നൻപൻ 🔥
കൂടെ പിറക്കാതെ എൻ കൂടപ്പിറപ്പായവൻ അവൻ
ബഹൻ്റെ ഭയ്യാജി 😍
😎..ഒരു ലോഡ് കുരുത്തക്കേടുകൾ കൈമുതലാക്കി കോഴിക്കോട് മണ്ണിൽ ജനിച്ച് തൃശൂരിൽ വളർന്ന കൊച്ചു മിടുക്കൻ ...അധ്യാപികയായ ചേച്ചിയുടെ പാത പിന്തുടർന്ന അവൻ ജവാൻ അച്ഛൻ്റെ ഇളയ പുത്രൻ🥳ആരും ഇതുവരെ കേൾക്കാത്ത പേരിനു ഉടമ ആയോണ്ട് തന്നെ അതിനിത്തിരി കളർ കൂട്ടി കാവൂട്ടി ഒരു വിളി വിളിച്ച്...അതൊരു ഒന്നൊന്നര വിളി ആയിനും🤭😁... ഷിണ്ടൂ......ഷിണ്ടൂ...😆🥳ബാംബൂ ബോയ്സ് സിനിമയിലെ മുള വടിയെ ഓർമിപ്പിക്കും വിധം ആദ്യമായി കോളേജിൽ ഒരു പ്ലാസ്റ്റിക് മുളവടി കൊണ്ടുവന്ന ചങ്ങായി😄🤭..( ചാർട്ട് ബോക്സ് ആയിരുന്നുട്ടോ അത് 😆)ധ്രുവം ഇല്ലാത്ത കാന്തം പോലെ ഒരുവൻ ...only attraction😎😄. ഒരുവട്ടം സംസാരിച്ചാ മതി അവരെ ഒരിക്കലും വെറുപ്പികാതെ തന്നിലേക്ക് കൂട്ട് ചേർക്കും കൂട്ടുകാരൻ......🔥...ക്ലാസ്സിൽ ഒരു പൂജാരിയെ കിട്ടിയ സന്തോഷം ഞങ്ങള് 52 എണ്ണത്തിലും പടർന്നിരുന്നു..കാരണം വേറൊന്നുമല്ല ...ഇടയ്ക്കിടയ്ക്ക് രുചികരമായ പ്രസാദവുമായി വരവുണ്ട് ഈ new gen പൂജാരി.. എന്തൊരു രുചി😋😋😋 aiwa👌🏻
ആദ്യമായി കോളേജിൽ ഒരു അസംബ്ലി ചെയ്യാൻ ഒന്നാം ഗ്രൂപ്പിന് അവസരം കൊടുത്തപ്പോൾ ആ ഗ്രൂപ്പിലെ ലീഡറിൻ്റെ അഭാവത്തിൽ മറ്റൊരു ഗ്രൂപ്പ് അംഗമായിട്ടും ഒരു മടിയും കൂടാതെ commanding ഏറ്റെടുത്ത് first commander of our batch ആയി മാറിയവൻ 🤞🏻..പക്ഷെ അസംബ്ലിയിലെ മെയിൻ ഐറ്റം വേറെ..വേറെ....👉🏻 ഭഗവത് ഗീത..🙏🏻..ഭഗവാനെ മനസ്സിൽ സ്മരിച്ച് ഒരു ചൊല്ലൽ ഉണ്ട്...ഒരു രക്ഷയും ഇല്ല...super 🤩... അവൻ വേദം അരച്ച് കലക്കി കുടിച്ചൊരു വേദാന്തിസ്റ് 💪🏻🔥എന്ത് കാര്യം ആയാലും തൻ്റെ ഡെവലപ്മെൻ്റ് വിട്ട് കളിയില്ല...അതോണ്ട് തന്നെ തീരുമ്പം തീരുബം പണി കിട്ടി കൊണ്ടെ ഇരുന്ന്..🤗😁. MTC യിൽ "BEST BROCHURE MAKER " അവാർഡ് കൊടുത്തിരുന്നേൽ അത് ഷിധുവിന് സ്വന്തം✌🏻✌🏻😇 ...ഓരോ പരിപാടി organize ചെയ്യുമ്പോഴും പോസ്റ്റർ making നടത്തി കൊണ്ടേയിരുന്ന Diploma in computer application first class ജേതാവ് 🔥🔥🔥അങ്ങ് കേരള വർമയിലെ ബിരുദവും...കോയമ്പത്തൂരിലെ ബിരുദാനന്തര ബിരുദവും സ്വന്തമായി കയ്യിൽ ഉണ്ട്‌ട്ടോ... അണ്ണന് കൊഞ്ചം കൊഞ്ചാം തമിഴ് തെരിയുമാ🙈😆
തന്നെ ഏൽപ്പിക്കുന്ന ഏത് വർക്കും ഉത്തരവാദിത്ത ബോധത്തോടെ ചെയ്ത് തീർക്കൽ ഹോബി ആക്കിയ മലയാളി ബംഗാളി🧑🏼💻🙈🙈ഇന്നത്തെ കാലത്ത് വർക്കിൽ ബംഗാളി കൊടുക്കുന്ന dedication നെ കടത്തി വെട്ടിയിട്ടുണ്ട് ഈ മിടുക്കൻ.. 😁 സംശയങ്ങൾ വന്നാ പിന്നെ കണക്ക് മാഷിന് അത് തീർക്കാതെ ഉറക്കവും ഇല്ല...നട്ടപ്പാതിരയ്ക്ക് പോലും ചങ്ങാതിമാരെ വിളിച്ച് സംശയം തീർത്ത ചങ്ക് ബ്രോ😉😎
കണക്ക് കൂട്ടിലെ രണ്ടാമത്തെ ആൺതരി അവൻ സീനിയർക്ക് പ്രിയ്യപ്പെട്ട ജൂനിയർ ആയും ജൂനിയർക്ക് ഏറ്റവും പ്രിയ്യപ്പെട്ട സീനിയർ ചേട്ടൻ ആയും നടന്ന് നീങ്ങിയവൻ 🥳🥳.. ജൂനിയേർസിൻ്റെ സ്വന്തം ഷിധു ഏട്ടൻ😎😎🧑🏻💼തെളിവ് വഴിയെ വരുന്നുണ്ട് 🙈😉sports ൽ ഇവൻ കേമൻ തന്നെ...ആദ്യ വർഷം ജനറൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് indoor & out door games നടത്തി തന്നിലെ ലീഡർഷിപ്പ് ക്വാളിറ്റി തുറന്നുകാട്ടി💪🏻ആദ്യ ഇലക്ഷനിൽ സീനിയർ ഭൂരിപക്ഷം നൽകി വിജയം നൽകിയ ജൂനിയർ ചെക്കൻ🥳🥳🔥ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്😆..അതോണ്ട് രണ്ടാം ഘട്ടം യൂണിയൻ ഇലക്ഷനിൽ ജനറൽ സെക്രട്ടറി പോസ്റ്റിൽ പോസ്റ്റ്..🔥🔥✌🏻...വമ്പിച്ച ഭൂരിപക്ഷം തന്നെ അടിച്ചെടുത്തൂ...എങ്ങനെ വോട്ട് ഇങ്ങോട്ട് മറിയാതിരിക്കും.. എന്തിനും ഏതിനും കട്ട supporter ആയി ജൂനിയർക്ക് ഷിധു ഏട്ടൻ ഉണ്ടല്ലോ 😁🙈സർവ്വവ്യാപിയായി കോളേജിൽ ഓടി നടന്ന കുമ്പിടി 😎😉
ക്യാൻ്റീനിൽ വെജ് സ്പെഷ്യൽ തിരഞ്ഞ് നടന്ന വെജ്ജിസ്റ്റ് 😋😋..വെജ് തിരഞ്ഞ് നടക്കുന്നത് കൊണ്ട് തന്നെ കുട്ടിക്ക് ഒരിക്കലും ഒരു പെർമനൻ്റ് foodmate ഇല്ലായിരുന്നു...😊...എല്ലാവരോടും രണ്ട് കുശലം പറഞ്ഞാലേ ചങ്ങായിക്ക് സന്തോഷാവൂ...😇ഇച്ചിരി നടന്നും.... ഇച്ചിരി നിന്നും ...ഇച്ചിരി ഇരുന്നും അങ്ങനെ ഫുഡ് അടി അവിടെ ശുഭം🥳🥳
മമ്മൂക്കയുടെ " നൻപകൽ നേരത്ത് മയക്കം " സിനിമയുടെ ട്രെയിലർ ഇറക്കാൻ ഏറ്റവും അനുയോജ്യം ഷിധു അണ്ണൻ്റെ പകൽ മയക്കം തന്നെ🙈😉😉😉ഇത്ര ആസ്വദിച്ച് മറ്റാർക്ക് ഉറങ്ങാൻ പറ്റും... ഉറക്കത്തിൽ നിന്ന് വിളിച്ച് എണീപ്പിക്കുമ്പോ ഒരു കള്ള ചിരി ഉണ്ട് ...അത് കാണാൻ നല്ല ചേല് ആണ് ✌🏻😆
തൻ്റെ കൂട്ടുകാർക്ക് എന്നും ഒരു താങ്ങായി അവൻ ഉണ്ടായിരുന്നു.....for eg: ഞങ്ങടെ ജീനിയസ് ഗേൾ വയ്യായ്‌കയെ തുടർന്ന്ദില്ലി യാത്രയിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കിയ നേരത്തൊക്കെ kp നെ പ്പോലെ കട്ട സുപ്പോർട്ടായ കുഞ്ഞാങ്ങള 🥰🥰... പലപ്പോഴും പലർക്കും പലതും ചെയ്യാനുള്ള ഒരു പുഷ് അവൻ നൽകിയിരുന്നു 🔥..അവൻ ഞങ്ങടെ പുഷ്ക്കരൻ💪🏻😎...dear supporter...💙..
ഫുട്ബോൾ ⚽ കളിയോടുള്ള പ്രേമം കൊണ്ടാണെന്ന് തോന്നുന്നു കുട്ടിക്ക് പലപ്പോഴും മുന്നിൽ ഒരാളുടെ കാൽ കണ്ടാൽ മതി...കണ്ട മാത്രയിൽ മെസ്സിയായി മാറി ഗോൾ അടിക്കാൻ ഒരു വരുത്തുണ്ട്...വരവ് കണ്ടാ അറിയാ ശരിക്കും ഒരു ബോൾ 🏀 ആയിരുന്നെങ്കിൽ ഗോൾ ഉറപ്പ് 😎🔥✌🏻ക്രിക്കറ്റിലും തൻ്റെ കഴിവ് തെളിയിച്ച കളിക്കാരൻ🏃🏸 badminton ൽ ഇഞ്ചോടിഞ്ച് പൊരുതിയ മത്സരാർഥി 🏃✌🏻...ആവേശം ഇത്തിരി കൂടി പോയപ്പോയേക്കും ഒരു വീഴലും സ്വന്തമാക്കി...🫣...വീണാ പിന്നെ ചോര കാണൽ നിർബന്ധം😻
തൻ്റെ അധ്യാപന പരിശീലനത്തിന് തുടക്കം കുറിക്കാനായി കൂട്ടുകാർക്കൊപ്പം നൊച്ചാട് സ്കൂളിൻ്റെ പടി കയറി ഒരു കൂട്ടം ഫാൻസിനെ നേടിയെടുത്തവൻ...🤞🏻...എങ്ങനെ കുട്ടികൾ ഇഷ്ടപ്പെടാതിരിക്കും ഈ മാഷിനെ ...അത്രയും dedication ആണ് ടീച്ചിങ്ങിൽ 🤩ഒരു മാഷെന്ന സ്ഥാനത്തിനപ്പുറം കുട്ടികളുടെ ചങ്ങാതി ആയി ക്ലാസ്സ് എടുത്ത് മുന്നേറി ഒടുവിൽ പരിശീലനം കഴിഞ്ഞ് വിടപറഞ്ഞ് പോയിട്ടും...ഇത്ര സ്നേഹം പകർന്ന മാഷിനെ അവരെങ്ങനെ വെറും കയ്യോടെ വിടും...വിടാൻ പറ്റുമോ..🙈ഇല്ല...🤗.. അതെ ആ വിളി വന്നു മാഷ് സ്കൂളിലേക്ക് ഒരുവട്ടം കൂടി വരണം.. വിളിച്ചാ പിന്നെ പോവാതിരിക്കാനാകുമോ😉..അങ്ങനെ തൻ്റെ KL 15 3735 ബൈക്കിൽ ഹൈ സ്പീഡിൽ ഒരൊറ്റ പോക്കാ 😊..തിരിച്ച് വന്നതോ അവരുടെ സ്നേഹ പൊതിയുമായി ... 👕 ഷർട്ടും, ഫ്രെയിമും ഡയറിമിൽക്കും...പിന്നെ മക്കളുടെ ഒരു സ്പെഷ്യൽ ലെറ്ററും 💌...ലൗ ലെറ്റർ അല്ലട്ടോ 😉😇.. ആ കത്ത് വായിക്കാൻ മാഷിത്തിരി പണി പെട്ടു മക്കളെ😆..ഒടുവിൽ ഒത്ത ട്യൂണിൽ കത്ത് വായിക്കാൻ അമ്പു എത്തി.... ഷിധു മാഷ് അങ്ങനെ double happyy🥳🥳🥳🥳രണ്ടാം ഘട്ടം വയനാടൻ പയ്യനൊപ്പം ഇങ്ങ് വെള്ളിയൂർ സ്കൂളിൽ..ഹൈ സ്കൂളിൽ നിന്നും യുപി യിലേക്കുള്ള കടന്നു വരവ് ...കുരുത്തക്കേടിൻ്റെ കൂടാരത്തിൽ അങ്ങനെ കുരുത്താക്കേടിൻ്റെ നേതാവും എത്തി🥳🥳🥳🧑🏫🧑🏫ഹൃദയത്തിൽ തൊട്ട് നിഷ്കളങ്ക രായ കുട്ടികളെ കണക്ക് പഠിപ്പിച്ച നിഷ്കളങ്കനായ ഗുരുനാഥൻ🧑🏫😎😍പരിശീലനം കഴിഞ്ഞു പടി ഇറങ്ങും മുന്നെ തൻ്റെ മക്കൾക്കെല്ലാം പായസം നൽകി മടക്കം...ഒരു സ്നേഹസമ്മാന പെരുമഴ തന്നെ അന്ന് അവിടെ പെയ്തു 🎁കാരണം ഷിധു മാഷ് നൽകിയ സ്നേഹം അത്രയ്ക്കും വിലപ്പെട്ടത് ആയിരുന്നു🥳🥳
കൈപ്പുണ്യം ഒട്ടും കളയാതെ സബർമതിയിലെ ഞങ്ങളെ എൻഎസ്എസ് ക്യാമ്പിൽ ഒരു ചെമ്പ് പായസം വെച്ച പാചകക്കാരൻ✌🏻✌🏻🔥...അതേ ദിവസം സബർമതിയിൽ നേത്രദിന ക്യാമ്പിൽ പങ്കെടുത്തവർ എല്ലാവരും ഏറെ സ്നേഹത്തോടെ പായസം ആസ്വദിച്ച് കഴിച്ചു😋😋😋ഒരു രക്ഷയും ഇല്ല...നമ്പൂരി കുട്ടിക്ക് പായസം വെപ്പിൽ pg ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല😉...സത്യം പറഞ്ഞാല് പായസം ഉണ്ടാക്കി തീരും വരെ പ്രസവ വാർഡിൻ്റെ മുന്നിൽ നിൽക്കുന്ന ഭർത്താവിൻ്റെ ടെൻഷൻ ആയിരുന്നു കുട്ടിക്ക്🙈🙈..പായസം കുടിച്ച എല്ലാവരുടെയും അഭിപ്രായം കേട്ടപ്പോൾ " ഇത് ഞാൻ തന്നെ വെച്ചതാണോ" എന്ന സംശയം മനസ്സിലൂടെ കയറി ഇറങ്ങാതിരുന്നിട്ടില്ല...കാരണം പായസം ബഹു കേമം...👌🏻👌🏻.. കിടിലോൽ കിടിലം✌🏻.
✌🏻Nss ക്യാമ്പ് ഡേ പുറക്കാമലയിലേക്ക് നടത്തിയ യാത്രയിൽ സഹസിക വഴികളിലൂടെ സഞ്ചരിച്ച് മരത്തിൽ ചാടി കയറിയ 🐒 vibrant boy of our batch🔥🔥🔥ഏത് അപകട ഘട്ടത്തിലും വിളിച്ചാ വിളിപ്പുറത്ത് എന്ന പോൽ....കാക്കൂൻ്റെ ഹൂറിയെ മലയിറങ്ങാൻ കൂടെ നിന്ന കൂട്ടുകാരൻ അവൻ ഞങ്ങടെ ക്രേസി ബോയ്...😎😎🔥ചങ്കുകൾക്ക് ചങ്ക് പറിച്ച് കൊടുക്കുന്നവൻ അവൻ ഒരു vibe മനുഷ്യൻ 😎😎😍
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഗാന്ധി യുടെ വേഷം ആരണിയും എന്ന ചോദ്യത്തിന് ഉത്തരവും ഒടുവിൽ ഇവന് തന്നെ തേടിയെത്തി...അങ്ങനെ പൂണൂൽ അണിഞ്ഞ ഗാന്ധി set 🤞🏻.
ചില്ലറക്കാരൻ ആണിവൻ🙈🙈..MTC യിൽ വന്നേ പിന്നെ st കൊടുക്കാൻ ചില്ലറയ്ക്കായ് നട്ടം തിരിയുന്ന തൻ്റെ സഹപാഠികൾക്ക് ചില്ലറ കൊണ്ട് കൊടുക്കൽ ഒരു ഹോബി ആക്കിയവൻ🤗🫰🏻.MTC FAM ... വാട്സ്ആപ്പ് ഗ്രൂപ്പിലെ പേടി സ്വപ്നം😆😊..ചങ്ങായി record ചെയ്യാൻ തുടങ്ങിയാ പിന്നെ അത് short to long ആവാൻ നിമിഷ നേരം മതിയായിരുന്നു🙈🙈
അക്ഷരശ്ലോകം ചൊല്ലാൻ അങ്ങ് മീഞ്ചന്ത ആർട്സ് കോളേജ് വരെ പോയി B-zone ൽ പങ്കെടുത്ത MTC യുടെ പ്രതിഭ🔥🔥സ്റ്റെപ്പ് വലിയ ധാരണ ഇല്ലെങ്കിലും ഞാനും ഡൻസിന് ഉണ്ടെന്ന് പറഞ്ഞ് മുന്നോട്ട് വന്നവൻ അവൻ ഡാൻസ് മാസ്റ്റർ കാവുട്ടിയുടെ ശിക്ഷണത്തിൽ വളർന്ന നർത്തകൻ🕺🕺....അങ്ങനെ അവനും മുന്ദ്രനസ്ഥനായി🕴🏼അഭിനയം പിന്നെ പറയാതിരിക്കാൻ പറ്റുമോ🙈😉Women's day പരിപാടിയുടെ ഭാഗമായി നടന്ന tablo യിലൂടെ ഞങ്ങടെ ഗാനകോകിലത്തിൻ്റെ കാമുകനായി അരങ്ങേറ്റം🤞🏻🕺"ഹ്യൂന്ത്രാപ്പി ബുസ്സാട്ടോ" ...ബഷീർ ദിന പരിപാടിയിൽ മതിലുകൾക്ക് ഇപ്പുറത്തെ നായകൻ അതിവൻ🕵️...തൻ്റെ നാരായണിയെ കാണാതെ സംസാരിച്ച് കൊണ്ടേയിരുന്നവൻ🤩തീയേറ്റർ ഇൻ ക്ലാസ്സ്റൂം...ഗണിത കുടുംബം ഒരുക്കിയ നാടകത്തിലെ കള്ളൻ, ചെറുവണ്ണൂർ ടൗണിൽ അരങ്ങേറിയ തെരുവ് നാടകത്തിലെ ക്യാമറ മാൻ , ഗണിതത്തിലെ സംഗീതം തുറന്ന് കാട്ടിയ മ്യൂസിക് EPC യിലെ അധ്യാപകൻ...അങ്ങനെ പല പല വേഷം...പല പല ഭാവം🔥അറിയപ്പെടാൻ താൽപ്പര്യം ഇല്ലാത്ത ഒരു ഷോർട്ട് ഫിലിം നായകൻ 🙈🙈😎😎..🕵️ഇവൻ സീനിയേഴ്സ് നൽകിയ fresher's day ലക്ഷ്മി കുട്ടിയായി പാവാടയും കുപ്പായവും അണിഞ്ഞെത്തിയ തമ്പുരാട്ടി കുട്ടൻ🥳🥳😎😎
Mood swing ൻ്റെ ഉസ്താദ് 😎ഒരു LED bulb 💡 പോലെ...കത്തുകയാണെങ്കിൽ എല്ലാർക്കും പ്രകാശം പകരും...അണഞ്ഞാ പിന്നെ വീണ്ടും കത്താൻ കുറച്ച് ടൈം എടുക്കും🤗
അർജുവിൻെറ വീട്ടിൽ ഒരുക്കുന്ന പാട്ട് കച്ചേരിയിലെ മെയിൻ ഭാഗവതർ സ്ഥാനം ഏറ്റെടുത്ത് കൊണ്ട് പാടി തുടങ്ങിയവൻ 👩🎤🧑🏻🎤..
" എന്തെ ഇന്നും വന്നില്ല
എന്നോട് ഒന്നും ചൊല്ലീല്ല
അനുരാഗം മീട്ടും ഗന്ധർവ്വൻ........"
വെറുതെ അല്ല ചങ്ങായിക്ക് ഈ പാട്ടിനോട് ഇത്ര ഇഷ്ടം...ഉള്ളിൽ ഒളിപ്പിച്ചൊരു ക്രഷ് ഉണ്ട് കുട്ടിക്ക്😎🙈..പുറത്ത് single ആയും അകത്ത് ready to mingle mode ആയും നിൽക്കുന്ന ഒരു സാന്ദ്രമായ പ്രണയത്തിന് ഉടമയാണീ കണക്ക് മാഷ്😉😎ആരാധകരെ ശാന്തരാകൂ....😊
ചെയർമാൻ വൈവ ആരും കിട്ടല്ലേ കിട്ടല്ലെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുമ്പോൾ കമ്മീഷൻ ഡേ കുളിച്ച് കുട്ടപ്പനായി ചെയർമാൻ വൈവ കിട്ടണമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ച മിടുമിടുക്കൻ കണക്ക് അധ്യാപകൻ 😇✌🏻ചെയർമാൻ വൈവ കിട്ടാത്തതിൻ്റെ സങ്കടത്തിൽ ഓപ്ഷൻ ടീച്ചർ വൈവ യിൽ extraordinary performance നടത്തി....ടീച്ചർ ചോദിച്ചതും ചോദിക്കാത്തതും കാച്ചി കൊണ്ട്..long time viva of maths team പട്ടം സ്വന്തമാക്കി വിജയിച്ചവൻ🔥🔥
ഒരു സെലിബ്രിറ്റി ആണ് പയ്യൻ...🙈... കൂട്ടുകാർ അവരുടെ innovative program " ജീവനി" യുടെ റിസോഴ്സ് പേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾ 🔥🔥🔥...ദില്ലി യാത്രയിൽ ഞങ്ങടെ കണക്കപ്പിള്ള 🤞🏻🤞🏻....🚂 ട്രെയിൻ യാത്രയിൽ കുതിര കളിക്ക് കൂട്ട് കൂടിയ കൂട്ടുകാരൻ🥳🥳എഴുത്തിലും തൻ്റെ കയ്യൊപ്പ് ചാർത്താൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്😆...first attempt oru best attempt ആക്കി അത്രമാത്രം 😂😂
സഹജീവി സ്നേഹം ഇച്ചിരി കൂടുതൽ ആണ്...😊..ഒരു നാൾ ഒരു പട്ടി തൻ്റെ ബൈക്കിന് കുറുകെ ചാടി ആക്സിഡൻ്റ് ആയി റോഡിൽ വീണപ്പോളും പട്ടിക്ക് എന്തെങ്കിലും പറ്റിയോ എന്ന് വേവലാതി പെട്ടവൻ😍...പട്ടിക്ക് ഒന്നും പറ്റിയില്ല ..പക്ഷെ😂. ചങ്ങായിക്ക് ഇച്ചിരി ഇച്ചിരി പാച്ച് വർക്കും മുഖ സൗന്ദര്യം കൂട്ടി കൊണ്ട് കണ്ണിന് മുകളിൽ 3 തുന്നും🙈... എന്ത് കാര്യം ആയാലും അതിൻ്റെ പോസിറ്റീവും നെഗറ്റീവും മനസ്സിൽ ആവാഹിച്ച് എടുക്കാൻ കഴിവ് ഇത്തിരി അധികം ഇല്ലാതില്ല😉😉😂..അതുകൊണ്ട് തന്നെ accident ആയ തൻ്റെ രൂപം ഒരു സർപ്രൈസ് ആയി കൂട്ടുകാർക്ക് മുന്നിൽ കാഴ്ച വെച്ച് .. ആ വേദനയിലും 4 sem എക്സാം എഴുതിയവൻ ഇവൻ 🔥🔥വെക്കേഷനിൽ ഓടി നടന്ന് ട്യൂഷൻ എടുത്ത തിരക്ക് പിടിച്ച ന്യൂ ജെൻ കണക്ക് മാഷ്😎😎
ഒരു പക്ഷെ ഞങ്ങളുടെ B Ed batch ഇത്രയും കളർ ഫുൾ ആകാൻ ഇവൻ ഒരു കാരണക്കാരൻ❣️ സത്യം 🔥 എൻ്റെ തെരേസിയൻ ചരിതം എന്ന സ്വപ്നത്തിന് കൂട്ട് ചേർന്ന് എൻ്റെ വലംകൈ ആയി മാറിയവൻ 💙അന്നൊരാ എൻ്റെ ഡയറിയിൽ കുറിച്ചിട്ട പോൽ..." എന്നും എപ്പോഴും ബഹൻ്റെ ഭയ്യാ🤍"
അറിയപ്പെടാൻ താൽപ്പര്യം ഇല്ലാത്ത ഒരു ഷോർട്ട് ഫിലിം നായകൻ 🙈🙈😎😎..
Watch and enjoy..... 😊 🔥