Mtc @ താജ്മഹൽ

 ദിനം 2


..... Mtc @ താജ്മഹൽ...... ❤️







ദില്ലിയിൽ നിന്നും ആഗ്രയിലേക്കൊരു നീണ്ട യാത്ര 😍.... നേരം പുലർന്നു... ഓരോ മുറിയിലും കണിയുമായി കോർഡിനേറ്റർ സ്റ്റെബിൻ എത്താൻ മറന്നില്ല.... "ഉണരൂ മക്കളെ... ഉണരൂ" ...😁😁... വാതിലിൽ കൊട്ടി കൊട്ടി അവസാനം കട്ടിലിൽ നിന്ന് ചാടി എണീറ്റ് കാക്ക കുളിയും കുളിച്ച് കൊണ്ട് എല്ലാരും ഒരുക്കം തുടങ്ങി....😍... നീണ്ട ബസ് യാത്ര mtc ഫാമിലിയെയും കാത്തിരിപ്പുണ്ടായിരുന്നു 🤗...ആട്ടവും പാട്ടുമായി ബസ് യാത്ര സുന്ദരമായി... ഡാൻസ് മാസ്റ്റർ പ്രഭീഷ് മാഷും കുട്ട്യോളും ഒപ്പം ബെൻഡിക്ട് സാറും ഷൈനി ടീച്ചറും, ഉമ ടീച്ചറും,....പിന്നെ mtc യുടെ സ്വന്തം നർത്തകി അലീനയും കൂട്ടരും ആടി തകർത്തു 💃🏽💃🏽💃🏽തണുപ്പിൽ നിന്നും ചൂടിലേക്കുള്ള പ്രയാണം 😁😁.... കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് കടന്നു കൊണ്ട് അവർ ലക്ഷ്യം കണ്ടു 🤗... നറു പുഞ്ചിരിയുമായി ആഗ്ര അവരെ വരവേറ്റു അവർ ആഗ്രയെയും 😇....ആഗ്രയുടെ ചെങ്കോട്ടയായ ആഗ്രകോട്ട..പതിനാറാം നൂറ്റാണ്ടിൽ അക്ബർ ചക്രവർത്തി പണികഴിപ്പിച്ച ചരിത്രമുറങ്ങുന്ന കോട്ട കണ്ണിനുമായ കാഴ്ച പകർന്നു....🥳🥳🥳 കരിയുന്ന വെയിലിനെ മാറ്റി നിർത്തി അവർ കോട്ട ചുറ്റി നടന്നു 😁😁😁 ചെറിയ ചില ചരിത്ര കഥകൾ കോട്ടക്കാരൻ ചേട്ടൻ വിളിച്ചു പറഞ്ഞു 😊.... വെയിലിൽ തളർന്നു വീണ mtc യിലെ പൂക്കൾ ബസ്സിൽ കയറി ഫുഡ്‌ അടിക്കാൻ ഒരുങ്ങി... രുചികരമായ ആഗ്രൻ ഫുഡ്‌ 😋വയറ്റിലാക്കി അവർ ഷാജഹാന്റെ സ്വന്തം താജ്മഹൽ കാണാൻ ബസ്സിൽ ഓടിക്കയറി 😉....ഇത്തിരി നടന്നും ഒത്തിരി കാഴ്ചകൾ ആസ്വദിച്ചും അങ്ങനെ അവർ നടന്നു.... നടത്തത്തിനൊടുവിൽ വാനരകൂട്ടം ചെറിയൊരു കുസൃതി കാട്ടി ഒറ്റഒരോട്ടം 😁😁😁 പാസ്സും വാങ്ങി ചെക്കിങ്ങും കഴിഞ്ഞതാ അവർക്കു മുന്നിൽ ലോകവിസ്മയമായ സ്നേഹസ്മാരകം❤️ താജ്മഹൽ തെളിഞ്ഞു.... പിന്നങ്ങോട്ട് ഫോട്ടോ ഷൂട്ടിന്റെ പൂരമായിരുന്നു... 🤞 തിരിഞ്ഞും മറഞ്ഞും 😎😎വളഞ്ഞും പൊളഞ്ഞും 😻 ഓരോരുത്തരും ക്ലിക്കുകൾ ക്ലിക്കി കൊണ്ടേയിരുന്നു 🤩...മാർബിളിൽ തീർത്ത വിസ്മയം ഒരു പാട് കഥകൾ പറയാൻ കൊതിച്ചിരുന്നു... ഒടുവിൽ യമുന നദി തീരം ഇരുട്ടിനെ പുണനാനൊരുങ്ങി... ടോക്കൺ ബാഗ് പുറത്തും ഡാന അകത്തും ഉള്ളിൽ കുടുങ്ങി ഇത്തിരിനേരം വലഞ്ഞു 😁ഒടുവിൽ പട്ടാള ചേട്ടൻ പുറത്തുള്ള ടോക്കൺ അകത്തെത്തിച്ചു 😊😊😊 ഒപ്പം ചെറിയ ഒരു വഴിതെറ്റൽ വിശേഷം 😁 പ്രിൻസിയും ഒപ്പംരജീഷ് സാറും 😊.... ഒടുവിൽ രാത്രിയുടെ ഇരുട്ടിൽ അവർ വീണ്ടും ബസ് യാത്രയിലേക്ക് വഴുതി വീണു... ഒത്തിരി കിന്നാരങ്ങൾ പരസപരം പറഞ്ഞും കേട്ടും ആ രാത്രി കടന്നു പോയി... വിനോദയാത്രയുടെ മറ്റൊരു അധ്യായം അവിടെ മറഞ്ഞു 😉




   " . എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ  ജീവിച്ചുമതിയായ  ചില നിമിഷങ്ങൾ  വീണ്ടും അനുഭവിക്കേണ്ടി വരും  "                    ...