അദ്ധ്യായം - 7

 


                           Attittude Achaayan 




വല്യേച്ചിയുടെയും കുഞ്ഞേച്ചിയുടെയും കുഞ്ഞനിയൻ അവൻ MTC യുടെ best orator - സ്റ്റെബിൻ മാത്യു  🥰 



     ചെറിയ പനിയും കൂടെ കൂട്ടി അന്ന് ആദ്യമായി ഐസ്‌ബ്രേക്കിംങ്ങിൽ സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ മടി കാണിച്ച മടിയൻ.. പീന്നീട് അങ്ങോട്ട് ചെറിയ ചില പരിപാടികളിലൂടെ വേദിയെ ഇളക്കി മറിച്ചവൻ അവൻ ഫിസിക്കൽ സയൻസിലെ ചുള്ളൻ 😎...വളരെ മനോഹരമായി സംസാരിക്കാൻ അവന് വല്ലാത്തൊരു കഴിവ് ആണ്...ഒരു പക്ഷെ ടീച്ചേഴ്‌സിൽ ചിലരുടെ fan കൂടി ആണ് അവൻ🔥.. ഒരു മൈക്ക് കയ്യിൽ കിട്ടിയാൽ ഇത്രയും അടുക്കും ചിട്ടയോടും കൂടി സംസാരിക്കുന്ന മറ്റൊരാൾ ഇല്ല എന്ന് തന്നെ പറയാം...വാക്കുകൾ കൊണ്ട് അവൻ അമ്മാനം ആടുന്നത് കേൾക്കാൻ നല്ല രസമാണ്...ആളൊരു വളർന്നു വരുന്നൊരു ഗായകൻ കൂടി ആണുട്ടോ...." ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം "...ക്ലാസ്സിൽ അവൻ പാടിയ ഈ പാടുകേൾക്കാത്തവർ ഇല്ല 😁..പാടൻ പറഞ്ഞപ്പോളൊക്കെ ഇച്ചിരി മടിയും കാണിച്ചൊരു പാടൽ ആണിവൻ്റെ പതിവ്.... ഏത് കാര്യത്തിനും ശക്തവും വ്യക്തവുമായ കാഴ്ചപ്പാടുകളെ കൈ ചേർത്തവൻ💪🏻.... womens day പ്രോഗ്രാമിൽ സ്റ്റേജിനെ ഇളക്കിമറിച്ച ഫ്രീക്കൻ ബോയ്  🕺... ഉടായിപ്പിൻ്റെ ഉസ്താദ് പട്ടം അച്ചായന് സ്വന്തം .. ഷൈനി അമ്മയുടെ ഓമന പുത്രൻ... തൻ്റെ അമ്മ സ്നേഹത്തോടെ നൽകുന്ന ആഹാരത്തിന് ഇത്രമേൽ പ്രാധാന്യം നൽകുന്ന വേറൊരാൾ ഇല്ല ഞങ്ങളുടെ ബാച്ചിൽ... പൂമ്പാറ്റയുടെ തോഴൻ അവൻ പ്രിയ കൂട്ടുകാരൻ 😍...പ്രത്യേകിച്ച് വണ്ടി ഓടിക്കുമ്പോൾ ഇച്ചിരി പിടപിടപ്പ് കൂടുതൽ ആണ് കുട്ടിക്ക്.... ഒരു പക്ഷെ ഞങളുടെ ബാച്ചിൽ ഷോ കാണിക്കാൻ അവനെ കഴിഞ്ഞേ ആളൊള്ളൂ🙈... പരീക്ഷ എഴുതാൻ എന്തൊരു മടിയാ ചെക്കന് എന്നറയില്ല , ഞങ്ങളുടെ ബാച്ചിൽ മിനിമം നമ്പർ പേപ്പർ വാങ്ങി പരീക്ഷകൾ എഴുതി തീർത്ത യോദ്ധാവ് 🕵️മറ്റുള്ളവരെ ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു debate വരെ എത്തിക്കാൻ ചെറിയൊരു intrest ഇല്ലാതില്ലട്ടോ 😁 micro teaching തൊട്ട് ഇന്നുവരെ ഒരെ പാഠത്തെ ചേർത്ത് പിടിച്ച അധ്യാപക വിദ്യാർത്ഥി 🧑‍🏫 അവനെ കണ്ടാൽ മതി Pascal's law ഒരു കാറ്റായി ഞങ്ങളിലേക്ക് ഒരു വീശൽ ആണ് 😁... ദേഷ്യം പിടിച്ചാൽ ആൾ പുലി ആണു മക്കളെ... ഡെസ്കിലെ ഒരൊറ്റ അടി മതി ക്ലാസ്സിൽ പിന്നെ ഒരു മൊട്ട് സൂചി അനക്കം പോലും കേൾക്കില്ല... പവറ് പവറ് 🔥...എടുക്കുന്ന ക്ലാസുകൾ ലളിതം സുന്ദരം... 🧑‍🏫

           .. MTC യിൽ ഞങ്ങള് ഒരുക്കിയ debate കളിൽ മോഡറേറ്റർ ആയി കൊണ്ടു വാദിച്ചും പ്രതിവാദിച്ചും മുന്നേറിയവൻ...😎 ഇന്നിതാ ഞങൾ സീനിയർ ബാച്ചിലെ മികച്ച sports man കിരീടം ചൂടി നിൽക്കുന്നു..ഓടിയാൽ പിന്നെ വീഴുക അവൻ്റെ പതിവ് ശീലങ്ങളിൽ ഒന്ന് ആയിരുന്നു...😊.ആളൊരു മികച്ച badminton 🏸 താരം തന്നെ. കൂട്ട ഓട്ടത്തിൽ കൂട്ടം നോക്കാതെ ഓടി ആദ്യ മൂന്നിൽ സ്ഥാനം പിടിച്ച ഓട്ടക്കാരൻ അവൻ ഹീറോ 🥳... ദില്ലി യാത്രയിൽ കോഓർഡിനേറ്റർ ആയി ക്ഷമയുടെ കാവലാളായവൻ....സാഹചര്യം നോക്കി സംസാരിക്കാൻ ഒരു മടിയും കാണി ക്കത്തവൻ  . വീട്ടിലെ ഡ്രൈവർ കുട്ടി...ഇഷ്ടപ്പെടുന്നവരെ  എക്സ്ട്രാ കെയർ നൽകി കൂടെ ചേർത്തുപിടിക്കാൻ അവനു ഒത്തിരി ഇഷ്ടാണ്...വടക്കുമ്പാടിലും കൂത്താളിയിലും തൻ്റെ ഗോപികേച്ചിക്ക് കൂട്ടായ ചെമ്പനോടക്കാരൻ ജോസഫ് നാമത്തിൽ stebin mathew 🔥🔥🔥

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...