Buddies
കൈതക്കൽ കുന്നിലെ MTC ആവുന്ന വലിയ ലോകത്തിൽ തങ്ങളുടേതായ ചെറിയ ലോകം സൃഷ്ട്ടിച്ചവർ അവർ
ചങ്ക്ചങ്ങാതിമാർ - ശ്രീലക്ഷ്മി എം , കൃഷ്ണ വേണി , സ്നേഹ ടി എം 🫶🏻
32.1 കുട്ട്യേടത്തി
ഫറൂഖ് കോളജിൻ്റെ വരാന്തയിലൂടെ നടന്നു നീങ്ങിയൊരാ ചുരുളൻ മുടിക്കാരി അവൾ കൂട്ടുകാർക്കൊപ്പം കൂട്ട് ചേർന്ന് സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി കൊണ്ട് കൈതക്കൽ കുന്നിലെ അധ്യാപന കളരിയിൽ ചേക്കേറിയ പ്രിയങ്കരി - സ്നേഹ ടി എം
പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള ഞങ്ങടെ ബാച്ചിൻ്റെ സ്വത്ത്..🔥 മൂവർ കൂട്ടത്തിലെ മൂത്തവൾ...അതുകൊണ്ട് തന്നെ തൻ്റെ ചങ്ക്സിനെ കുഞ്ഞനിയത്തിമാരെപോൽ എന്നും ചേർത്ത് നിർത്തി കൊണ്ടേയിരുന്നു🥳🥳കൂട്ട് കൂടിയ എല്ലാവർക്കും സ്നേഹം വാരി വിതറിയ കൂട്ടുകാരി 🥳.. എന്ത് കാര്യവും വളരെ ഉത്തരവാദിത്തത്തോടെ ചെയ്ത് തീർക്കുന്ന സോഷ്യൽ കുടുംബത്തിൻ്റെ പ്രിയപ്പെട്ട സ്റ്റുഡൻ്റ് ടീച്ചർ 😎.. സഹപാഠികൾക്ക് മാത്രമല്ല ടീച്ചേർസിനും ഏറെ പ്രിയപ്പെട്ടവൾ അവൾ MTC യുടെ UUC സ്ഥാനം നേടിയെടുത്ത മിടുക്കി🔥🔥പേരിൽ നിന്ന് മാറി ഇനിഷ്യൽ വിളിയിലൂടെ ക്ലാസ്സിൽ തിളങ്ങിയവൾ....TM 🔥
എൻ എസ് എസ് സപ്ത ദിന ക്യാമ്പിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരു പോലെ പ്രവർത്തിച്ച വല്യേടത്തി🫂എന്തിനും ഏതിനും വിളിപ്പുറത്ത് TM ഉണ്ടായിരുന്നു😎😎ചെറുവണ്ണൂർ - കണ്ടീത്താഴ റോഡിൽ ക്ലീനിംഗ് ദ്രുതഗതിയിൽ നടക്കുന്നൊരാ വേളയിൽ വെയിലിൽ വാടി തളർന്ന ചങ്ങായിമാർക്ക് വത്തക്ക വെള്ളം കലക്കാൻ മുന്നിൽ നിന്ന ലീഡർ കുട്ടി😎😎 ദില്ലി യാത്രയിൽ വാടി വീണ കുറുമ്പിക്ക് അമ്മയുടെ കരുതൽ നൽകി ചേർത്തുനിർത്തിയ സ്നേഹനിധി💕ആളൊരു പഠിപ്പിസ്റ് തന്നെ ... 🔥 ഷൈനി ടീച്ചറുടെ favourite student എന്ന ചോദ്യത്തിന് ഉത്തരം അവൾ തന്നെ 💕 👌🏻വളർന്നു വരുന്ന ഒരു കവി ഹൃദയം ഉണ്ട് കുട്ടിക്ക്...അവളുടെ തൂലിക വ്യത്യസ്ത രീതിയിൽ ചലിച്ചു കൊണ്ടേയിരിക്കുന്നു...💪🏻
അവധി ദിവസങ്ങളിൽ ചുരുങ്ങിയ ദിവസം മാത്രം വീട്ടിൽ കാണുന്നവൾ...ഒരു പരിപാടിയും മുപ്പത്തി ഒഴിവാക്കില്ലെന്നു സാരം😊..കല്യാണം ആയാലും വീട്ട് കൂടൽ ആയാലും ...പോകാതിരിക്കാൻ അവളുടെ മനസ്സ് അനുവതിക്കില്ല🙈... അതായിരുന്നു സത്യം😎ഒരു പക്ഷെ ഞങ്ങടെ ബാച്ചിൽ ഏറ്റവും കൂടുതൽ തവണ സാരി അണിഞ്ഞ ടീച്ചെറൂട്ടി👩🏫 പഠിച്ചൊരാ മേപ്പയൂർ gvhss സ്കൂളിലേക്ക് പഠിപ്പിക്കാനായി അധ്യാപന പരിശീലനം തെരഞ്ഞെടുത്ത് കൊണ്ട് രണ്ട് ഘട്ടവും വിജയകരമായി പൂർത്തിയാക്കി MTC യുടെ കളരിപ്പുരയിൽ വീണ്ടും സൗഹൃദം കോർത്തവൾ 🤩വല്യേട്ടൻ കൂടെ കൈത്താങ്ങായി കൂടെ നടന്ന് നീങ്ങി സഹായത്തിനായി തൻ്റെ 2 കരങ്ങളും എപ്പോഴും തുറന്ന് വച്ച busy girl of our batch🙈
32.2. കുസുമ വദന മോഹ സുന്ദരി👰🏼♀
" അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു പായാനാണേ മോഹം
നിൻ മോഹം..
മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ പൊട്ടിച്ചീടാൻ മോഹം
നിൻ മോഹം..
ഒളിച്ചുചേന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ
മരത്തിലേറുവാനുമേ പല കൊതിയായ്
പുരയ്ക്കകത്തൊരായിരം കുറുമ്പുമായ് പറന്നിടാം
ചിരിപ്പടക്കമാണിവൾ മിടുമിടുക്കി..
കുറുമ്പീ... കുറുമ്പീ... കുറുമ്പീ...
കുറുമ്പീ... കുറുമ്പീ... കുറുമ്പീ... "
അതെ അവൾ ഞങ്ങടെ കുറുമ്പി പെണ്ണ് - കൃഷ്ണ വേണി 😘
ആംഗലേയ ഭാഷയിലൊരു ബിരുദവും നേടി അദ്ധ്യാപനത്തിൻ്റെ മധുരം നുണയാൻ കൈതക്കൽ കുന്നിലെ MTC യിൽ കടന്നു വന്ന ചുന്ദരിക്കോത 👰🏼♀ തമാശകൾ കൊണ്ട് ക്ലാസ്സിൽ ഉടനീളം ചിരി വിതറിയവൾ അവൾ കുട്ടിത്തം മാറാത്ത കുഞ്ഞി മോൾ🥰കൈതക്കൽ ബസ് ഇറങ്ങി കൂട്ടുകാർക്കൊപ്പം കിസ പറഞ്ഞ് കൊണ്ട് നടത്തം... ആ നടത്തം ..2 കൊല്ലം കൊണ്ട് ഇത്രയധികം പരിചയക്കാരെ കൈതക്കൽ ഇടനാഴിയിലൂടെ നടന്നു ഉണ്ടാക്കിയ മറ്റൊരാൾ ഇല്ല🙈...അവളുടെ ആ നിഷ്കളങ്കമായ ചിരിയും സംസാരവും ...ഒരു രക്ഷയും ഇല്ല ...🔥 അടുത്താൽ പിന്നെ അകലാൻ അത്ര എളുപ്പല്ല 🫂അതാണ് മക്കളെ അവളുടെ interpersonal skill ൻ്റെ power 🔥Ice breaking day ഇത്തിരി ടെൻഷൻ കൂടെ കൂട്ടി MTC യുടെ വേദിയിൽ കയറിയ കുട്ടി പിന്നെ ടെൻഷനു ടാറ്റ ബൈ ബൈ പറഞ്ഞോണ്ട് എത്ര തവണ കേരിയെന്നോ...ദേ വഴിയെ വരുന്നുണ്ട്🙈🙈... ക്രിസ്തുമസ് ആഘോഷങ്ങളുടെ ആരവം മുഴങ്ങിയ ദിവസം ഉണ്ണിയേശു വിൻ്റെ മാതാവായി ...പിന്നൊരാ womens day പരിപാടിയിൽ തിരക്ക് പിടിച്ച അഭിനേത്രി എല്ലാർക്കും ഒരു പ്രോഗ്രാം ആണെങ്കിൽ കുറുമ്പിക്ക് 2 എണ്ണം ആയിനും...രണ്ടിലും പൊളിച്ചടുക്കി..💃🏻💃🏻 ഒരു വേഷം അമ്മയും പിന്നൊരു വേഷം ഗുണ്ടകൾ പിന്തുടർന്നൊരു കുട്ടിയും😎Super🔥🔥പിന്നീട് അങ്ങോട്ട് പല ഭാവങ്ങൾ പല വേഷങ്ങൾ...... ജെൻ്റ്സ് സ്ലിപ്പേഴ്സ് ധരിക്കുന്ന ഞങ്ങടെ ബാച്ചിലെ ഏക കുട്ടി...🙋🏼♀️..അധ്യാപകൻ്റെ അതെ സ്ലിപ്പർ ഇറക്കി ചില മാറ്റി ഇടൽ നടത്തിയവൾ 🤦♀️...അറിയാതെ മാറിയതാണ് 😁🙈🙈...എൻഎസ്എസ് ക്യാമ്പിൽ അന്നൊരു പ്രണയ ദിനം ..... അഞ്ജാത എഴുതിയ ഒരു പ്രണയലേഖനത്തിൻ്റെ തൂലിക ചലിപ്പിച്ച വ്യക്തി...😎😎😻...ഒരു രക്ഷയും ഇല്ല... ഏതാ 💌 letter...poli 👌🏻👌🏻... അവളുടെ തൂലിക വേറെ ലെവൽ🔥🔥🔥..മിണ്ടുന്ന പൂച്ച ഉടച്ച കലം 😆😎
അധ്യാപന പരിശീലന കാലത്തിൽ കുറുമ്പ് കുറച്ച് കുട്ടികൾക്ക് ഒപ്പം പഠിപ്പിച്ചും കളിച്ചും രസിച്ച്.. ആ ദിനങ്ങൾ സഹപാഠികൾക്കൊപ്പം ആഘോഷമാക്കി🤩🤩വേണി ടീച്ചർ ക്ലാസിൽ വന്നാ പിന്നെ ആ ക്ലാസ്സിൽ ഒരു കുട്ടി കൂടി അഡ്മിഷൻ എടുത്ത ഫീൽ ആണ്...🙈..ഒരേ സമയം ടീച്ചറും കുട്ടിയും..😎😎..വെറുതെ അല്ല മക്കൾക്കെല്ലാം കുറുമ്പിയെ ഇത്ര ഇഷ്ടം🫶🏻തൊട്ടാൽ വാടി പെണ്ണ് 🥳തെറ്റ് കാണുമ്പോൾ ചൂണ്ടി കാണിച്ച് തരുന്ന സ്നേഹിത 🤍...ക്യാമ്പസ് വളപ്പിലെ ചാമ്പക്ക പറിച്ചൊരു മരം കേറാ കള്ളി 😊..മറ്റുള്ളവരെ കേൾക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ഒരുപാട് ഇഷ്ടാ വേണിക്ക്💕വെറൈറ്റി ads ഉണ്ടാക്കാൻ താൽപ്പര്യം ഉള്ളവർ ഒരേ ഒരാളെ വിളിച്ചാ മതി .. വേറെ ആരുമല്ല വേണി തന്നെ ആ ആൾ..🥳🥳.. അന്ന് ads related EPC work shopil സ്വന്തം ad ഉണ്ടാക്കാൻ Rejish sir പറഞ്ഞപ്പോൾ സാറെ പോലും ചിരിപ്പിച്ച് ചിരിപ്പിച്ച് ക്ലാസ്സിൽ മൊത്തം ചിരി പടർത്തിയ ads ൻ്റെ ഉടമ 🔥🔥.........ചിരിക്കാത്ത ബുദ്ധനെ ചിരിപ്പിച്ചവൾ ...😎🙈🔥...good caring and supporting girl 🫶🏻Funny girl of MTC പട്ടം അവൾക്ക് സ്വന്തം🤗🤞🏻കോളജ് മാഗസിനിൽ തൻ്റെ ഒരേട് കോർത്ത അവൾ എൻ കൂട്ടുകാരി🫂🫂
Click here to feel the beauty of her writing 🔥 -- തൂലിക
ആടിനെ ഇതുവരെ വാങ്ങാത്തവർ കൂടി ഇത് കണ്ടാൽ ആടിനെ വാങ്ങും🙈🔥
32.3 Chill chill girl 💃🏻
മുഖത്തൊരു ബ്യൂട്ടി കുത്ത് ജന്മസിദ്ധമായി ലഭിച്ചവൾ അവൾ ആംഗലേയ ഭാഷയിൽ ബിരുദവും നേടി തൻ്റെ ഗുരുക്കന്മാരായ ഗുരുക്കന്മാരെയെല്ലാം മനസ്സിൽ സ്മരിച്ചുകൊണ്ട് ഭാവി അധ്യാപിക എന്ന സ്വപ്നം പൂവണിയിക്കാൻ കൈതക്കൽ കുന്ന് കയറി വന്ന കൊച്ചു മിടുക്കി കുട്ടി - ശ്രീലക്ഷ്മി എം 💛
കുറുമ്പത്തിയുടെ ഇടം ചേർന്ന് നടന്ന അവളുടെ സംസാരം കേൾക്കാൻ ഇച്ചിരി രസം അധികമാണ്...🤩 ചേട്ടൻ്റെ കൂടെ പഠിച്ച കുട്ടിയുടെ കൂടെ പഠിക്കാൻ ഭാഗ്യം കിട്ടിയവൾ😁 ഇതുപോലൊരു ഭാഗ്യം മറ്റാർക്ക് കിട്ടും😎...( ചേട്ടൻ്റെ കൂടെ പഠിച്ച കുട്ടി വേറെ ആരും അല്ലാട്ടോ ഈ ഞാൻ തന്നെ🙈🙈 എൻ്റെ കൂടെ ഹൈസ്കൂളിൽ പഠിച്ച വൈശാഖിന്റെ കുഞ്ഞുപെങ്ങളാണ് ശ്രീ👰🏼♀ )
കിഴരിയൂരിൻ്റെ മണ്ണിൽ കളിച്ച് വളർന്ന അവൾക്ക് രണ്ടാം നമ്പറിനോട് ഇത്തിരി സ്നേഹം കൂടുതലാണ് 😆അതുകൊണ്ട് തന്നെയാവാം ജനനതിയ്യതി മൊത്തം രണ്ടിന്റെ ആറാട്ട് 😎😎2/02/2002 ...ആരും മറക്കണ്ടട്ടോ ചെലവ് ചോദിക്കാം..🙈പേരിലെ ലക്ഷ്മി പോൽ ഐശ്വര്യമുള്ളവൾ 🥳🥳 MTC യുടെ വേദിയിൽ അരങ്ങേറിയ ഗ്രൂപ്പ് ഡാൻസിൽ കൂട്ട്ചേർന്ന് തന്നിലെ ഡാൻസർ കുട്ടിയെ തുറന്നുകാട്ടി 💃🏻💃🏻💃🏻💃🏻അഭിനയത്തിലെ അവളുടെ കഴിവ് തിരിച്ചറിയാൻ ഡ്രാമ വർക്ക് ഷോപ്പ് അവസരം ഒരുക്കിയെങ്കിലും മാസ്സ് പെർഫോമൻസ് അങ്ങ് sem അവസാനത്തെ നാടക അവതരണത്തിൽ എത്തി 😻😻പരിഷ്കാരി പെൺകുട്ടിയായി വന്ന് പവർഫുൾ കയ്യടി വാങ്ങി👏🏻👏🏻 ആ വരവ് മറക്കാനാവുന്നില്ല സ്വയം മറന്നൊരു പെർഫോമൻസ് തന്നെ..🤞🏻🤞🏻
മേപ്പയ്യൂരിൽ അധ്യാപന പരിശീലനം പൊളിച്ചടുക്കിയ പൂർവ്വ വിദ്യാർത്ഥി👩🏫👩🏫 എന്തിനും ഏതിനും അവൾക്ക് കൂട്ടായി ചങ്കത്തീസ് ഇടവും വലവും തന്നെ ഉണ്ടായിരുന്നു👌🏻👌🏻 അന്നൊരു ബഷീർ ദിനത്തിൽ അനിയൻകുട്ടിക്കൊപ്പം മജീദിന്റെ സുഹറയായി തിളങ്ങി നിന്നു 🔥🔥 മജീദിൻ്റെ അഭിനയത്തിന് ഒപ്പം മികച്ച് നിന്നു ഞങ്ങടെ സുഹറക്കുട്ടിയും🧝🏼♀️ആദ്യ ശ്രമത്തിൽ k tet സ്വന്തമാക്കി ഇനി ബിരുദാനന്തബിരുദം തേടി പറക്കാൻ തുടങ്ങുന്നവൾ അവൾ പ്രിയ കൂട്ടുകാരി🫂