.. ഒരു ദില്ലി യാത്ര...



    


അങ്ങനെ ആ ദിനം വന്നെത്തി... ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി mtc യുടെ ജീവ നാഡി ബെനസിക്ട് സാറും, 36 ചുണകുട്ട്യോളും ഗുരുക്കന്മാരും ഒപ്പം ജിജു ചേട്ടനും ശ്യാമളേച്ചിയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ദില്ലി യാത്രയ്ക്കായി ചുവടുവച്ചു.. തിക്കില്ലും തിരക്കിലും അവർ ഓരോരുത്തരും തീവണ്ടിയിൽ ഇരിപ്പിടം ഉറപ്പിച്ചു.... പിന്നീട് അവരുടെ നിമിഷങ്ങൾ ആയിരുന്നു... ചിരിച്ചും കളിച്ചും 😁😁... കഥ പറഞ്ഞും.... ആടിയും പാടിയും ഓരോ സമയവും കടന്നുപോയി കൊണ്ടേയിരുന്നു... ചില അപരിചിതർ പരിചിതർ ആയപ്പോൾ യാത്രയ്ക്ക് മധുരമേറി 🥳....പല മുഖങ്ങൾ... പല ഇടങ്ങൾ... പല ചിരികൾ... പല സ്വരങ്ങൾ.... അങ്ങനെ അങ്ങനെ പലതും കടന്നുകൊണ്ട് അവർ യാത്ര തുടർന്ന് കൊണ്ടിരുന്നു..... ഇത്തിരി കുളിരിൽ നിന്നും ഒത്തിരി കുളിരിലേക്കൊരു പ്രയാണം തന്നെ ആയിരുന്നു പിന്നീട്... 😁.... യാത്ര കൂടുതൽ രസകരമാക്കാൻ ചില reels ഒരുക്കാൻ ചുണ കുട്ട്യോൾ മറന്നില്ല.. 😊 എരിയുന്ന വയറിനെ ഫുഡ്‌ കമ്മിറ്റി എപ്പോഴും ഓർത്തുകൊണ്ടേയിരുന്നു... സൂര്യയുടെയും കൃഷ്ണപ്രിയയുടെയും കരുതൽ തുടക്കം മുതലേ എല്ലാവരിലും പടർന്നിരിന്നു... 😊.... ഇരുട്ട് പടർന്നു തുടങ്ങി.. ജനലരികുകളിൽ ചാമരമിട്ട് കാറ്റും വന്നെത്തി...തീവണ്ടി ദില്ലിയെ ലക്ഷ്യമിട്ട് കൊണ്ട് ഓടിക്കൊണ്ടേയിരുന്നു ..... തണുത്തു വിറച്ചുകൊണ്ടവർ പുതപ്പുകൾക്കിടയിൽ ഇടം നേടി 😊 ആദ്യ പുലരി അവർക്കായ് തെളിഞ്ഞു .... ബ്രെഡും ജാമും അവരോരുത്തരെയും ഒരു ചെറു പുഞ്ചിരിയുമായി നോക്കിനിൽപ്പുണ്ടായിരുന്നു.....😁...വീണ്ടും ചിരി കളിയുടെ മേളം... അന്താക്ഷരിയും കഴുത കളിയും അവരുടെ യാത്രയിൽ ഇടം പിടിച്ചു.... 😁 രസകരമായ ഒത്തിരി നിമിഷങ്ങൾ അങ്ങനെ കടന്നുപോയി......😁....നീണ്ട തീവണ്ടി യാത്രയ്ക്കൊടുവിൽ mtc ഫാമിലി ദില്ലയിൽ 🔥 കൊടും തണുപ്പ് പകർന്നു കൊണ്ട് ദില്ലി അവരെ വരവേറ്റു.....🤞



   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...