DAY 1

 ദേ വന്നു ദാ പോയി..... 😊


.............................................

"മഴവില്ല് 2k23"- ചതുർദിന സമൂഹ സഹവാസ സഹവർത്തിത്വ ക്യാമ്പ് ഇത്രമേൽ നമ്മളെ സ്നേഹമാകുന്ന ചങ്ങല കൊണ്ട് കൂട്ടി ചേർത്തു നിർത്തുമ്പോൾ ഓർക്കാനിരിക്കാനാകുന്നില്ല ആ വർണ്ണ മനോഹര നിമിഷങ്ങൾ.ഏറെ സന്തോഷത്തോടെ തിങ്കൾ വിരിഞ്ഞു എല്ലാവരും പെട്ടിയുമായി പടി കയറി.. പടി കയറുമ്പോൾ എന്തൊക്കെയോ എന്നെയും കാത്ത് mtc യുടെ കലവറയിൽ ഉണ്ടെന്ന് എനിക്കുറപ്പുണ്ടായിരുന്നു... ക്യാമ്പ് ഫ്ലാഗ് ഉയർന്നപ്പോൾ mtc യുടെ വാനിലും ഒരു മഴവിൽ തിളക്കം ആരും കാണാതെ മിന്നി മാഞ്ഞിരുന്നു. വാക്കുകൾ കൊണ്ട് ജീവിതാനുഭങ്ങളെ ഇത്രമേൽ പ്രതിഫലിപ്പിച്ച ഒരാളെ കാണുകയും കേൾക്കുകയും ചെയ്തു.. മുഹമ്മദ്‌ പേരാമ്പ്ര.. അദ്ദേഹത്തിന്റെ വാക്കുകൾക്കെല്ലാം ഒരു മാന്ത്രിക ശക്തി ഉണ്ടായിരുന്നു... ബഹുമാനപ്പെട്ട rev. Fr. ജോസഫ് വയലിൽ cmi യുടെ സാനിധ്യത്തിൽ തിരി തെളിഞ്ഞപ്പോൾ അറിഞ്ഞില്ല  ആ തിരി പടർത്തിയ വെളിച്ചത്തിൽ ഇത്രമേൽ സ്നേഹം ഒഴുകിയെന്നത്.... ചായമക്കാനി ക്യാമ്പ് നു പുതു ഉണർവ് പകർന്നു. മക്കാനി ഇല്ലാത്ത ചായക്കടയിലെ കുപ്പിക്കുള്ളിലെ നാരങ്ങ മിഠായിയും കടല മിഠായിയും ബുൾ ബുൾ മിഠായിയും പരസ്പരം കണ്ണിറുക്കി ഇരിപ്പുണ്ട് ഒപ്പം ഉപ്പിലിട്ട നെല്ലിക്ക, കൈതച്ചക്ക, കാരറ്റ് ഉപ്പ് വെള്ളത്തിൽ നീരാട്ട് നടത്തി കൊണ്ടിരിപ്പുണ്ട്... ആദ്യ ദിനം തന്നെ ചായയും പഴംപൊരിയും ഒരുക്കി ചായമക്കാനി 😋... പ്രതിപക്ഷത്തിന്റെ ഗൂഡ നിരീക്ഷണത്തിനൊടുവിൽ മധുരം ഇത്തിരി കുറഞ്ഞ പഴം പൊരി നിയമസഭയിലേക്കുള്ള   ഇരയായി മാറി.... വൈകുന്നേരം ദൃശ്യവിസ്മയം തീർത്തുകൊണ്ട് മാതാ പേരാമ്പ്ര യും... ഏവരും ഏറെ ആകാംഷയോടെ കാത്തിരുന്ന നിയമ സഭയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് തന്റെ പരിജാരക്കാർക്കൊപ്പം ഗവർണർ റിയ കടന്നു വരുകയും ശേഷം ഓരോ മന്ത്രി മാരും സത്യപ്രതികജ്ഞചെയ്തു അധികാരം ഏറ്റപ്പോൾ അറിഞ്ഞില്ല ഇത്ര രസകരമായൊരു വേളകളിലേക്കാണ് അടുത്ത പ്രയാണം എന്ന്😎.... സ്പീക്കർ അർജു നട്ടം തിരിഞ്ഞ് നിന്നപ്പോളും പ്രതിപക്ഷത്തിനു ചുട്ട മറുപടി നൽകിയ ഭക്ഷ്യ മന്ത്രി പ്രബീഷ് മാഷിന്റെ കുബുദ്ധി ഏറെ ശ്രദ്ധേയം ആയിരുന്നത് കൊണ്ടാവാം നിയമ സഭയ്ക്കു ഇത്രയും മാറ്റ് കൂടിയത്. 😎... കൂരാകൂരിരുട്ട് പടർന്നിരുന്നിലും mtc യുടെ സ്റ്റേജ് ഉണർന്നിരുന്നു കലാമാമങ്കത്തിനു ചടുല താളത്തിൽ കൂട്ടുചേരാൻ. പാടിയും ആടിയും ഇത്തിരി നേരം  ഒത്തിരി സന്തോഷത്തോടെ ☀️.... പാതി മയക്കത്തിലെ mtc യുടെ വരാന്തയിൽ ഇരുന്നുള്ള പത്രം എഴുത്ത് ആര് മറക്കും 🙈... കിന്നാരം ചൊല്ലി മറഞ്ഞു പോകിലും മനസ്സിൽ കുളിർമ മാത്രം ബാക്കി നിർത്തി ആദ്യ ദിനം അങ്ങനെ വിടചൊല്ലി 🔥🔥🔥

   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...