അദ്ധ്യായം - 4


            

            ചക്കിക്കൊത്ത ചക്കി 





MTC യുടെ ഹോസ്റ്റൽ കൺമണികൾ അവർ പ്രിയ കൂട്ടുകാർ. ചക്കിക്കൊത്ത ചങ്കരരെ പോരവർ ചക്കിക്കൊത്ത ചക്കി. സ്നേഹസൗഹൃദവലയത്തിൽ കുരുങ്ങിയ കുഞ്ഞുമണികൾ👭




                    4.1.    ഗാനകോകിലം 








         മധുരനാദത്തിൻ ഉടമ അവൾ ഞങ്ങളുടെ കുഞ്ഞാവ - മേഘ സി . കെ 

     MTC യുടെ ഹോസ്റ്റൽ കൺമണികളിലൊരാളായ കോഴിക്കോട്ടുകാരി. കറങ്ങി കറങ്ങി അവസാന ഘട്ടത്തിൽ Mtc യിൽ അഡ്മിഷൻ എടുത്തതിനാൽ ice breaking ൽ നിന്നും കൂൾ ആയി രക്ഷപ്പെട്ടവൾ. അവളുടെ ശബ്ദം പോലെ തന്നെ വളരെ sweet ആണ് അവളുടെ പെരുമാറ്റവും. കൂട്ടുകൂടുന്നവരെ ചേർത്തുനിർത്താൻ ഒരു പ്രത്യേക കഴിവ് തന്നെയാണ് മേഘക്ക്. വർഷങ്ങളോളം സംഗീതം പഠിച്ചവൾ അവൾ. MTCയിലെ മിക്ക പരിപാടിയിലും ഞങ്ങൾക്കായി പ്രാർത്ഥന ചൊല്ലി തന്നവൾ. പാട്ടുപാടാൻ മാത്രമല്ല അഭിനയത്തിലും താൻ ഒട്ടും പിറകിൽ അല്ലെന്ന് വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ കാമുകിയായി വേദിയിൽ തിളങ്ങി കാണിച്ചുതന്നു. ഒപ്പം ഡാൻസും കയ്യിലുണ്ട്ട്ടോ. Mtc യുടെ വേദികളിൽ കൂട്ടുകാർക്കൊപ്പം തകർത്താടി. കുട്ടിത്തം തുളുമ്പുന്ന അവളുടെ സംസാരം കേൾക്കാൻ രസമാണ്. ക്ലാസിൽ ആളൊരു silent bird ആണ്.
       പുസ്തക വായന അവളുടെ പ്രധാന ഹോബികളിൽ ഒന്നുതന്നെയായിരുന്നു. MTC യിൽ വന്നതിൽ പിന്നെ ഇത്രയും പുസ്തകം വായിച്ചുതീർത്ത മറ്റൊരാൾ ഇല്ലെന്നുതന്നെ പറയാം.അവൾക്കൊപ്പം ലൈബ്രറി ബുക്ക് കാണാതിരുന്ന ദിനങ്ങൾ വിരളമായിരുന്നു.
        നിഷ്കളങ്കമായ അവളുടെ ചിരിക്ക് മൊഞ്ച് കുറച്ചധികം തന്നെയാണ്.



                          4.2.   വായാടി 






       കോഴിക്കോടൻ മല കയറി എത്തിയ കണ്ണൂർക്കാരി കൊച്ചു പെണ്ണ് - കാവേരി 

  

     MTC യുടെ വേദികളിൽ ചുവട് ഉറപ്പിക്കാൻ അങ്ങ് കണ്ണൂരിൽ നിന്നും വണ്ടി കയറി എത്തിയ dance master .ചുറ്റി കറങ്ങി കൈതക്കൽ കുന്നിലെത്തിയപ്പോളെക്കും Ice breaking - നുവേണ്ടി തുറന്ന വേദി അടഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് അവളുടെ കഴിവുകൾ പുറത്തെടുക്കാൻ വനിതാദിനം വരെ കാത്തിരിക്കേണ്ടി വന്നു. പിന്നങ്ങോട്ട് ചുവടുകൾ ചടുലമായി മാറി. ആളൊരു കൊറിയോഗ്രാഫർ കൂടിയാ ണ് ട്ടോ🥳 ചുവടുറയ്ക്കാത്ത തൻ്റെ ചങ്ങായിമാരെ ചുവടുറപ്പിച്ച ഉദാരമനസിന് ഉടമ... ഒറ്റ പരിപാടി കൊണ്ട് തന്നെ ശിഷ്യരെ വാർത്തെടുത്തവൾ അവൾ വായാടി. പൊട്ടപാവം കുട്ടി..കൂട്ടുകൂടിയ അന്ന് തന്നെ തൻ്റെ പ്രണയകഥ കൂട്ടുകാർക്കിടയിൽ പങ്കുവെച്ച പെൺകൊടി , bride to be യിൽ തിളങ്ങിയ അവൾ പ്രജീഷ് ഏട്ടൻ്റെ പ്രിയ പത്‌നി. അവളോട് സംസാരിച്ചാൽ അവിടം ചിരി പടരും 🤗 ഉറപ്പ്... സത്യം പറഞ്ഞാൽ മനസിൽ എന്തെങ്കിലും സങ്കടം ഉള്ളോർക്ക് കൂൾ ആവാൻ ഒരിടം അവളോടുള്ള കൂട്ടുകൂടൽ തന്നെ 😎

    തൻ്റെ ഉള്ളിൽ ഉറങ്ങി കിടന്ന ഗായികയെ അന്ന് സബർമതി വേദിയിൽ ഉണർത്തി കൊണ്ട് ഇനിയുള്ള mtc യുടെ വേദികളിൽ മൈക്ക് ബുക്ക് ചെയ്ത ധീര. 

    ഇടയ്ക്ക് ചില കുസൃതി ഒപ്പിക്കൽ അവളുടെ നേരം പോക്കുകളിൽ ഒന്ന് തന്നെ. തൻ്റെ കുപ്പിയിലെ വെള്ളം ആരെടുത്ത് കുടിച്ചാലും കുടിച്ച വെള്ളം അളവ് നോക്കി അവരെക്കൊണ്ട് തന്നെ നിറയ്പ്പിക്കുന്ന കുറുമ്പി 😄 കുട്ടിക്ക് ഭയങ്കര ഓർമശക്തി ആണുട്ടോ..ഓർമ്മയുടെ രഹസ്യം സന്തോഷ്ബ്രഹ്മി അല്ലാട്ടോ 🙈അവളുടെ എത്രഎത്ര കഥകൾക്ക് MTC യുടെ ചുമരുകൾ സാക്ഷിയായിട്ടുണ്ടെന്നറിയില്ല. മൈക്രോ ടീച്ചിംഗിൽ സാരി ഉടുത്ത് വന്ന് ക്ലാസ് പൊളിച്ചെടുക്കിയവൾ 🥳 ടീച്ചിംഗ് പ്രാക്ടീസിന് പോയി കുട്ട്യോളുടെ മനസ്സിൽ ഇടം നേടി സ്നേഹപൊതികൾ വാരികൂട്ടിയ ന്യൂ ജെൻ ടീച്ചർ. ഞങ്ങളുടെ ബാച്ചിലെ കിണർ പോലത്തെ ലഞ്ച് ബോക്സ് ന് ഉടമ... കിണറിന് അത്യാവശ്യം ആയം ഉണ്ട്‌ട്ടോ 🙈... അവളുടെ status ഇല്ലാത്ത ദിനങ്ങൾ വിരളമായിരുന്നു...കൂട്ടുകാർക്കൊപ്പം റീൽ irakkal അവളുടെ മെയിൻ ഹോബി ആയിരുന്നു .. ആളൊരു പുലി ആണ് ,സപ്ത ദിന ക്യാമ്പിൽ 5 മണിക്ക് എഴുന്നേറ്റ് " 5 മണി കാവേരി" പട്ടം ചൂടിയവൾ. അവളുടെ ഉള്ളിലെ ലീഡർ സ്ഥാനത്തെ ഒളിപ്പിച്ചു വയ്ക്കിലും ഒടുവിൽ രഹസ്യം പരസ്യം ആക്കിയ കൂട്ടുകാരി. Fun girl of mtc😎 

 

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...