...മടക്കയാത്ര ....

 ...................................................................................................................................................................



അങ്ങനെ ആ ദിനം വന്നെത്തി കുളിരണിഞ്ഞ പുലരി അവരെ മാടി വിളിച്ചു 😁.... എല്ലാവരും മടക്ക യാത്രയ്ക്കായ് ഇറങ്ങി.......ലകേജുകൾ എല്ലാം കരങ്ങളിൽ ചേർന്നു നിന്നു... ഒടുവിൽ റെയിൽവേ സ്റ്റേഷനിലേക്ക് ഒരു റിക്ഷാ യാത്ര കൂടി അവരെ തേടി വന്നു.... കുളിരുന്ന പഞ്ചാബിയൻ പുലരി അവരെ നോക്കി പുഞ്ചിരിച്ചു... 😊.... ഓട്ടപ്പാച്ചിലിനൊടുവിൽ ട്രെയിൻ കണ്ടെത്തി അവർ ബൈ ബൈ പഞ്ചാബ് എന്ന് പറയാതെ പറഞ്ഞു 😍.... അങ്ങനെ അടുത്ത 2 ദിവസത്തെ ട്രെയിൻ യാത്രയ്ക്ക് തിരി തെളിഞ്ഞു 🤞...പലരും ഉറക്കത്തിലേക്ക് വഴി മാറി നടന്നു.... പിന്നീടുള്ള നിമിഷങ്ങൾ ചില പ്രയാസങ്ങൾ  അവരെയും അന്വേഷിച്ചെത്തി....... ഫസ്റ്റ് aid ടീം ഒപ്പത്തിനൊപ്പം ചേർന്നു നിന്നിരുന്നു 😍😍പലരെയും ക്ഷീണം മുറുകെ പിടിച്ചു... എങ്കിലും പരസ്പര സ്നേഹവും കരുതലും അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തേകി 🔥... വല്യേട്ടൻ പ്രബീഷ് മാഷും കുഞ്ഞേട്ടൻമാരും കുഞ്ഞനിയത്തിമാർക്ക് കരുതൽ നൽകി.. ഒപ്പം ടിച്ചേഴ്സും 🔥.. ചായ ചായ... കാപ്പി.. കാപ്പി... ഇടയ്ക്കിടെ അണ്ടബിരിയാണി... Veg ബിരിയാണി... 😁😁അങ്ങനെ അങ്ങനെ പല പല വിളികളും പലയിടത്തും നിന്നും പലപ്പോയായി മുഴങ്ങി 🥳... പല പല സ്റ്റേഷനും പല പല അപരിചിത മുഖങ്ങളും അവരെ കടന്നു പോയി......... കളിച്ചും ചിരിച്ചും അവർ നടന്നു....ഇടയ്ക്ക് ചില കച്ചേരിയും അരങ്ങേറി...ഗാനകോകിലങ്ങളും ഗാനഗന്ധർവ്വൻ മാരും ഉണർന്നു.. ആടി പാടി ആർത്തുല്ലസിച്ചു 🤗... ഇടയ്ക്കൊരു കള്ളനും പോലീസും കളിയും 😄... 😄... നീണ്ട ട്രെയിൻ യാത്ര,  വ്യത്യസ്ത ഇടങ്ങൾ അവരിലൂടെ ഒഴുകി അകന്നു....  ചെറിയ വലിയ പർച്ചേസിങ്ങും നടത്താൻ കച്ചവടക്കാർ അവർക്കിടയിലൂടെ ഓട്ടപ്പാച്ചിൽ നടത്തികൊണ്ടിരുന്നു.....ഗോവയിൽ ഇറങ്ങാനൊരുങ്ങി ഒരുകൂട്ടർ 😄😄... പിന്നൊരു ചെറിയ ഫോട്ടോഷൂട്ടും 😎😎😎... വീണ്ടും യാത്ര തുടങ്ങി ട്രെയിൻ ലക്ഷ്യം നോക്കി മുന്നേറി 🤗... ഓരോരുത്തരുടെ കണ്ണിലും ക്ഷീണം വിടർന്നു തന്നെ നിന്നിരുന്നു... എങ്കിലും അവർ തളരാൻ തയ്യാറായില്ല....... രാത്രി പടർന്നു കയറി..... ചിലർ ഉറക്കത്തിനായ് വഴിമാറി 😄.. മറ്റുചിലർ കുശലം പറഞ്ഞു സമയത്തോടൊപ്പം നടന്നു നീങ്ങി 🤞... ട്രെയ്നിൽ ചെറിയൊരു മിനി സിനിമ തീയേറ്റർ ഒരുക്കി അർജുവും കൂട്ടരും.... 😎😎😎 കണ്ണൂർക്കാരി കാവൂട്ടി നേരത്തെ തന്നെ ഇറങ്ങാൻ ഒരുങ്ങി 🤩..... കാസർഗോഡും തൊട്ട് കണ്ണൂരും തൊട്ട് 🚆🚆🚆അങ്ങനെ കോഴിക്കോടൻകര തൊട്ടു 😊😊😊....നീണ്ട യാത്രയ്ക്ക് അവിടെ വിരാമം ഇട്ടു........ Mtc ഫാമിലി അങ്ങനെ ഒരു ദില്ലി യാത്ര കഴിഞ്ഞു നാടണഞ്ഞു.... ഓർക്കാൻ മധുരമുള്ള ഒരുപാട് ഓർമ്മകൾ നെഞ്ചിൽചേർത്ത് പിടിച്ചു കൊണ്ട് അവർ വീണ്ടും വീട്ടിലേക്ക് 😊


ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപാട് ഓർമ്മകൾ ബാക്കി തന്നൊരു ദില്ലി യാത്ര.... മറവിക്ക് ഒരിക്കലും പിടികൊടുക്കാത്തൊരാ യാത്ര 🔥🔥🔥


.......................................................................................................................................................................




.......

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...