തക്കുടു.
ഏകാന്തതയെ സ്നേഹിച്ച വേറിട്ട ചിന്തയ്ക്കുടമ അവൻ MTC യുടെ തക്കുടു - പ്രണവ് നന്ദ് 😎
NIT യിൽ നിന്നും ബിരുദാനന്തരബിരുദവും നേടി അധ്യാപക വിദ്യാർത്ഥിയായി ഫിസിക്കൽ സയൻസ് ബാച്ചിലേക്ക് കടന്നു വന്ന പഠിപ്പിസ്റ്റ് 🔥... ചില്ലറക്കാരനല്ലിവൻ..ഭൗതിക ശാസ്ത്രത്തിൽ NET -JRF കരസ്ഥമാക്കിയ കോളേജിൻ്റെ അഭിമാന താരം 😎...ഒരു പക്ഷെ ബോധി പാർക്കിൽ ഒറ്റയ്ക്ക് സമയം ചിലവയിച്ച മറ്റൊരാളില്ല കോളജിൽ.....വെറുതെ ഇരിക്കുന്ന നേരങ്ങളിലൊ ക്കെ ഫോണിൽ പാട്ട് കേട്ടിരിപ്പാണ് ചങ്ങായിയുടെ മെയിൻ ഹോബി...അവൻ്റെ ഫോണിൽ പെയ്ത പവിഴ മഴയിൽ ക്ലാസ്സ് മൊത്തം നനഞ്ഞിരുന്നു..😊. ക്ലാസ്സിൽ ഇത്രമേൽ പാട്ട് ആസ്വദിച്ചിരുന്ന കൂട്ടുകാരൻ അവൻ തന്നെ ആയിരുന്നു....സമയത്തിന് ഫുഡ് അടി അതിൽ നോ കോംപ്രമൈസ് ഓപ്ഷൻ തിരഞ്ഞെടുക്കുക ശീലം..സെക്കൻ്റ് ഇയർ ഇൻഡോർ ഗെയിംസിൽ വാശിയേറിയ ചെസ്സ് മത്സരം നടക്കുമ്പോൾ ഉച്ച ഭക്ഷണം കഴിക്കാനായി എതിരാളിക്ക് മുന്നിൽ തോൽവി സമ്മതിച്ച പോരാളി.. ക്ലാസ്സിലെ ചെസ്സ് പുലികളിൽ ഒന്ന് അവൻ തന്നെയായിരുന്നു......ദിവസവും ക്യാൻ്റീനിൽ കറിയുമായി എത്തി മറ്റുള്ളവരിൽ നിന്ന് നോൺ വെജ് ഐറ്റംസ് സൂക്ഷമ നിരീക്ഷണത്തിലൂടെ കണ്ടെത്തി പരീക്ഷണം നടത്തുകയും ഒപ്പം സ്നേഹത്തോടെ തൻ്റെ കറി കൂട്ടുകാർക്ക് നൽകുകയും ചെയ്യുന്ന ന്യൂ റിസർച്ച്മാൻ 🔥...ക്ലാസ്സിൽ psc പരീക്ഷകൾ ഒഴിവാക്കത്ത പ്രധാനിയും അവൻ .....സ്നേഹത്തോടെ കൂട്ടുകാരിൽ നിന്നും " തക്കുടു" എന്ന ചെല്ലപ്പേര് സ്വീകരിച്ച കൂൾ ബോയ് 😎...ടീച്ചിംഗ് പ്രക്ടീസിൽ ഹയർ സെക്കൻഡറിയിൽ ക്ലാസ്സ് എടുത്ത് സഹപാടികളെയും , ടീച്ചേഴ്‌സിനെയും ഞെട്ടിച്ചവൻ അവൻ ശാന്തൻ..💪🏻...നവ ജീവൻ - സപ്ത ദിന ക്യാമ്പിൽ മൈക്ക് കയ്യിലേറി ഇടവേളകളിൽ പാട്ടുകൾ പാടിയ പാട്ടുകളുടെ സ്നേഹിതൻ.... മേലിളകി പണി എടുക്കാൻ ഇച്ചിരി മടി ഇല്ലാത്തില്ലാട്ടോ.... തക്കുടു ഫോട്ടോസ് എന്ന ഗ്രൂപ്പിന് കാരണക്കാരൻ അവൻ MTC യുടെ തക്കുടു കുടു കുടു തക്കുടു 🥳