അദ്ധ്യായം - 17

 

                    

                                          അനിയൻകുട്ടി 



ഗണിതത്തിൽ ഗുമ്മുള്ള പോണ്ടിച്ചേരിയൻ പിജിയുമായി MTC യുടെ ഗണിത കുടുംബത്തിൽചേക്കേറിയ ഗണിത പ്രിയൻ - ഷാരോൺ ഇ. ടി. കെ 


   ആരാധകരെ ശാന്തരാകുവിൻ 🙈 എന്ന് പറയാതെ പറഞ്ഞു കൊണ്ട് MTC യുടെ കളരിപ്പുരയിൽ തൻ്റെ തൂലിക ചലിപ്പിച്ച് ഒരു കൂട്ടം ആരാധകരെ വാർത്തെടുത്തവൻ അവൻ ETK ഏട്ടായി 😎

 

    " കുന്നുകേറിച്ചെന്നൊരിടം  ശാന്തമായൊരിടം

       ഇവിടം സ്വർഗ്ഗമാണോ നരകമാണോ

       അറിയുവാൻ നാളുകൾ ഇനിയുമുണ്ടത്രേ 

        അറിയേണ്ടതുണ്ടോ എന്നതും സംശയം"


ക്ലാസ്സിലെ 52 പേരുടെയും മനസ്സറിഞ്ഞ് എഴുതിയ പോലുള്ള വരികൾ🔥

വരികൾ എഴുതാൻ മാത്രമല്ല അടിക്കുറിപ്പ് എഴുതാനും ഞാൻ കേമനെന്ന് ജലദിനത്തിൽ തെളിയിച്ച് തന്ന ഗണിത കുടുംബത്തിലെ മിണ്ടാപൂച്ച 😺...ഉടച്ച കലങ്ങൾ വഴിയെ വരും😁... വനിതാദിനത്തിൽ ഗുണ്ടാ ലുക്കിൽ കാണികളുടെ കയ്യടി വാരിക്കൂട്ടിയവരിൽ ഒരാള് അവനൊരു ചുള്ളൻ ചെക്കൻ🙈....കൂളിംഗ് ഗ്ലാസിനോടാണ് അവന് പ്രണയം , അതുകൊണ്ട് ആവാം ബൈക്കിൽ വരുമ്പോളും കൂളിംഗ് ഗ്ലാസ്സ് അവനു കൂട്ടായി നിന്നത്...😎😎...ഞങ്ങളുടെ ബാച്ചിൽ ആദ്യമായി ആക്സിഡൻ്റ് ആയവനും അവസാനം ആക്സിഡൻ്റ് ആയവനും അവൻ തന്നെ...ഒന്ന് തൻ്റെ ഭാഗത്ത് തെറ്റ് വന്നതെങ്കിൽ അടുത്തത് എതിരെ വന്നവർ തെറ്റുകാർ ....എന്ത് വന്നാലും അനിയൻ കുട്ടി കൂൾ ആയി നേരിടും ....🔥

ഇത്ര വലിയ ഇനിഷ്യൽ ഉള്ള മറ്റൊരാൾ കോളേജിൽ ഇല്ലാട്ടോ 🤭

          E T K - 

                           E for എല്ലാവർക്കും

                           T for താങ്ങായി 

                           K for കൂട്ടായി. 🙈


അതെ etk ഏട്ടായി തൻ്റെ സഹപാഠികൾക്ക് എപ്പോഴും താങ്ങായി കൂട്ടായി കൂട്ടുനിന്നു😍സീനിയർ ചേച്ചിമാരും ചേട്ടന്മാരും നൽകിയ freshers day യിൽ മലയാളഗാനം അതേ താളത്തിൽ ഇംഗ്ലീഷിൽ പാടിയ പ്രിയ്യപ്പെട്ട പാട്ടുകാരൻ...അവിടം ഒരു തുടക്കം മാത്രം പിന്നീട് പാടിയ പാട്ടുകൾ എല്ലാം കൂട്ടുകാർ നെഞ്ചോട് ചേർത്ത് തന്നെ നിന്നു...understanding discipline day വെറൈറ്റി മാപ്പിളപ്പാട്ട് പാടി തന്നവൻ 

         

       "ഐസ കദീസാ പാത്തുമ്മാ 

         കദീസുമ്മാ കദീസുമ്മാ.....

        ഉന്തല്ലീം തള്ളല്ലീം 

        പന്തലു പൊളിഞ്ഞാടും

        കുത്തിരിക്കീം കുത്തിരിക്കീം

        ഡബ്ബറ് കട്ടിൽമേ "


അവനൊപ്പം ഞങ്ങളും ഏറ്റ് പാടിയപ്പോൾ MTC ഒന്നാകെ ഉണർന്ന് നിന്നു 🥳🥳🥳...ഉള്ള വരികൾ ഏറ്റു പാടൽ മാത്രല്ലാട്ടോ തൻ്റേതായ പുതിയ വരികൾ ചേർത്ത് പുതിയ പാട്ട് പാടാനും അവൻ തയ്യാർ...." 


        ഒന്നും ഒന്നും രണ്ടാണ്

        രണ്ടും രണ്ടും നാലാണ്

        നാലും നാലും എട്ടാണ് നാഫിയാ ... 


 അതെ പാട്ടിലൂടെയും എണ്ണം പഠിപ്പിക്കാൻ ഇതിലും നല്ല മാർഗം ഇല്ലട്ടോ 🙈അവനിലെ നൃത്തകാരനെ കാണാൻ അൽപ്പം വൈകി എങ്കിലും കൂട്ടുകാർക്കൊപ്പം അവൻ വെച്ച ചുവടുകൾ എല്ലാം ലളിതം സുന്ദരം🥳

ആദ്യ അവസരത്തിൽ തന്നെ k - tet ,Set exam നേടിയെടുത്ത ഗണിതകുടുംബത്തിലെ പഠിപ്പി 🥳🔥(ഉടച്ച വലിയ കലം😄)

ഇടയ്ക്ക് സൈലൻ്റും ഇടയ്ക്ക് വയലൻ്റും ആയി ക്ലാസ്സിൽ കൂട്ടുചേർന്ന കൂട്ടുകാരൻ🙈Nss ക്യാമ്പിൽ വെയിലത്ത് വാടാത്ത അധ്വാനി 🔥 ക്യാമ്പിൽ വാലൻ്റൈൻസ് ദിനം പ്രണയ ലേഖനം എഴുതാൻ ഒരു അവസരം നൽകിയപ്പോൾ ആ അവസരം കൈമുതലാക്കി ഏറ്റവും കൂടുതൽ പ്രണയ ലേഖനം എഴുതിയ ചുള്ളൻ ചെക്കൻ 😎....എഴുതിയ അത്രയും എണ്ണം തിരിച്ചും കിട്ടി 🙈...ഒപ്പം സബർമതി വേദിയിൽ ഒരു പ്രേപോസൽ ആക്ടും , അവതരിപ്പിച്ച എല്ലാ പരിപാടികളും MTC യുടെ താളുകളിൽ ചേർത്ത് വെച്ചത് തന്നെ.....അവനിലെ റൈഡർ കണ്ണാപ്പിയെ കാണാൻ അങ്ങ് understanding discipline EPC vare കാത്തിരിക്കേണ്ടി വന്നു 😁മികച്ച ഒരു ബാഡ്മിൻ്റൺ 🏸 പ്ലെയർ ആണ് ചങ്ങായി.ഇഞ്ചോടിച്ച് പോരാട്ടം നടത്തി ...MTC യുടെ കളരിപ്പുറയിൽ അങ്കം ജയിച്ച യോദ്ധാവ് 🔥ഏറെ സന്തോഷത്തോടെ തൻ്റെ സഹപാടികൾക്ക് ലിഫ്റ് കൊടുക്കൽ അവൻ്റെ ഒരു ഹോബി തന്നെ ആയിരുന്നു........അധ്യാപന പരിശീലനം ഇരു ഘട്ടവും വടക്കുമ്പാട് സ്കൂളിൽ ആഘോഷിച്ചവൻ .....കുട്ടികളെ ഹൃദയത്തോട് ചേർത്ത് നിർത്തി കണക്ക് കൂൾ ആക്കിയ ന്യൂ ജെൻ മാഷ്👌🏻കലോത്സവ നാളുകളിൽ തൻ്റെ കുട്ടികൾക്ക് ഒപ്പന പ്രാക്ടീസ് നടത്തിപ്പിൽ ഒപ്പന പീയോട്ടി ആയി വിലസിയവൻ🤩മമ്മൂക്കയുടെ ഇത്രയും വലിയ ആരാധകനെ ആരും കാണാനിടയില്ല🙈ക്യാൻ്റീനിൽ ഉച്ചയ്ക്ക് മീൻ കറി കൊണ്ടുവരുന്നവൻ അവനൊരു ബഡേരകാരൻ..  😁  ഒരു പൗഡറിന് പോലും സ്വന്തമാക്കതിരുന്ന  അവൻ്റെ മുഖത്തെ സമ്മതമില്ല സമ്മതത്തോടെ ചമയം ചാർത്താൻ വിട്ട് നൽകിയ ധീരൻ🥳...ശ്രീജേഷ് സാറിൻ്റെ ഭാവനയിൽ അവൻ ഒരു ഹിന്ദി ഫിലിം സ്റ്റാർ ലുക്കിൽ അന്ന് തിളങ്ങി നിന്നു 🔥...Aiwa👌🏻Real rider കണ്ണപ്പിക്ക് പോലും ഇങ്ങനെ ഒന്നും പെർഫോം ചെയ്യാനാവില്ല. ഇല്ലാത്ത ബൈക്ക് സ്റ്റാർട്ട് ചെയ്ത് കാണികൾക്ക് ആവേശം ചൊരിഞ്ഞ് നിർത്താതെ ബൈക്ക് ഓടിച്ച് കറക്കി കറക്കി കഥയിലെ കാമുകിയെ തെറിപ്പിച്ച് ഇട്ടവൻ🤭😄പ്രണയ ഗാനങ്ങളോട് ഒരിച്ചിരി പ്രണയം കൂടുതൽ ആണ് അവന്...അതുകൊണ്ട് ആവാം അവൻ്റെ സ്റ്റാറ്റസ് ഇടയ്ക് ഇടയ്‌ക് അതിലേക്ക് വഴിമാറുന്നത്😎അന്നൊരു ക്രിസ്മസ് ആഘോഷ ദിനം എല്ലാവരും സമ്മാനം നേരിട്ട് സുഹൃത്തിൽ നിന്നും വാങ്ങിയപ്പോൾ ...ഞാൻ നൽകിയ ചെറിയൊരു ട്രെഷർ ഹംഡ് വിജയിച്ച് സ്നേഹസമ്മാനം നേടിയെടുത്ത എൻ്റെ പ്രിയ്യപ്പെട്ട അനിയൻ കുട്ടി 😍ദില്ലി യാത്രയിൽ reel hero പട്ടം ചൂടിയവൻ..പടച്ചോനെ ഇങ്ങൾ കാത്തോളീ 🙈....ഗോസ്റ് ഏട്ടായി പൊളി...🔥


....👉🏻 


   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...