😍😍😍😍😍😍😍😍
കുളിരണിഞ്ഞ ദില്ലിയുടെ സൗന്ദര്യം ആസ്വദിക്കാൻ സുന്ദരൻമാരും സുന്ദരികളും 🤗 നേരത്തെ തന്നെ ഒരുങ്ങി ഇറങ്ങി....ഇന്ത്യൻ ചരിത്രത്തിൽ തന്റെതായ സ്ഥാനം നേടിയ വനിതാനേതാവ് ഇന്ദിരാഗാന്ധി 🔥.....ഇന്ദിരാഗാന്ധിമ്യൂസിയത്തിലേക്ക് ആയിരുന്നു ആദ്യ യാത്ര ✨വർണ്ണ മനോഹരമായ ഡൽഹി .... കണ്ണുകൾക്ക് വിസ്മയം തീർത്തുകൊണ്ടേയിരുന്നു ..ഇന്ത്യൻ ചരിത്രത്തെ തൊട്ടറിയാൻ അവസരമൊരുക്കിയ നിമിഷങ്ങൾ 🔥... പിന്നീട് ചെറിയ ഒരു ഓട്ടപ്പാച്ചിലായിരുന്നു .......ഇന്ത്യൻ പാർലിമെന്റ് മന്ദിരത്തിലേക്ക് 🤞 പഴയ ലോകസഭയും രാജ്യസഭയും അവർക്കായ് വാതിൽ തുറന്ന് തന്നു .... അവിടത്തെ ഓരോ ചുമരുകൾക്കും പല കഥകൾ പറയാനുണ്ടായിരുന്നു .... മിഴികളിൽ വസന്തം പകർന്ന കാഴ്ചകൾ സമ്മാനിച്ച ഇടങ്ങൾ.... കൊഞ്ചിചിരിക്കുന്ന പൂക്കൾ ചുറ്റിലും ഒപ്പം ഇത്തിരി കുളിരും 😁😁....പക്ഷെ പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ വാതിലുകൾ അവർക്കായ് തുറക്കാതെ പോയി...🥲.....ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രയാണത്തിനു ഒരുങ്ങി ഡ്രൈവർ ചേട്ടൻ ബസ് എടുത്തു......വയറു നിറയെ ഫുഡ് അടിച്ച ശേഷം അവർ ഇന്ത്യാ ഗേറ്റിനെ ലക്ഷ്യമിട്ട് നടന്നു....... Mtc യുടെ സ്വന്തം ഫോട്ടോഗ്രാഫർ അർജുന്റെ ക്ലിക്കിൽ ഓരോ ഫ്രയിമും തെളിഞ്ഞു.... എസ്തറ്റിക് ഫോട്ടോഗ്രാഫർ കിരണും ഒപ്പത്തിനൊപ്പം നിന്നു 🤞..... കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് അവർ ആ ഇടവും കടന്നു പോയി 🤗......അക്ഷർ ധം ടെമ്പിളിലേക്കുള്ള യാത്രയ്ക്കായി mtc ഫാമിലി ഒരുങ്ങി.. ഇന്ത്യയിലെ ഹിന്ദു സംസ്കാരത്തിന്റെ 10000 വർഷത്തെ പാരമ്പര്യത്തെ യും ആചാരത്തെയും ആത്മീയതയെയും തുറന്നു കാട്ടിയ ഒരിടം 🥳നീണ്ട യാത്രയ്ക്കൊടുവിൽ ലക്ഷ്യ സ്ഥാനം അവരെയും തേടിയെത്തി 😊.........മിഴികളിൽ വിസ്മയം തീർത്ത ചുമരുകൾ... വ്യത്യസ്ത രൂപങ്ങളാലും .... ഭാവങ്ങളാലും നിറഞ്ഞു നിൽപ്പുണ്ടായിരുന്നു 😍😍.......കൊത്തുപണിയാൽ വിടർന്ന ഒരിടം....✨വീണ്ടും ഒരു ഓട്ടപ്പാച്ചിൽ.... 🤗 ദില്ലി മുഴുവൻ ഇരുട്ട് പടർന്നു കൊണ്ടിരുന്നു 🤭.... ഇരുട്ടിൽ ദില്ലി സുന്ദരിയായി തിളങ്ങി..... പിന്നീട് ഒരു ഷോപ്പിംഗ് യാത്ര ആയിരുന്നു....സരോജിനി നഗർ അവരെ വരവേൽക്കാൻ ഒരുങ്ങി 🫣... തിക്കിലും തിരക്കിലും വിലപേശാൻ അവർ ആരും മറന്നില്ല.... Nahi nahi........ Nahi chahiye......... Bhayya kidhana പൈസ ഹേ . 😁😁അറിയുന്നതും അറിയാത്തതുമായ ഹിന്ദി കാച്ചിക്കൊണ്ട് അവർ കച്ചവടം പൊളിച്ചടുക്കി 🤞...... പിന്നീട് ഹോട്ടൽ മുറിയിലേക്കുള്ള മടക്ക യാത്രയായിരുന്നു......കൊടും തണുപ്പിൽ ജാക്കറ്റും കോട്ടും അണിഞ്ഞു കൊണ്ടവർ വീണ്ടും ഹോട്ടൽ മുറിയിലേക്ക്...... ദില്ലിയിലെ കാണാ കാഴ്ചകൾ കാണാനായി നിദ്രയിൽ നീരാടി 😁