ഖുതംബ്മിനാർ മുതൽ അങ്ങ് ജുമാമസ്ജിദ് വരെ










തണുത്ത പുലരി വീണ്ടും അവരെ വരവേറ്റു ദില്ലിയിലെ ഉറക്കവും കഴിഞ്ഞ് മൊഞ്ചന്മാരും മൊഞ്ചത്തിയുമായി അവർ പെട്ടിയും കെട്ടുമായി വണ്ടി കയറി 😁... കുത്തംമിനാറിനെ ലക്ഷ്യം വച്ചു കൊണ്ട് ഡ്രൈവർ ചേട്ടൻ ബസ് സ്റ്റാർട്ട്‌ ചെയ്തു.... വളവും തിരിവും കഴിഞ്ഞ് അവർ അങ്ങനെ കുത്തംമിനാറിലെത്തി 🥳🥳🥳... ചരിത്രത്തെ തൊട്ടറിഞ്ഞുകൊണ്ട് അവർ ഓരോരുത്തരും കുത്തംമിനാറിന്റെ ഭംഗി ആസ്വദിച്ചു നടന്നു നീങ്ങി 😎

....ഇന്ത്യയിലെ ഏറ്റവും വലുതും ശില്പചാതുര്യങ്ങളിൽമുന്നിട്ടു നിൽക്കുന്ന  ബഹായ് ക്ഷേത്രമായ ലോട്ടസ് ടെംപിലേക്കുള്ള പ്രയാണവുമായി ബസ് വീണ്ടും യാത്ര തിരിച്ചു... അവിടം കണ്ണിന് കുളിരും മനസിന്‌ ശാന്തതയും പകർന്നു തന്നു... ഒരു മായാ വിസ്മയം തന്നെ 🤍....... പിന്നീട് കിട്ടിയ ചാൻസിൽ mtc ഫാമിലിയും ഒരു തവണ രാഷ്ട്രപതി മന്ദിരം പ്രദക്ഷിണം വച്ചു 🔥🔥... പലരെയും വഴിയോര കച്ചവടം പിടിച്ചുനിർത്താതിരുന്നില്ല 😊.. ചിലപ്പോൾ ചില വിലപേശലുകൾ ഏറ്റു കൊള്ളാതിരുന്നില്ല 😉😉ഒടുവിൽ ഉച്ചഭക്ഷണവും ശാപ്പിട്ട് അവർ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉറങ്ങുന്ന രാജ്‌ഘട്ടിൽ അൽപ്പനേരം ചിലവഴിച്ചു 🔥🔥...വൈകുന്നേരം അവർക്കായ് ചെങ്കോട്ട വാതിൽ തുറന്നു 🤩...രാത്രി വിസ്മയവുമായി ജുമാ മസ്ജിതും അവരെ തേടി എത്തി.... തിക്കും തിരക്കും നിറഞ്ഞ ഇടം... കൈവിട്ടാൽ വഴി തെറ്റുന്ന ഇടങ്ങൾ 🫣... അൽപ്പം പേടിയും പേറി എല്ലാരും നടന്നു നീങ്ങി... ചെറിയ വലിയ പർചേസും കഴിഞ്ഞ് കൂരാക്കൂരിരുട്ടിൽ വീണ്ടും ബസ്സിലേക്ക്... അവിടന്ന് അടുത്ത ലക്ഷ്യ സ്ഥലത്തേക്ക് .. പിന്നൊരു നിദ്രയിലേക്കും 😍




   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...