അദ്ധ്യായം - 6

 

      " മാലാഖ "





  സ്നേഹത്തിൻ്റെയും സൗഹാർദത്തിൻ്റെയും പ്രതീകം ഞങ്ങളുടെ സ്വന്തം മാലാഖ - സിസ്റ്റർ നീനു മരിയ 



സോഷ്യൽ സയൻസിലെ സ്നേഹനിധി.

തൻ്റെ സഹപാഠികളെ സ്നേഹം കൊണ്ട്  തോൽപ്പിച്ച മാലാഖ. മോളെ, മോനെ എന്ന ഒരൊറ്റ വിളികൊണ്ട് ഹൃദയം കവർന്ന പ്രിയ്യപ്പെട്ട കൂട്ടുകാരി..കാഴ്ചയിൽ ഹൈസ്കൂൾ കുട്ടി ആയിരുന്നു സിസ്റ്റർ..പക്ഷെ ക്ലാസ്സിലെ പക്വതയുള്ള ധീര വനിതയും സിസ്റ്റർ തന്നെ...      ആളൊരു സകലകലാവല്ലഭി തന്നെ 🔥..ഇൻ്റർനാഷണൽ സെമിനാറിനായി കോളേജിലെ സ്റ്റേജ് അലങ്കരിച്ചു കൊണ്ട്  MTC യുടെ " decoration queen 👑 " പട്ടം ചൂടി.. ശിശു ദിനാഘോഷം പരിപാടിയിൽ കുരുന്നുങ്ങൾക്കൊപ്പം അന്ന് മരുതേരി സ്കൂളിൽ ചുവടുവച്ചു കൊണ്ട് താനൊരു മികച്ച നർത്തകി ആണെന്ന് തുറന്നു കാട്ടി തന്നു.💃🏻...ഉത്തരവാദിത്വത്തോടെ ഏൽപ്പിക്കുന്ന ഏത് ജോലിയും ഒരു മടിയും കൂടാതെ ചെയ്ത് തീർക്കാൻ സിസ്റ്റർക്ക് ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു..കോളേജിലെ ഒട്ടുമിക്ക പരിപാടിയിലും തൻ്റേതായ കയ്യൊപ്പ് നൽകിയ കുഞ്ഞു സിസ്റ്റർ.. ഇത്രയും ഡെഡിക്കേറ്റഡായി ജോലികൾ ചെയ്തുതീർത്ത മറ്റൊരാൾ ഇല്ലായിരുന്നു കോളേജിൽ.Busy girl of MTC  🔥...തിരക്ക് പിടിച്ച  തൻ്റെ ദിനങ്ങൾ ഏറെ ഇഷ്ടത്തോടെ കൂടെ കൂട്ടി നടന്നു. എത്രയോ  ഉറക്കം ഇല്ലാ രാവുകൾ സിസ്റ്റർ ക്ക്  സ്വന്തം... ഇന്നിപ്പോൾ പുല്ലൂരം പാറ സ്കൂളിലെ തിരക്കുപിടിച്ച നഴ്സറി പ്രിൻസിപ്പൽ   ആണ്ഞങ്ങളുടെ മാലാഖ കുട്ടി ❣️ ആരോഗ്യം പോലും മറന്ന് കൊണ്ട് എല്ലാം ചെയ്തു തീർത്ത സിസ്റ്റർ എല്ലാവർക്കും ഒരു മാതൃക ആയിരുന്നു🔥..പയ്യോളി എക്സ്പ്രസ് pt ഉഷ ആയിരുന്നു , എങ്കിൽ MTC express - സിസ്റ്റർ നിനൂ മരിയ ആയിരുന്നു.😎...വിരിഞ്ഞ ഒരു ചിരി എല്ലാവർക്കും ദാനം ചെയ്ത സ്നേഹ നിധി...മധുര മായൊരു നാദത്തിൻ്റെ ഉടമസ്ഥ 😍അധ്യാപന പരിശീലനത്തിൽ കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടത്തോടെ ചേർത്തുനിർത്തിയ നന്മയുടെ കാവലാൾ 🫂...കാലൊന്നിടരുമ്പോൾ കൂട്ടുകാർക്ക് തൻ്റെ കരങ്ങൾ കൊണ്ട് കൈപിടിച്ചുയർത്തിയ വഴികാട്ടി..🥳

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...