അദ്ധ്യായം - 5

 



       5 . Best anchor..🔥


         


കേരളക്കരയെ മുൾമുനയിൽ നിർത്തിയൊരാ ജോളി തൻ ഗ്രാമ മാം കൂടത്തായിയിൽ നിന്നിക്കരെ പേരാമ്പ്ര യുടെ മണ്ണിലേക്ക് ചുവട് വെച്ച കൂട്ടുകാരി - അഖില ജോസ് 


എന്നും  ദൂരയാത്ര ചെയ്ത് ക്ലാസിലെത്തുന്നവൾ അവൾ ടോം ൻ്റെ ജെറി. തുടക്കം മുതൽ  ഇന്ന് വരെ mtc യുടെ മിക്ക പരിപാടികളിലും അവതാരക സ്ഥാനം കയ്യിലേന്തിയവൾ. കോളജിൽ മികച്ച അവതാരികയ്ക്കുള്ള അവാർഡ് നൽകുക ആണെങ്കിൽ അത് അഖിലയ്ക്ക് മാത്രം സ്വന്തം... ആദ്യമായി ഒരു ടോപ്പിക്കിൽ ക്ലാസ് എടുക്കാൻ ഒരു അവസരം കോളേജ് ഒരുക്കിയപ്പോൾ അന്ന് ആ ബോധി പാർക്കിൽ വെച്ച് ആംഗലേയ ഭാഷയിൽ ഒരു poem അവതരിപ്പിച്ച് കൊണ്ട് ഞാൻ അടക്കം ഉള്ള സഹപാഠികളെ ഞെട്ടിച്ചവൾ.." what a beautiful class "👩‍🏫..ഒരുപാട് വർഷത്തെ experience ഉള്ളൊരു അധ്യാപിക എങ്ങനെ ഒരു ക്ലാസ് കൈകാര്യം ചെയ്യുമോ ആ ലെവൽ ക്ലാസ്സ് തന്നെയായിരുന്നു... ആ ഒരൊറ്റ ക്ലാസ്സ് കൊണ്ട് തൻ്റെ അധ്യാപക നൈപുണ്യം വാനോളം ഉയർത്തിപ്പിടിച്ചവൾ... ഗാംഭീര്യം ഉള്ളൊരാ ശബ്ദത്തിന് ഉടമ.ഏതൊരു കാര്യത്തിലും തൻ്റേതായ കാഴ്ച്ചപാടുകളെ മുറുകെ ചേർത്തുവെച്ചവൾ ടോം ൻ്റെ ജെറി.. ഇത്രയും അടിയും പിടിയും കൂടിയ മറ്റൊരു ചങ്ങായിമാർ ഞങ്ങളുടെ ബാച്ചിൽ വേറെയില്ല...കണ്ടാൽ അവർ കീരിയും പാമ്പും ആണെങ്കിലും ഏത് സങ്കട ഘട്ടത്തിലും ടോമിനെ ചേർത്തുനിർത്തുന്ന ജെറി യായിരുന്നവൾ.. മുടങ്ങാതെ ക്ലാസ്സിൽ ഫേസ് വാഷ് കൊണ്ടുവന്ന , തൻ്റെ ദിന ചര്യയിൽ സ്കിൻ കെയർ നായി പ്രത്യേകം സമയം കണ്ടെത്തിയ , energetic girl of MTC...🥳...community living camp il student കൺവീനർ സ്ഥാനം അലങ്കരിച്ചു കൊണ്ട് ക്യാമ്പ് പാർലിമെൻ്റിൽ മുഖ്യമന്ത്രിയായി പ്രതി പക്ഷത്തെ വെള്ളം കുടിപ്പിച്ച നേതാവ് കുട്ടി...അഭിനയത്തിൽ താൻ പുലിയാണെന്ന് തിയറ്റർ in classroom workshop day ചിറകു വിരിച്ചു നടന്നൊരാ nightingale ആയവൾ തെളിയിച്ചു..🥳... പഠിച്ച സ്കൂളിൽ പഠിപ്പിച്ച് അധ്യാപന പരിശീലനം പൂർത്തി ആക്കിയ പ്രിയപ്പെട്ട സഹപാടി 😍


   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...