നും ഒരു മടിയും കൂടാതെ കേട്ടിരുന്നവൾ....what a patience 👌🏻കമ്മലുകളോട് കെപി ക്ക് ഒരു ചെറിയ പരിഭവം ഇല്ലാതില്ല....തുടക്കം മുതൽ എല്ലാരോടും കൂട്ട് ചേർന്ന് നടന്ന ഷോർട്ട് ഹെയർ ഗേൾ...🤩 ഷോർട്ട് ഹെയർ ആയിരുന്നു അവളുടെ മൊഞ്ചിനൊരു ആധാരം...എിവിടേയോ ഒരു ഇന്ദിരാഗാന്ധി ലുക്ക് ഇല്ലാതില്ല🙈🥳

      കളരി പഠിച്ച വല്യേട്ടനെപ്പോലും വരച്ച വരയിൽ നിർത്താൻ വെറൈറ്റി അടവ് പയറ്റിയ കളരി പഠിക്കാത്തവൾ അവൾ നടുവണ്ണൂർക്കാരി✌🏻✌🏻..She have a power to mingle with every type of people 😘 


ഒരു ചിരി ഇരു ചിരി ബഡാ ബംബർ ചിരി. .. 🔥 ......watch and enjoy 😊 









   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...