ദാ വന്നു ദേ പോയി........ 😍
പുലരുന്ന വേളകൾ പടർന്നൊരു കാന്തിയുമായി പൊൻ പുലരി വിരിഞ്ഞു. ഒപ്പം ഞങ്ങളും..വാടിയ ഞങ്ങളീ പൂക്കളെ വിടർത്താനായി ബോധി പാർക്കിൽ കാപ്പി റെഡി 🫖🙈.. ഇത്തിരി മയക്കത്തിനടയാളം ഓരോ കണ്ണിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു.☺️... ദീപ ടീച്ചറുടെ യോഗ ക്ലാസ്സുമായി ഓഡിറ്റോറിയത്തിൽ ഒത്തു ചേരലിൻ നേരം... 😍... അറിഞ്ഞും അറിയാതെയും പല ആസനകളും പയറ്റി നേരം പോയതറിഞ്ഞില്ല 🤗. ക്യാന്റീനിൽ നിന്നും പ്രഭാതഭക്ഷണം ഞങ്ങളെ ഓരോരുത്തരെയും മാടി വിളിച്ചത് കൊണ്ടാവാം പിന്നൊന്നും നോക്കിയില്ല.... 😋ഒത്തൊരുമിച്ചു ഇരുന്ന്, ഇത്തിരി കിന്നരം പറഞ്ഞുകൊണ്ട് രാവിലത്തെ ഊട്ടുപുര വിശേഷം അവിടെ തീർന്നു.. 😊.. പ്രതിപക്ഷത്തിന്റ നിരീക്ഷണ വലയത്തിലായിരുന്നു മൊത്തം ക്യാമ്പും 😉
ഇനി കളി മാറാണ് മക്കളെ എന്ന് പറയാതെ പറഞ്ഞു കൊണ്ട് കായിക മന്ത്രി അങ്കതട്ടിലേക്കു എല്ലാവരെയും സ്വാഗതം ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും അന്താക്ഷരിയുമായി നേരത്തെ തന്നെ പടയൊരുക്കം ആരംഭിച്ചു💥💥..MTC ഇതുവരെ കേൾക്കാതെ പോയ പല ഗായിക, ഗായകൻ മാരെ അവസരമായി കളി മാറിയിരുന്നു 🥳🥳... കളിച്ചും ചിരിച്ചും നേരം പോയതറിഞ്ഞില്ല... ഞങ്ങളുട പ്രിയപ്പെട്ട പ്രിൻസി Dr. K. Y. Benedict sir -നെ ഏറെ സ്നേഹത്തോടെ ഞങ്ങൾ എല്ലാവരും ഞങ്ങളുടെ മഴവിൽ കൂടാരത്തിലേക്ക് സ്വാഗതം ചെയ്തു💫.സൈബറിടങ്ങളിലെ കാണാപ്പുറങ്ങൾ രംഗീഷ് മാഷിലൂടെ ഞങ്ങൾ കണ്ടു....ഓട്ടുപുരയിൽ വിരുന്നൊരുങ്ങി 😋😋... ക്യാമ്പിന്റ ഭാഗമായുള്ള യാത്രയ്ക്കായി ഞങ്ങൾ ഒരുങ്ങി 🕶️💥.. പ്രകൃതി മനോഹരമായ കരിയാത്തും പാറയിലേക്കൊരു ഉല്ലാസ യാത്ര 😍😍.... കുളിരണിഞ്ഞ ജലമൊ ഴുകുന്നൊരിടം 💫..ഇത്തിരി നേരം ഒത്തിരി സന്തോഷത്തോടെ ഞങ്ങൾ mtc കുടുംബം ❤️
ഓർമകൾക്ക് മഴവില്ലഴക് ചാർത്തുവാനായി ക്യാമെറയിൽ ഓരോ ക്ലിക്കും തെളിഞ്ഞു നിന്നു🌸.
ഇടയ്ക്ക് ഊർജം കൂട്ടാനായി ഭക്ഷ്യ മന്ത്രിയും പരിചാരകരും
എണ്ണക്കടിയുമായി ഓടിഎത്തി... അസ്തമന നേരമായപ്പോൾ ഒരു ക്ലിക്കിൽ mtc കുടുംബം ചിരിച്ചു നിന്നു 😊.. ഇനി കൂട്ടിലേക്കുള്ള ചേക്കേറൽ എന്നറിഞ്ഞുകൊണ്ട് തന്നെ.... മടക്കയാത്രയിൽ ഷഹാന സ്പോൺസർ ചെയ്ത ഐസ്ക്രീം ഏറെ കൊതിയോടെ ഞങ്ങൾ നുണഞ്ഞു 😋... ശേഷം മടക്കം... നിശീഥിനിയുടെ നിശബ്‍ദതയിൽ ഒരു നടത്തം അനിവാര്യമായിരുന്നു.. കൈതക്കൽ സ്റ്റോപ്പിൽ നിന്നും ഞങ്ങളുടെ ക്യാമ്പസ്സിലേക്ക് 🤗... പ്രതിപക്ഷത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ ഇടം പിടിച്ചൊരാ നടത്തം ആരാ മറക്കുക 🙈... മറക്കുമോ?
... ക്യാമ്പസ്സിൽ എത്തിയതും സീനിയർ ചേട്ടന്മാർ സ്നേഹത്തിൽ പൊതിഞ്ഞ ഐസ്ക്രീം മായെത്തി... 😋വീണ്ടും മധുരം 😋😋
തിന്താരെ തിന്താരെ തക തിന്തക താര🔥വാടി തളർന്ന ഞങ്ങളീ പൂക്കളെ വിടർത്തി കൊണ്ട് പാട്ടും ആട്ടവുമായി mtc വീണ്ടും ഉണർന്നു. പ്രബീഷ് മാഷിന്റെ ചടുല നൃത്തം 🕺... സുരേഷ് മാഷിന്റെ രസകര നൃത്തം 💥.. രജീഷ് മാഷിന്റെ വെറൈറ്റി നൃത്തം 🤞... ഒപ്പം ഞങ്ങളുടെ ചുവടുകളും ☺️... ഇത്രമേൽ ഊർജവുമായി ഞങ്ങൾ ഒത്തു കൂടിയൊരു നിമിഷമില്ലെന്നു തന്നെ പറയാം 🥳... നാടൻ പാട്ട് കലാകാരൻമാർ ഞങ്ങളെ മറ്റൊരു ലോകത്തേക്ക് തന്നെ മാടി വിളിച്ചത് കൊണ്ടാവാം ഇത്രയും ആനന്ദം അവിടെ നിറഞ്ഞൊഴുകിയത്.. ഓട്ടുപുരയിൽ അത്തായത്തിനായി വെളിച്ചം പടർന്നു 😋.. പ്രതിപക്ഷ അംഗങ്ങൾ വാദത്തിനായി സൂക്ഷ്മ പരിശോധന നടത്തി കൊണ്ടേയിരുന്നു.... Mtc യുടെ പാർലിമെന്റ് ഉണർന്നു... സ്പീക്കറും, മന്ത്രിമാരും, പ്രതിപക്ഷവും, ഭരണ പക്ഷ പ്രതിനിധികളും ചോരാത്ത ആവേശവുമായി മന്ത്രി സഭയിൽ 🔥... വാക്കുകൾ കൊണ്ട് നടത്തിയൊരാ യുദ്ധം പ്രിൻസിപ്പൽ സാറിനു ഒരു പുതിയ അനുഭവം ആയി മാറി 🤗... പോരാട്ടത്തിനൊടുവിൽ ഭരണപക്ഷം വിജയക്കൊടി നാട്ടി 💫.... അടുത്ത യാത്ര പാതി മയക്കത്തിലെ പത്ര മെഴുത്തിനായി mtc യുടെ സ്വന്തം വരാന്തയിലേക്ക് 📜✒️...തമാശകളുടെ ഒരു ചെറു കാറ്റ് അവിടവിടെ പത്രമെഴുത്തിനിടെ ഞങ്ങളിലേക്കു വീശി കൊണ്ടേയിരുന്നു....
അങ്ങനെ അടുത്ത അദ്ധ്യായവും തീർന്നു 😉
മറക്കാനാവാത്ത മധുരമായ ഓർമ്മകൾ ബാക്കിയാക്കി 💯💯